നുരഞ്ഞുപൊന്തുന്നത് 'വെള്ളടികമ്പനി'യുടെ പവര്‍

By Nirmal Balakrishnan

Next »

« Previous

സൂപ്പര്‍ സ്റ്റാറുകളെ വച്ച് ചിത്രമൊരുക്കിയ സംവിധായകനാണ് ഷാജൂണ്‍ കാര്യാല്‍. ഐ.വി. ശശിയുടെ ശിഷ്യനായ ഷാജൂണ്‍ മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടന്‍, മോഹന്‍ലാലിന്റെ വടക്കുംനാഥന്‍, സുരേഷ്‌ഗോപിയുടെ ഡ്രീംസ്, സായ് വര്‍ തിരുമേനി എന്നീ ചിത്രങ്ങളാണ് ഒരുക്കിയത്.

Chettayees

തിരക്കുപിടിച്ചു ചിത്രമൊരുക്കുന്ന കൂട്ടത്തിലായിരുന്നില്ല ഷാജൂണ്‍. വടക്കുംനാഥന്‍ എന്ന ചിത്രം സൂപ്പര്‍ഹിറ്റായപ്പോള്‍ നിരവധി ഓഫറുകള്‍ വന്നിരുന്നു. പക്ഷേ അതൊന്നുംസ്വീകരിച്ചില്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുഹൃത്തുക്കളായ ബിജുമേനോന്‍, സുരേഷ്‌കൃഷ്ണ, സുകുമാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് തിരിച്ചുവരവ് നടത്തുന്നത്.

സുഹൃത്തുക്കള്‍ നിര്‍മിച്ച ചിത്രമായതിനാലായിരിക്കും സൗഹൃദങ്ങളുടെ കഥ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും സൗഹൃദങ്ങള്‍ പുതുക്കുകയും പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തുകുയം ചെയ്യുന്ന കാലത്ത് മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് സൗഹൃദങ്ങളെക്കുറിച്ചാണ്. സേതുവുമായുള്ള സൗഹൃദം ഒഴിവാക്കിയ ശേഷമാണ് സച്ചി പുതിയ സൗഹൃദങ്ങളുടെ തക്കാളിക്കൂട്ടായ്മയിലേക്കു വരുന്നതും ഈ കഥ പറയുന്നതും.

വൈകീട്ടെന്താ പരിപാടി എന്ന് ലാലേട്ടന്‍ മുമ്പു ചോദിച്ചത് വെറുതയായിരുന്നില്ല. ഇന്ന് വൈകി കഴിഞ്ഞാല്‍ നമ്മുടെ യുവാക്കളുടെ പ്രധാന ഹോബി ബീവറേജസിന്റെ മുമ്പില്‍ ക്യൂ നില്‍ക്കലും കുപ്പി വാങ്ങലും ഒന്നിച്ചിരുന്ന് മദ്യപിക്കലുമാണ്. മിക്കവരും വീട്ടിലെത്തുന്നത് വൈകിയായിരിക്കും. സ്വബോധത്തോടെ തിരിച്ചെത്തുന്നവര്‍ അപൂര്‍വം. ഇതൊരു യാഥാര്‍ഥ്യമാണ്. സിനിമയില്‍ പറയുന്നതുപോലെ കുക്കറില്‍ നിന്നു ഗ്യാസ് പുറത്തുപോകുന്നതുപോലെ ഒരു ദിവസത്തെ ടെന്‍ഷനെല്ലാം മദ്യപിച്ചു തീര്‍ക്കുകയാണ്. ചിലര്‍ ബാറില്‍ കയറി മദ്യപിക്കും. ചിലര്‍ സുഹൃത്തുക്കളുടെ ഫഌറ്റില്‍ വച്ച് മദ്യപിക്കും. എന്തായാലും മദ്യപാനം നടക്കുന്നുണ്ടെന്നതു സത്യം.

അത്തരമൊരു സബ്ജക്ടാണ് സച്ചി സിനിമയിലേക്കു കൊണ്ടുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഭാര്യമാരുടെ പരാതിപറച്ചിലില്‍ നിന്നാണ് സിനിമ പിറന്നതെന്നാണ് സച്ചി പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഫഌറ്റില്‍ വന്നിരിക്കും. അവരുടെ ഭാര്യമാര്‍ പറയുന്നത് തങ്ങളോടുള്ളതിനേക്കാള്‍ സ്‌നേഹം ഭര്‍ത്താക്കന്‍മാര്‍ക്ക് സുഹൃത്തുക്കളോടാണെന്നാണ്.

ആ ഒരു പോയന്റാണ് കഥാകൃത്ത് ചേട്ടായീസിലേക്കു കൊണ്ടുവന്നിരിക്കുന്നത്. കേരളത്തിലെ യാഥാര്‍ഥ്യത്തിലേക്കുള്ള കാമറ ചലിപ്പിക്കല്‍ കൂടിയാണീ ചിത്രം. അമിതമദ്യപാനികളാകുകയാണ് നമ്മുടെ ചെറുപ്പക്കാരെന്നതിന്റെ തെളിവാണിത്. പക്ഷേ സിനിമയുടെ എല്ലാ എലമെന്റും ചേരാതെ കൂടുതല്‍ സമയവും മദ്യപാനം മാത്രമായി പോയി എന്ന പോരായ്മ കൂടി ചേട്ടായീസിനുണ്ട്.

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X