ഭാഗ്യനക്ഷത്രവുമായി ജയറാമിന്റെ തിരിച്ചുവരവ്

By Nirmal Balakrishnan

Next »

« Previous

Rating:
3.0/5
ജയറാമിനെപോലെ ഭാഗ്യം ലഭിച്ച ഒരു നടന്‍ വേറെയുണ്ടാകില്ല. കരിയറില്‍ എത്രമോശ കാലം വന്നാലും ഒരുവന്‍ തിരിച്ചുവരവു നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. അതുതന്നെയാണ് ലക്കിസ്റ്റാറിലും സംഭവിച്ചിരിക്കുന്നത്. മുന്‍പ് വെറുതെയല്ല ഭാര്യ എന്ന ചിത്രമായിരുന്നു മൂന്നുവര്‍ഷം മുന്‍പ് ഭാഗ്യം സമ്മാനിച്ചത്. അതിനു മുന്‍പ് ജയറാം സിനിമയില്‍ നിന്ന് പുറത്തായി എന്നു പ്രചരിച്ച കാലമായിരുന്നു. പക്ഷേ എല്ലാ കുപ്രചരാണങ്ങളെയും കാറ്റില്‍പറത്തി ജയറാം തിരിച്ചെത്തി. എന്നാല്‍ പിന്നീട് കാര്യമായ ഹിറ്റൊന്നും നായകന്‍ എന്ന നിലയില്‍ ജയറാമിനു നേടാന്‍ സാധിച്ചില്ല. കഴിഞ്ഞവര്‍ഷം കാര്യം പറ്റെ അബദ്ധമായിരുന്നു. ഇപ്പോള്‍ ദീപു അന്തിക്കാടിന്റെ ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

ജയറാം മുന്‍പ് ചെയ്ത വേഷങ്ങളില്‍ ഒന്നുതന്നെയാണ് ഇതിലുള്ളതും. മുന്‍പത്തെ അഭിനയത്തില്‍ നിന്നു വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ ജയറാമിനു ഇതില്‍ സാധിച്ചിട്ടുമില്ല. എന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു ജയറാം ഉണ്ട്. ആ ജയറാമിനെയാണ് സംവിധായകന്‍ മലയാളിക്കു സമ്മാനിച്ചിരിക്കുന്നത്. കുറേ തമാശപറഞ്ഞും കുറേ കരയിപ്പിച്ചും കുറേ കാര്യങ്ങള്‍ പറഞ്ഞും പ്രേക്ഷകരുടെ കയ്യടി വാങ്ങുന്ന ജയറാം. അതാണ് ലക്കിസ്റ്റാറിലെ രഞ്ജിത്ത്.

കമല്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ ജയറാമിനെ വച്ച് ഒരുകാലത്ത് ഇതുപോലെയുള്ള കുറേ കുടുംബചിത്രങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ സത്യന്‍ അന്തിക്കാടിനെപോലെയുള്ളവര്‍ ഒരേ കഥാപാത്രത്തെ തന്നെ തിരിച്ചുംമറിച്ചും ഉപയോഗിച്ച് ജയറാമിനെ നശിപ്പിച്ചപ്പോള്‍ മലയാളിക്കു മടുത്തു. എല്ലാ കഴിവുകളുമുള്ള നായകനായിരുന്നു ഒരുകാലത്ത് ജയറാം. അതുതന്നെയായിരുന്നു കുറേകാലം ജയറാം ചെയ്തിരുന്നതും. കഥാപാത്രങ്ങളില്‍ വൈവിധ്യം കൊണ്ടുവരാന്‍ പറ്റാത്തതായിരുന്നു ജയറാമിന്റെ പോരായ്മ.

ഇപ്പോള്‍ പുതുമയൊന്നുമില്ലെങ്കിലും ജയറാമിനെ മടുക്കാതിരുന്നത് കൂടെ അഭിനയിച്ച രചനയുടെ കഴിവുകൊണ്ടുകൂടിയാണ്. ജയറാമിന്റെ ഭാര്യയായിട്ടാണ് രചന ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിനയം ഒഴുകിയെത്തുംപോലെയാണ് രചന കൈകാര്യം ചെയ്യുന്നത്. ഇത്രയധികം ഹ്യൂമര്‍ ചെയ്യാന്‍ കഴിവുള്ള നായികയെ അടുത്തൊന്നും മലയാളത്തില്‍ കണ്ടിട്ടില്ല. മലയാളിയായ ഒരു നായികയെ കണ്ട സന്തോഷം കൂടിയാണ് ഈ ചിത്രത്തിലുള്ളത്. മലയാളത്തില്‍ രചനയുടെ തിരക്കുള്ള നാളുകള്‍ വരാന്‍ ഇനി അധികകാലം വേണ്ടിവരില്ല. സെക്‌സ് പറയുന്ന നായികമാര്‍ക്കിടയില്‍ നിന്ന് പ്രേക്ഷകരുടെ മനം പിടിച്ചുകീഴടക്കുന്ന നായികയിലേക്ക് മലയാളം തിരിച്ചെത്തുകയാണ്.

അടുത്ത പേജില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X