ജയറാമിനെ തിരികെ തന്ന ലോനപ്പന്റെ മാമോദീസ, ഹൃദയസ്പര്‍ശിയായ കുടുംബ ചിത്രം!

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

Recommended Video

ജയറാമിന്റെ മികച്ച ചിത്രമായി ലോനപ്പൻ | filmibeat Malayalam

Rating:
3.5/5
Star Cast: Eva Pavithran, Jayaram, Kaniha
Director: Leo Thaddeus

പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ജയറാം നായകനായി എത്തിയ ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, കനിഹ, ഇവ പവിത്രന്‍, ശാന്തി കൃഷ്ണ, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിമനോഹരമായ കുടുംബ ചിത്രമാണ് ലോനപ്പന്റെ മാമോദീസ.

കുഞ്ഞ് ലോനപ്പന്റെ മാമോദീസ

ചിത്രത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധം കുഞ്ഞ് ലോനപ്പന്റെ മാമോദീസയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മൂന്ന് സഹോദരിമാരുടെ ഏക ആങ്ങളയാണ് ലോനപ്പന്‍. അമ്മയും അപ്പനും നന്നേ ചെറുപ്പത്തില്‍ മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരാവദിത്വം ലോനപ്പന്റെ ചുമലിലായി. ലോനപ്പന്റെ മൂന്ന് സഹോദരിമാരും അവിവാഹിതകളായി തുടരുകയാണ്. വല്ല്യപ്പന്‍ ടൗണിലെ കടമുറിയും ഒരു റിപ്പയറിംഗ് ഷോപ്പുമാണ് ലോനപ്പന്റെ വരുമാന മാര്‍ഗ്ഗം. കുടുംബഭാരം ചുമലിലേന്തിയതോടെ തന്റെ ഉള്ളിലെ കഴിവുകളേയും ലോനപ്പന്‍ നിശബ്ദമായി കുഴിച്ച് മൂടി. ഒപ്പം പഠിച്ചവരും പിന്നാലെ വന്നവരും നല്ല നിലയില്‍ എത്തിയപ്പോഴും ലോനപ്പന് മാത്രം ഒരു കരയ്ക്കാകാന്‍ കഴിഞ്ഞില്ല. ലോനപ്പനിലെ കഴിവിനെ തിരിച്ചറിയാതെ പോയ കൂടപ്പിറപ്പുകള്‍ക്കും നാട്ടുകാര്‍ക്കും മുന്നിലേക്ക് ലോനപ്പന്‍ അവതരിപ്പിക്കുകയാണ്, അവനിലെ വാസനകളെ പൊടിതട്ടിയെടുത്ത ചങ്ങാതിയിലൂടെ.

ജനപ്രിയ നായകനായ

മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നായകനായ ജയറാമിനെ തിരികെ കൊണ്ടുവന്ന സിനിമയാണ് ലോനപ്പന്റെ മാമോദീസ. ലോനപ്പന്‍ എന്ന നാട്ടിന്‍പുറത്തുകാരനെ അതിഗംഭീരമാക്കിയുണ്ട് ജയറാം. ഇടക്കാലത്ത് ജയറാമിന് കൈമോശം വന്ന സ്വാഭാവികാഭിനയം ഈ ചിത്രത്തില്‍ കാണാം. വളരെ കുറച്ച് സമയം മാത്രമേ സ്‌ക്രീനിലെത്തുന്നുവെങ്കിലും ജോസഫിലെ പീറ്ററിനെ ശേഷം കുഞ്ഞൂട്ടന്‍ എന്ന കഥാപാത്രമായി ദിലീഷ് പോത്തന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ശാന്തി കൃഷ്ണ, നിഷ സാരംഗ് എന്നിവരും പ്രകടനത്തില്‍ മികച്ച് നിന്നും. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ക്ക് അന്ന രേഷ്മ രാജന്‍ നായികയായി എത്തിയ ചിത്രത്തില്‍ പക്ഷെ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

തൃശൂര്‍ ഭാഷാ ശൈലി

തൃശൂര്‍ ഭാഷാ ശൈലി പിന്തുടര്‍ന്ന ചിത്രം സ്വാഭാവിക നര്‍മ്മം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. സസ്‌പെന്‍സുകളോ വന്‍ ട്വിസ്റ്റുകളോ ഇല്ലാത്ത ചിത്രം ശാന്തമായി ഒഴുകുന്ന അരുവി പോലെ മനോഹരമായി മുന്നോട്ടു പോകുകയാണ്. പ്രേക്ഷകനെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകുന്ന, തിരിച്ചറിവുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഗൃഹാതുരത്വമുള്ള ചിത്രമായി ലോനപ്പന്റെ മാമോദീസ മാറുന്നു. ഗ്രാമീണ ഭംഗിയെ അതിന്റെ തനിമ ചോരാതെ പകര്‍ത്തിയെടുത്തിട്ടുണ്ട് ഛായാഗ്രഹകനായ സുധീര്‍ സുരേന്ദ്രന്‍.

അല്‍ഫോന്‍സ് ജോസഫ്

അല്‍ഫോന്‍സ് ജോസഫ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച് നില്‍ക്കുന്നു. നാട്ടിന്‍പുറത്തെ നായകനായി മലയാളികള്‍ക്ക് ഇപ്പോഴും ധൈര്യമായി ജയറാമിനെ സങ്കല്‍പ്പിക്കാമെന്ന് ലിയോ തദ്ദേവൂസ് ലോനപ്പന്റെ മാമോദീസയിലൂടെ അടിവരയിടുന്നുണ്ട്. ഹൃദയസ്പര്‍ശിയായ കുടുംബ ചിത്രമെന്ന നിലയില്‍ പ്രേക്ഷകനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ.

ചുരുക്കം: ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഹൃദയസ്പര്‍ശിയായ കുടുംബ ചിത്രമാണ് ലോനപ്പന്റെ മാമോദീസ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X