മമ്മൂട്ടിയുടെ സ്വീകാര്യത നിലനിര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, 'മഹാനടി'ക്ക് മികച്ച തുടക്കം!
താരങ്ങളെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ് ബയോപ്പിക് ചിത്രങ്ങളില്‍ അഭിനയിക്കുകയെന്നത്. മുന്‍നിര അഭിനേതാക്കളുടെ ചിത്രത്തിലാണ് അഭിനയിക്കുന്നതെങ്കില്‍ അത് കൂടും. തെലുങ്ക് സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്ന സാവിത്രിയുടെ സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സുപ്രധാന സംഭവങ്ങള്‍ അണിയിച്ചൊരുക്കിയാണ് മഹാനടി ഒരുക്കിയിട്ടുള്ളത്. തുടക്കത്തില്‍ ചിത്രത്തിന് സാവിത്രി എന്ന പേരായിരുന്നു നല്‍കിയത്. പിന്നീടത് മഹാനടി എന്നാക്കി മാറ്റുകയായിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്ത അക്കിനേനി, വിജയ് ദേവരക്കൊണ്ട എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്‍രെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയിലറിനുമൊക്കെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
തിരശ്ശീലയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സാവിത്രിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കീര്‍ത്തി സുരേഷാണ് സാവിത്രിയായി എത്തിയത്. ജീവിതത്തിലെ പ്രണയനായകനായ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. മലയാളത്തിന്റെ സ്വന്തം താരപുത്രനും താരപുത്രിയും നായികാനായകന്‍മാരായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്ക പതിപ്പ് റിലീസ് ചെയ്തപ്പോള്‍ നിരവധി പേരാണ് താരത്തിനെ പ്രശംസ അറിയിച്ച് രംഗത്തെത്തിയത്. സംവിധായകരായ രാജമൗലി, അറ്റ്‌ലീ തുടങ്ങിയവരും താരത്തിനെ അഭിനന്ദിച്ചിരുന്നു.

മലയാളത്തിന്റെ താരമാണെങ്കിലും അന്യഭാഷയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടിക്ക് ലഭിച്ചത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം യാത്രയിലൂടെ തെലുങ്കിലേക്കും പേരന്‍പിലൂടെ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അത് സ്വീകാര്യത നിലനിര്‍ത്തിയാണ് മകനും മുന്നേറുന്നത്. മഹാനടി കണ്ടപ്പോള്‍ തെലുങ്ക് ജനത ഒന്നടങ്കം കൈയ്യടിച്ചിരുന്നു. വാപ്പച്ചിക്ക് പിന്നാലെ മകന്‍ സിനിമയിലെത്തുമ്പോള്‍ കേവലമൊരു താരപുത്രന്റെ അരങ്ങേറ്റം എന്ന നിലയിലായിരുന്നു ആദ്യം നോക്കിക്കണ്ടത്. എന്നാല്‍ സ്വന്തം കഴിവിലൂടെ അറിയപ്പെടാനുള്ള താരപുത്രന്‍രെ ശ്രമത്തിനാണ് ഇപ്പോള്‍ നിറഞ്ഞ കൈയ്യടി ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications