ചേട്ടായീസില്‍ കഥയില്ല, പക്ഷേ, രസമുണ്ട്

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/reviews/malayalam-movie-chettayees-review-2-106337.html">Next »</a></li></ul>

മലയാള സിനിമയെ നന്നായി അറിയുന്ന കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സിനിമാ കമ്പനി ഒരുക്കുന്ന സിനിമ എന്ന രീതിയില്‍ വലിയ പ്രതീക്ഷയോടെയായിരിക്കും ചേട്ടായീസ് കാണാന്‍ എല്ലാവരും എത്തുക.

Chettayees

നടന്‍മാരായ ബിജുമേനോന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥാകൃത്ത് സച്ചി, കാമറാമാന്‍ സുകുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച തക്കാളി ഫിലിംസിന്റെ ചിത്രം കാണാന്‍ പോകും മുമ്പൊരു സൂചന- ഇതൊരു സിനിമയല്ല, വെറുമൊരു എന്റര്‍ടെയ്ന്‍മെന്റ്. കഥയുണ്ടോ, കഥാഗതിയുണ്ടോ എന്നൊന്നും ചോദിക്കരുത്.

ഒന്നര ദിവസം കൊണ്ട് കുറച്ചു മദ്യപാനികളുടെ ജീവിതത്തില്‍ നടക്കുന്ന കുറച്ചുകാര്യങ്ങള്‍.പേരു സൂചിപ്പിക്കും പോലെ കുറച്ചു ചേട്ടന്‍മാരുടെ മദ്യപിച്ചുള്ള സൗഹൃദവും ബഹളവും അതിലേക്ക് ചെറിയൊരു കുടുംബ ബന്ധത്തെ കൊണ്ടുവരലും. ഇത്രമാത്രമേയുള്ളൂ ചേട്ടായീസ്. എന്നാല്‍ പ്രേക്ഷകരെ ബോറടിപ്പിക്കില്ല. സിനിമ തീരുന്നതുവരെ കടലും കൊറിച്ചിരുന്ന് കണ്ടിരിക്കാം. അനാവശ്യമായി വേവലാതിപ്പെടേണ്ടതില്ല, അമിതമായി ചിരിക്കേണ്ടതില്ല. ന്യൂ ജനറേഷന്‍ എന്നോ പഴയ സിനിമയെന്നോ പറയാന്‍ പറ്റാത്ത, ജീവിതം ആഘോഷമാക്കിയ കുറച്ചുപേരുടെ നര്‍മസല്ലാപം.

മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന്‍ ഒരുക്കിയ ഷാജൂണ്‍ കാര്യാല്‍ ആണോ ഈ ചിത്രം സംവിധാനം ചെയ്തതെന്നു ചോദിക്കരുത്. അത്തരം ചോദ്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. കാരണം വടക്കുംനാഥന്‍ എഴുതിയത് ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ചേട്ടായീസിന് പേന ചലിപ്പിച്ചത് സച്ചിയും. ബിജുമേനോന്‍, ലാല്‍, സുരേഷ്‌കൃഷ്ണ, സുകുമാര്‍, പുതുമുഖം സുനില്‍ബാബു, മിയ എന്നിവര്‍ അഭിനയിച്ച സിനിമ കണ്ടിറങ്ങുന്നതോടെ പ്രേക്ഷക മനസ്സില്‍ നിന്നു കുടിയൊഴിഞ്ഞു പോകുന്നതാണ്. എന്തായിരുന്നു ചേട്ടായീസ് എന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല.

സിനിമ കഴിഞ്ഞിറങ്ങിയ ഒരു യുവാവ് സുഹൃത്തിനോടു പറയുന്നതു കേട്ടു- വിവാഹം കഴിച്ചാല്‍ ഭാര്യമാരുടെ മുന്നില്‍ വച്ച് സുഹൃത്തുക്കേേളാട് അമിതമായി സ്‌നേഹം കാണിക്കരുത്. സുഹൃത്തുക്കളോടുള്ള സ്‌നേഹം കൂടുതലാണെന്നു ഭാര്യമാര്‍ക്കു തോന്നിയാല്‍ ഉണ്ടാകുന്ന ആപത്താണീ ചിത്രം. ആ യുവാവ് പറഞ്ഞതു ശരിയാണ്- അത്ര ചെറിയൊരു കഥാ തന്തു മാത്രമേ ചേട്ടായീസില്‍ ഉള്ളൂ. അതു പറയാന്‍ കുറേ കുടിയന്‍മാരായ സുഹൃത്തുക്കളുടെ ഒന്നരദിവസം പ്രേക്ഷകനെ കാണിച്ചെന്നു മാത്രം.

<ul id="pagination-digg"><li class="next"><a href="/reviews/malayalam-movie-chettayees-review-2-106337.html">Next »</a></li></ul>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X