ഉദിച്ചുയരുന്നത് മറ്റൊരു അന്തിക്കാട്
മുന്‍പ് സലിംകുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്- സത്യന്‍ അന്തിക്കാടിന്റെ സിനിമയെന്നാല്‍ ഒരേ റൂട്ടിലോടുന്ന ബസ് ആണെന്ന്. എവിടെ നിര്‍ത്തും എപ്പോള്‍ ലക്ഷ്യത്തിലെത്തുമെന്ന് കൃത്യമായി പറയാവുന്ന യാത്ര. ഇവിടെ ദീപുവിന്റെ സിനിമ തുടങ്ങുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രം പോലെ തന്നെയാണ്. തമാശയും കുറേ പരിഹാസവും. തമിഴ്‌നാട്ടില്‍ നിന്നുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ സിനിമയിലെ നായകന്‍ കളിയാക്കുന്നുണ്ട്. ഇവിടെയുള്ളവര്‍ക്കു പറയാന്‍ മടിതോന്നുന്ന കാര്യമാണ് അയാള്‍ ചെന്നൈയില്‍ നിന്നു പറയുന്നത്.

പരസ്യ ചിത്രങ്ങളിലൂടെയാണ് ദീപു ഈ രംഗത്തേക്കു വരുന്നത്. കൊച്ചിയില്‍ ഇമേജസ് എന്ന പരസ്യ സ്ഥാപനം സഹോദരങ്ങള്‍ക്കൊപ്പം തുടങ്ങിയാണ് ദീപു കരിയര്‍ ആരംഭിക്കുന്നത്. ജോയ് ആലുക്കാസ്, മേതര്‍, കാഡ്ബറീസ്, മക്‌ഡൊണാള്‍ഡ്, ജീപാസ് ടാറ്റാ ഇന്‍ഡിക്ക എന്നിവയുടെയൊക്കെ പരസ്യം ചെയ്തത് ഇവരുടെ കൂട്ടായ്മയായിരുന്നു. നാനൂറോളം പരസ്യം ചെയ്തശേഷമാണ് ദീപു സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. ഈ കഥ ആദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ഹിന്ദിയിലായിരുന്നു. മാധവനെ നായകനാക്കി.
ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്ന കഥ മലയാളത്തില്‍ മുന്‍പ് വന്നിട്ടുണ്ട്. ദശരഥം എന്ന ലാല്‍ ചിത്രത്തില്‍. എന്നാല്‍ ഈ ചിത്രത്തില്‍ അക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ദശരഥമല്ല തങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഈ സന്ദര്‍ഭംകൊണ്ട് സംവിധായകനു പറയാന്‍ സാധിച്ചു. അത് വലിയൊരു വിജയമായിരുന്നു. കോപ്പിയടിക്കുന്ന ആരും ചെയ്യാതിരുന്ന കാര്യം. പ്രസവിക്കുന്ന അമ്മയുടെയും പ്രസിവിക്കാന്‍ ഏല്‍പ്പിച്ച അച്ഛന്‍രെയും കഥയായിയുരുന്നു ദശരഥം. ഇവിടെ അച്ഛന്റെ സ്ഥാനത്ത് അമ്മ എത്തുന്നു. എന്നാല്‍ കഥയുടെ ട്രാക്ക് മാറ്റിക്കൊണ്ടുപോകാന്‍ സംവിധായകനു സാധിച്ചു.
സത്യന്‍ അന്തിക്കാടിന്റെ യാത്രപോലെയല്ല ദീപുവിന്റെത്. ഇടയ്ക്കിടെ അത് റൂട്ട് തെറ്റിക്കുന്നുണ്ട്. ഒടുവില്‍ എത്തിച്ചേരുന്നത് ഒരേപോലെ തന്നെ. എങ്കിലും നന്മയുള്ളൊരു ചിത്രം അവതരിപ്പിക്കാന്‍ ദീപുവിനു സാധിച്ചു. ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഇനി ഈ ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ പോകുകയാണ് ദീപു. മാധവന്‍ ആണ് നായകന്‍.
ആദ്യ പേജില്‍


Click it and Unblock the Notifications