ടൊവിനോ നിറഞ്ഞാടുന്ന ധനുഷ് ചിത്രം, പക്കാ എന്റര്‍ടെയിനറായി മാരി 2!

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

Rating:
3.5/5
Star Cast: Dhanush, Kreshna, Tovino Thomas
Director: Balaji Mohan

പരാജയപ്പെട്ട ഒരു ചിത്രത്തിന് രണ്ടാം ഭാഗമിറക്കുകയും അത് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്യുന്നത് മലയാളികള്‍ക്ക് അത്ര പുതുമയല്ല. ആടും ആട് 2വും കണ്ട മലയാളികള്‍ക്ക് മുന്നിലേക്കാണ് തിയറ്ററില്‍ വന്‍ വിജയം നേടാതെ പോയ മാരി എന്ന ചിത്രത്തിന് രണ്ടാം ഭാഗവുമായി ധനുഷും ബാലാജി മോഹനും എത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങണമെന്ന് പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു, അതിന് കാരണം ആദ്യ ഭാഗത്തിനായി അനിരുദ്ധ് ഒരുക്കിയ സംഗീതമായിരുന്നു. മാരിയുടെ റിറെക്കോര്‍ഡിംഗ് തീം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒന്നാം ഭാഗത്ത് നിന്നും വ്യത്യസ്തമായി സാങ്കേതിക വിദഗ്ദരിലടക്കം മാറ്റങ്ങളുമായാണ് മാരി 2 എത്തിയത്.

 യുവന്‍ ശങ്കര്‍രാജ

നായികയേയും വില്ലനേയും മാറ്റിയതിനൊപ്പം പ്രേക്ഷകര്‍ ഏറ്റെടുത്ത് സംഗീതത്തിന്റെ സൃഷ്ടാവിനേയും രണ്ടാം ഭാഗത്തില്‍ പരിഗണിച്ചില്ല. യുവന്‍ ശങ്കര്‍രാജയെയാണ് അനിരുദ്ധിന്റെ പകരക്കാരനായി ധനുഷ് കണ്ടെത്തിയത്. പക്ഷെ ഇക്കുറിയും വില്ലന്‍ കേരളത്തില്‍ നിന്നായിരുന്നു. സംഗീതം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ ചിത്രത്തിന് ആദ്യ ഭാഗത്തിലെന്ന പോലെ സാധിച്ചില്ലെങ്കിലും മാരിക്കൊത്ത വില്ലനെ പ്രതിഷ്ടിച്ച് ആ കുറവ് സംവിധായകന്‍ പരിഹരിക്കുന്നുണ്ട്.

ബീജ

ജയിലിലല്‍ കിടക്കുന്ന ബീജ എന്ന ശക്തനായ വില്ലനെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. എട്ട് വര്‍ഷത്തെ ജയില്‍ വാസം കൊണ്ട് തന്റെ സഹോദരനെ കൊന്ന മാരിയോടുള്ള പകയാണ് ബീജ എന്ന ചെറുപ്പക്കാരനെ ബീജ എന്ന ക്രിമിനലാക്കി മാറ്റുന്നത്. മരണത്തിന്റെ ദേവനായ തനാറ്റോസ് എന്ന സ്വയം പേര് സ്വീകരിച്ചിരിക്കുകയാണ് ബീജ. രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്ന ടൊവിനോയുടെ ബീജ തന്നെയാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷം.

ഒരു എന്റര്‍ടെയിനര്‍

മാരിയിലെ പ്രാവ് പറത്തല്‍ മാറ്റി നിര്‍ത്തിയാല്‍ കാര്യമായൊന്നും മാരി 2 പ്രേക്ഷകര്‍ക്ക് നല്‍കുന്നില്ല. എന്നാല്‍ ഒരു എന്റര്‍ടെയിനര്‍ എന്ന നിലയില്‍ മികച്ച രീതിയിലാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അനിരുദ്ധിന് പകരമെത്തിയ യുവന്‍ ശങ്കര്‍രാജ മോശമാക്കിയിട്ടില്ല. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ തീം മ്യൂസിക്ക് ഒരു രംഗത്തില്‍ മാത്രം കടന്നു വരുന്നുണ്ട്. 2015ല്‍ ഇറങ്ങിയ മാരിയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഓം പ്രകാശാണ് മാരി 2 ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

സായ് പല്ലവിയാണ് നായിക

സായ് പല്ലവിയാണ് രണ്ടാം അങ്കത്തിനിറങ്ങിയ മാരിയുടെ നായിക. പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവി പക്ഷെ രംഗങ്ങളിലും അഭിനയാക്കാന്‍ വല്ലാതെ ഭാരപ്പെടുന്നത് കാണാം. അതേസമയം ചുരുക്ക സമയമെങ്കിലും വരലക്ഷ്മിയുടെ വിജയ ചാമുണ്ഡേശ്വരി എന്ന കളക്ടര്‍ കഥാപാത്രം മികച്ച് നില്‍ക്കുന്നു. ഒരു പക്ക മാസ് എന്റര്‍ടെയിനാറാണ് ബാലാജി മോഹനും ധനുഷും ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ചുരുക്കം: ടൊവിനോയും ധനുഷും നിറഞ്ഞാടുന്ന ഒരു പക്കാ മാസ് എന്റര്‍ടെയിനറാണ് മാരി 2.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X