മക്കന ആവറേജ്; ഇന്ദ്രൻസ് ചേട്ടൻ സൂപ്പർ — ശൈലന്റെ റിവ്യു

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
1.5/5
Star Cast: Indrans, Santhosh Keezhattoor, Kulappulli Leela
Director: Raheem Khadar

കഴിഞ്ഞ വർഷത്തെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പനോരമ വിഭാഗത്തിലേക്ക് വമ്പൻ സ്രാവുകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ കുഞ്ഞു സിനിമയാണ് മക്കന. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം റഹിം ഖാദർ. ഈ മേഖലയിൽ പുതുമുഖമാണ്. അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറുമാണ് ഇദ്ദേഹം.

ഐഎഫ്എഫ്ഐ

ഐഎഫ്എഫ്ഐ ക്ക് ശേഷം ഛത്തിസ്ഗഢിലോ മറ്റോ നടന്ന ഒരു ചലച്ചിത്രോൽസവത്തിൽ കൂടി മക്കനയ്ക്ക് ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചിരുന്നു. ഇപ്പോൾ ഈയാഴ്ച സുരി സിനിമാസ് എന്നൊരു ബാനർ മക്കന കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുകയും ചെയ്തിരിക്കുന്നു.

ഐനോക്സിൽ

പനാജിയിലെ ഐനോക്സിൽ വച്ച് ഇന്ത്യൻ പനോരമാ പ്രദർശനം നടന്ന സമയത്തുതന്നെ മക്കന കാണാനിടയായിരുന്നു. നേരത്തെ പറഞ്ഞപോലെ, ഈ ചെറു സിനിമയ്‌ക്ക് വമ്പൻ കൊമ്പൻമാർക്കൊപ്പം എങ്ങനെ സെലക്ഷൻ കിട്ടി എന്ന കാതുകത്തോടെയും വൻപ്രതീക്ഷയോടെയുമാണ് മക്കനയ്ക്ക് കേറിയത്. പക്ഷെ ആ പ്രതീക്ഷയ്ക്ക് സിനിമ തുടങ്ങുന്നത് വരെ മാത്രമേ ആയുസുണ്ടായുള്ളൂ. പനോരമാ കാറ്റഗറിയിൽ എന്നല്ല കഴിഞ്ഞ ഐഎഫ്എഫ്ഐയിൽ മൊത്തം കണ്ട സിനിമകളിൽ തന്നെയും ആവറേജ് ആയിരുന്നു മക്കന.

സിനിമ

ആത്മാർത്ഥമായ ഒരു ശ്രമം എന്നൊക്കെ വേണമെങ്കിൽ സിനിമയെ വിശേഷിപ്പിക്കാം . പക്ഷേ ഒരു തുടക്കക്കാരന്റെ ബാലാരിഷ്ടതകൾ മുഴുവൻ റഹിം ഖാദർ ഒരു ഫിലിംമെയ്ക്കർ എന്ന നിലയിലും സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിലും നിർലോഭം പ്രകടിപ്പിച്ചത് മക്കനയെ തീർത്തും അമെച്വർ സൃഷ്ടിയാക്കി മാറ്റി. സാങ്കേതികപരമായും ഒട്ടും പ്രശംസനീയമായിരുന്നില്ല സിനിമയുടെ നിലവാരം.

നായികാനായകൻമാരുടെ പ്രണയം

രണ്ട് മതവിഭാഗത്തിൽ പെട്ട നായികാനായകൻമാരുടെ പ്രണയം, ഒളിച്ചോട്ടം, വിവാഹം, ദാമ്പത്യം എന്നിവയെ പ്രശ്നവത്ക്കരിക്കാർ ശ്രമിക്കുന്നതിനിടെ സംവിധായകൻ ഫോക്കസ് ചെയ്യുന്നത് നായികയുടെ മാതാപിതാക്കളുടെ മകൾ പോയതിനു ശേഷമുള്ള മാനസിക വ്യഥകളിലേക്കാണ്. പ്രത്യേകിച്ചും അച്ഛന്റെ!

മുസ്ലിം

മകൾ മുസ്ലിം യുവാവിനൊപ്പം പോയതിന് ശേഷം ലോവർ മിഡിൽ ക്ലാസുകാരനെന്നോ ലോവർ ക്ലാസുകാരനെന്നോ പറയാവുന്ന ആ വർക്കിംഗ്‌ ക്ലാസ് പിതാവിന്റെ മനോനില പാടെ പാളം തെറ്റിപ്പോവുകയാണ്. ഒരു നടനെന്ന നിലയിൽ ഇന്ദ്രൻസ് ചേട്ടൻ അസാമാന്യ വൈഭവം ഒരിക്കൽ കൂടി പുറത്തെടുക്കുന്നു ഇവിടെ. മക്കന എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റും ഇന്ദ്രൻസ് തന്നെ.

സജിത മoത്തിൽ

സജിത മOത്തിലാണ് അമ്മ റോളിൽ. ഇന്ദ്രൻസ് ചേട്ടന് അവർ കനത്ത പിന്തുണ നൽകി. രണ്ടു പേരും തീർഥാടനത്തിന് പോവുന്നതും തങ്ങളുടെ ഉള്ളിൽ ഉറച്ചു പോയ മതവിശ്വാസത്തെ വഴിയിൽ എറിഞ്ഞ് ഉപേക്ഷിക്കാർ ശ്രമിക്കന്നതുമൊക്കെ ഗംഭീരമായി എടുത്തു വച്ചിട്ടുണ്ട്. സന്തോഷ് കീഴായൂർ, തെസ്നി ഖാൻ, മീനാക്ഷി മധു, സംക്രാന്തി നസീർ എന്നിവരൊക്കെ സപ്പോർട്ടിംഗ് കാസ്റ്റ്.

പനോരമ

ഇപ്പോൾ നിങ്ങൾ ചിന്തിക്കും പിന്നെങ്ങനെ പനോരമ സെലക്ഷൻ കിട്ടിയെന്ന്. ഞാനും അത് ചിന്തിച്ചിരുന്നു. അരോകൻ, അഖില, ഹാദിയ തുടങ്ങിയ റിയൽ ലൈഫ് പേരുകൾ ഇത്തരുണത്തിൽ അലോചിക്കുന്നത് ന്നായിരിക്കും. അവർ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന ഒരു സംഭവമാണിത്. സെലക്ട് ചെയ്തില്ലെങ്കിലേ പുതുമയുള്ളൂ. പോരാത്തതിന് നല്ല മുസ്ലീം എങ്ങനെ ആയിരിക്കണമെന്നതിന് പലപ്പോഴും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുമുണ്ട് പടം. അതാണ് ബുദ്ധി.

പനോരമയിലെത്തിയെങ്കിലും വെറും ആവറേജ് എന്ന് അടിവര

More from Filmibeat

Read more about: review റിവ്യൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X