അപ്പോത്തിക്കിരി സംവിധായകന്റെ സിനിമ തന്നെ

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/review/madhav-ramadasans-new-movie-appothikkiri-review-3-124595.html">« Previous</a>

മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുരേഷ്‌ഗോപി നായകനായ മേല്‍വിലാസം എന്ന ചിത്രം കേരളത്തില്‍ ചര്‍ച്ചയാകുന്നത്. പട്ടാളക്കോടതിയിലെ വിചാരണമുറിയില്‍ പട്ടാളക്കാരന്‍ അനുഭവിക്കുന്ന ജാതീയത വിഷയമാക്കി ചെയ്ത മേല്‍വിലാസത്തിന്റെ പ്രത്യേകത ക്യാമറ ആ പട്ടാളക്കോടതി വിട്ടുപോകുന്നില്ല എന്നതായിരുന്നു. നാലുചുമരുകള്‍ക്കുള്ളില്‍ നിന്നൊരു ധീരപരീക്ഷണം.

കേരളത്തിലെ തിയറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശന വിജയം നേടിയില്ലെങ്കിലും സംവിധായകനായ മാധവ് രാംദാസ് എന്ന തൃശൂര്‍ക്കാരന്‍ ശ്രദ്ധിക്കപ്പെട്ടു. സുരേഷ്‌ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം താരങ്ങളുടെ പ്രകടനത്തിനപ്പുറം തിരക്കഥയ്ക്കു പ്രാധാന്യം നല്‍കിയൊരു ചിത്രമായിരുന്നു.

Appothikari

അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കാനാണ് മാധവ് രാംദാസ് ശ്രമിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല ഇതിലെ പ്രമേയം. കാരണം ഇതില്‍ പറയത്തക്ക പ്രണയമോ സംഘട്ടനമോ ആവേശംക്കൊള്ളിക്കുന്ന സംഭാഷണമോ ന്യൂജനറേഷന്‍ ചീത്തവിളിയോ ഒന്നുമില്ല. എന്നാല്‍ പ്രേക്ഷകര ചിന്തിപ്പിക്കാന്‍ പറ്റിയ പല കാര്യങ്ങളും ഇതിലുണ്ട്.

അതിലൊന്ന് സാധാരണക്കാരായ രോഗികളെ ചികില്‍സയുടെ പേരില്‍ കൊള്ളയടിക്കുന്നതിനെക്കുറിച്ചു തന്നെയാണ്. ചെറിയ രോഗങ്ങള്‍ക്കു പോലും വലിയ ചികില്‍സയും മരുന്നും നല്‍കുന്ന ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും മരുന്നുകമ്പനികളുടെയും ഒത്തുകളികളാണ് ആശുപത്രിക്കുള്ളില്‍ ക്യാമറ കൊണ്ടുപോയി മാധവ് രാംദാസ്‌കാട്ടിത്തരുന്നത്.

ജയസൂര്യ, ആസിഫ് അലി എന്നീ താരങ്ങളെ സിനിമയില്‍ കിട്ടിയാല്‍ അവരുടെ ഫാന്‍സുകാരെ തൃപ്തിപ്പെടുത്താനെങ്കിലും സംവിധായകന്‍ ഒരു പാട്ടോ പ്രേമമോ കൊണ്ടുവരും. ജയസൂര്യയാണെങ്കില്‍ ഒരുതമാശയെങ്കിലും. പക്ഷേ താരങ്ങളെയല്ല സംവിധായകന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അവരിലെ നടന്‍മാരെയാണ്. ഏറെക്കാലത്തിനു ശേഷം സുരേഷ്‌ഗോപി നല്ലൊരു വേഷം ചെയ്തുവെന്ന് ധൈര്യസമേതം പറയാം കഴിയും.
സിനിമ സംവിധായകന്റെ കല തന്നെയാണെന്ന് മാധവ് രാംദാസ് തെളിയിക്കുകയാണ്.

നമ്മുടെ മുഖ്യധാരാ സംവിധായകരെല്ലാം നല്ല സിനിമകള്‍ എടുക്കാന്‍ മറന്നുപോകുകയോ സ്വന്തം സിനിമ തന്നെ കോപ്പിയടിക്കുകയോ ചെയ്യുന്ന കാലത്ത് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംവിധായകരിലാണ് ഇനി പ്രതീക്ഷ. ഈ സിനിമ ബോക്‌സ് ഓഫിസില്‍ ഹിറ്റായില്ലെങ്കിലും നല്ലൊരു മലയാള സിനിമയായി തന്നെ അംഗീകരിക്കപ്പെടും.

<ul id="pagination-digg"><li class="previous"><a href="/movies/review/madhav-ramadasans-new-movie-appothikkiri-review-3-124595.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X