»   » നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

Written By:
Subscribe to Filmibeat Malayalam
Rating:
3.5/5

മഹേഷിന്റെ പ്രതികാരം ഒരിക്കലും പ്രേക്ഷകനെ വേദിനിപ്പിക്കില്ല. മനോഹരമൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ - ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം. വളരെ ലളിതമായ ഒരു കഥ, അത്രതന്നെ ലളിതമായി അവതരിപ്പിച്ചിരിയ്ക്കുകയാണ് ടീം. ഒരു നാവഗത സംവിധായകനില്‍ നിന്നാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം തുടങ്ങുന്നത് എന്ന കാര്യം സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ മറക്കും.

ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. കളിക്കൂട്ടുകാരിയായ സൗമ്യയെ മഹേഷിന് ഇഷ്ടമാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യ പകുതി സാന്ദര്‍ഭിക നര്‍മവും അല്പം നൊമ്പരങ്ങളുമായി മുന്നോട്ട് പോകുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ നായകന്റെ ജീവിതം സങ്കീര്‍ണതയിലേക്ക് കടക്കുകയാണ്. ആദ്യ പകുതിയുടെ താളം തെറ്റിക്കാതെ തന്നെ അതിനെ മുന്നോട്ട് കൊണ്ടു പോകാന്‍ ടീമിന് സാധിച്ചു.


പ്രേക്ഷകന് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ടെന്‍ഷനും അനുഭവിക്കാന്‍ ഇടം നല്‍കാതെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തീര്‍ത്തുമൊരു റിലാക്‌സ് മൂഡ് കിട്ടുകയും ചെയ്യും. ഒട്ടും നാടകീയത കലരാത്ത അഭിനയമാണ് അതിനുള്ള പ്രധാന കാരണം. ബോക്‌സോഫീസില്‍ പണം വാരി നിറയ്ക്കുന്ന കഥാപാത്രങ്ങളെയല്ല, ജീവനുള്ള കഥാപാത്രങ്ങളെയാണ് തനിക്ക് വേണ്ടതെന്ന് ഫഹദ് വീണ്ടും തെളിയിച്ചു. മഹേഷിന്റെ പ്രതികാരം മാത്രമല്ല, ആ കഥാപാത്രത്തിന്റെ എല്ലാ സ്വത്വവും ഉള്‍ക്കൊണ്ടാണ് ഫഹദ് അഭിനയിക്കുന്നത്, അല്ല പെരുമാറുന്നത്.


സൗമ്യ എന്ന നായിക കഥാപാത്രത്തെ അനുശ്രീയും ഭംഗിയാക്കി. തന്റെ ട്രേഡ് മാര്‍ക്ക് അഭിനയവുമായി സൗഭിനും എത്തുന്നു. ഇവരെ കൂടാതെ ഒത്തിരി പുതുമുഖ താരങ്ങളെയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. ജിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപര്‍ണ ബാലമുരളി തീര്‍ത്തും നാച്വറലായ അഭിനനയം കാഴ്ചവച്ചു. ജിന്‍സണ്‍ എന്ന കഥാപാത്രം അഭിനയിക്കുമ്പോള്‍ മുന്നില്‍ ക്യാമറ ഉള്ളതായി പോലും പ്രേക്ഷകര്‍ക്ക് തോന്നില്ല. അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നമുക്ക് പരിചയമുള്ള ഗ്രാമങ്ങളില്‍ കാണാം


എല്ലാ ക്രഡിറ്റും സംവിധായകന്‍ ദിലീഷ് പോത്തന് നല്‍കുന്നു. ശ്യാം പുഷ്‌കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് സാധിച്ചു. ദിലീഷ് പോത്തന്‍എന്ന അഭിനേതാവില്‍ പ്രേക്ഷകര്‍ കണ്ടിരുന്ന ഹ്യൂമര്‍ സെന്‍സ് ഒരു സംവിധായകന്‍ എന്ന നിലയിലേക്ക് മാറിയപ്പോഴും അദ്ദേഹം ഉപയോഗിച്ചു. റൊമാന്റിക് - ഇമോഷണല്‍ രംഗങ്ങളൊക്കെ വളരെ മിതത്വത്തോടെയാണ് അവതരിപ്പിച്ചത്.


ഇടുക്കിയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവിനാണ് അടുത്ത പ്ലസ് മാര്‍ക്ക്. സൈജു ശ്രീധറിന്റെ എഡിറ്റിങും അതിന് സഹായിച്ചു. സമീറ സനീഷിന്റെ കോസ്റ്റിയൂം ഡിസൈനിങ് ഈ ചിത്രത്തിലും സിനിമയുടെ നിറം നിലനിര്‍ത്തുന്നു. ഹൃദയത്തില്‍ തൊടുന്ന ബിജിപാലിന്റെ പാട്ടുകളെ കുറിച്ചും പ്രത്യേകം പരമാര്‍ശിക്കേണ്ടിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ സുന്ദരമായ വരിള്‍ക്കൊപ്പം ബിജിപാലിന്റെ പാട്ടുമാകുമ്പോള്‍ പറയാനുണ്ടോ.


രണ്ടാം പകുതിയില്‍ അല്പമൊരു ഇഴച്ചില്‍ അനുഭവപ്പെട്ടുവെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സ് അതിനെയെല്ലാം മറികടക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, വളരെ നല്ല രീതിയില്‍ അണിയിച്ചൊരുക്കിയ മനോഹരമൊരു പ്രതികാരമാണ് ചിത്രം. കുടുംബവുമായി പോയിരുന്നു തീര്‍ച്ചയായും കണ്ടിരിക്കണം. ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ് എന്നൊന്നും പറയാന്‍ കഴിയില്ല. എന്തെന്നാല്‍ ഫഹദ് എങ്ങോട്ടും പോയിരുന്നില്ല... ആളുകള്‍ ഫഹദിനെ തിരിച്ചെടുക്കുന്നു എന്നുവേണമെങ്കില്‍ പറയാം.


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ടൈറ്റില്‍ റോളിലെത്തുന്ന മഹേഷാണ് ഫഹദ് ഫാസില്‍. ഭാവന സ്റ്റുഡിയോയുടെ ഓണറായ മഹേഷ്. മഹേഷ് ഭാവന എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ് എന്നൊന്നും പറയാന്‍ കഴിയില്ല. എന്തെന്നാല്‍ ഫഹദ് എങ്ങോട്ടും പോയിരുന്നില്ല... ആളുകള്‍ ഫഹദിനെ തിരിച്ചെടുക്കുന്നു എന്നുവേണമെങ്കില്‍ പറയാം.


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

മഹേഷിന്റെ കാമുകിയായ സൗമ്യയെയാണ് അനുശ്രീ അവതരിപ്പിയ്ക്കുന്നത്. ഒരു നേഴ്‌സാണ് സൗമ്യ


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ക്രിസ്പിന്‍ എന്ന കഥാപാത്രത്തെയാണ് സൗഭിന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. തന്റെ ട്രേഡ് മാര്‍ക്ക് അഭിനയവുമായി സൗഭിനും എത്തുന്നു


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ഒത്തിരി പുതുമുഖങ്ങളെ ദിലീഷ് പോത്തന്‍ പരിചയപ്പെടുത്തുന്നു. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. നാട്ടിന്‍പുറങ്ങളില്‍ നമ്മള്‍ പലപ്പോഴും ഇവരെ കണ്ടിട്ടുണ്ട്. ജാഫര്‍ ഇടുക്കി, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ മലയാളത്തില്‍ മാറ്റങ്ങള്‍ക്ക് വഴിവെട്ടിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. മഹേഷിന്റെ പ്രതികാരത്തിലും അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ദിലീഷ് പോത്തന്‍ എന്ന നടന്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിഞ്ഞു ചിത്രത്തിലൂടെ. തുടക്കക്കാരന്റെ ഒരു പതര്‍ച്ചയുമില്ലാതെയാണ് ദിലീഷ് ചിത്രത്തെ നയിച്ചിരിയ്ക്കുന്നത്. ഒരു നവാഗതനാണ് സിനിമ ചെയ്തത് എന്ന തോന്നല്‍ പ്രേക്ഷകര്‍ക്കും ലവലേശം അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ഹൃദയത്തില്‍ തൊടുന്ന ബിജിപാലിന്റെ പാട്ടുകളെ കുറിച്ചും പ്രത്യേകം പരമാര്‍ശിക്കേണ്ടിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ സുന്ദരമായ വരിള്‍ക്കൊപ്പം ബിജിപാലിന്റെ പാട്ടുമാകുമ്പോള്‍ പറയാനുണ്ടോ. ബിജിപാല്‍ തന്നെയാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ഇടുക്കിയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവിനാണ് അതുത്ത പ്ലസ് മാര്‍ക്ക്. സൈജു ശ്രീധറിന്റെ എഡിറ്റിങും അതിന് സഹായിച്ചു. സമീറ സനീഷിന്റെ കോസ്റ്റിയൂം ഡിസൈനിങ് ഈ ചിത്രത്തിലും സിനിമയുടെ നിറം നിലനിര്‍ത്തുന്നു


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ഒപിഎം ഡ്രീം മിന്‍ സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു ആണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. സിനിമയ്ക്കും ടീമിനും എല്ലാവിധ പോസിറ്റീവ് എനര്‍ജിയും നല്‍കി ആഷിഖ് സിനിമയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു


നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം

ചുരുക്കത്തില്‍ പറഞ്ഞാല്‍, വളരെ നല്ല രീതിയില്‍ അണിയിച്ചൊരുക്കിയ മനോഹരമൊരു പ്രതികാരമാണ് ചിത്രം. കുടുംബവുമായി പോയിരുന്നു തീര്‍ച്ചയായും കണ്ടിരിക്കണം.


English summary
Maheshinte Prathikaaram Movie Review: A highly impressive, well-packed entertainer for a perfect watch. Don't miss it..!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam