കഥ പോകുന്നത് 'വൈകീട്ടെന്താ പരിപാടി' ലൈനില്‍

By Nirmal Balakrishnan

Next »

« Previous

അഡ്വ. ജോണ്‍ പള്ളന്‍ എറണാകുളത്തെ അഭിഭാഷകനാണ്. (ഇദ്ദേഹം കോടതിയില്‍ പോകുന്നതൊന്നും കാണിക്കുന്നില്ല. വക്കീല്‍ ഓഫിസില്‍ വച്ച് താനുമായി ബന്ധപ്പെട്ട പെണ്‍കുട്ടിക്ക് ഗര്‍ഭമുണ്ടായോ എന്നുസംശയം പ്രകടിപ്പിക്കുന്നുണ്ട്). വിവാഹ ബന്ധം വേര്‍പ്പെടുത്തി എറണാകുളത്തെ ഫഌറ്റില്‍ ജീവിക്കുകയാണ്.

Chettayees

അദ്ദേഹത്തിന്റെ കൂട്ടുകാരാണ് നടന്‍ രൂപേഷ്, സംഗീതജ്ഞനായ കൃഷ്ണകുമാര്‍, ഹോട്ടലിലെ ഷെഫ് ആയ ബാവ, മജിസ്‌ട്രേറ്റിന്റെ ഭര്‍ത്താവായ ബാബുമോന്‍ എന്നിവര്‍. ആരും ഒന്നിച്ചു പഠിച്ചവരോട ഒരേ പ്രായമുള്ളവരോ അല്ല. സായാഹ്നങ്ങളില്‍ മദ്യക്കുപ്പിയുമായി സൗഹൃദം പങ്കിടാന്‍ ഒത്തുകൂടിയവര്‍. ജോണിന്റെ (ലാല്‍) ഫഌറ്റിലാണ് ഇവരുടെ കൂട്ടായ്മ. ആദ്യം സീരിയല്‍ നടനായിരുന്നു രൂപേഷ് (സുരേഷ്‌കൃഷ്ണ). ഇപ്പോള്‍ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നു. കിച്ചു (ബിജുമേനോന്‍) എ.ആര്‍.റഹ്മാന്റെ ഗ്രൂപ്പിലായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടെ പോകാത്തതിനാല്‍ അവസരം നഷ്ടമായി. ബാബുമോന്‍ (സുനില്‍ബാബു) സര്‍ക്കാര്‍ ഓഫിസിലാണ്. പക്ഷേ മജി,സ്‌ട്രേറ്റായ ഭാര്യയെ പേടിച്ചാണ് ജീവിക്കുന്നത്.

സമീപത്തെ ഫഌറ്റുകാര്‍ക്ക് ദ്രോഹമാണ് ഇവരുടെ മദ്യപാനം. ന്യൂയര്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. എന്നാല്‍ മദ്യപിച്ചെത്തിയ ജോണ്‍ ഫഌറ്റുകാരുടെ ന്യൂയര്‍ ആഘോഷം കുളമാക്കുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഫഌറ്റില്‍ ഒരു പെണ്ണുണ്ടെന്നു പറഞ്ഞ് അസോസിയേഷന്‍കാര്‍ വരുന്നത്. അവര്‍ പരിശോധിക്കുമ്പോള്‍ മദ്യപിച്ചു നില്‍ക്കുന്ന പെണ്ണിനെ കണ്ടെത്തുന്നു. അത് കിച്ചുവിന്റെ ഭാര്യ മെര്‍ലിന്‍ (മിയ) ആയിരുന്നു. ഇതോടെ അസോസിയേഷന്‍കാര്‍ പ്രശ്‌നമുണ്ടാക്കുന്നു. എന്തിന് മെര്‍ലിന്‍ അവിടെയെത്തി മദ്യപിച്ചു. ഭാര്യയെ മദ്യപിച്ച നിലയില്‍ കണ്ട കിച്ചു അവിടം വിട്ടുപോകുന്നു.

ഫഌറ്റില്‍ അവിഹിതമാണ് നടക്കുന്നതെന്ന് ആരോപിച്ച് അസോസിയേഷന്‍കാര്‍ പൊലീസിനെയും ചാനലുകാരെയും വിളിക്കുന്നു. അവര്‍ വന്നുകഴിഞ്ഞാല്‍ ആകെ പ്രശ്‌നമാകും. വക്കീലും സിനിമക്കാരനും മജിസ്‌ട്രേറ്റിന്റെ ഭര്‍ത്താവും പെണ്‍വാണിഭം നടത്തുകയാണെന്നു പറയും. ഈ ഊരാക്കുടുക്കില്‍ നിന്ന് ഇവര്‍ എങ്ങനെ ഊരിപ്പോരുന്നു എന്നതാണ് ചേട്ടായീസ്.

സിനിമയില്‍ അഭിനയിച്ചവരെല്ലാം നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആരെയും ആരും ബോറടിപ്പിക്കുന്നില്ല. നടന്‍ സുരേഷ്‌കൃഷ്ണയ്ക്ക് നല്ലൊരു വേഷം നല്‍കാന്‍ സംവിധായകനു സാധിച്ചു. പുതുമുഖം മിയയും സുനില്‍ബാബുവും നല്ല താരങ്ങളാണെന്നു തെളിയിച്ചിരിക്കുകയാണ്. ബിജുമേനോനും ലാലും ഇതുപോലുള്ള വേഷം മുമ്പും ചെയ്തിട്ടുണ്ടെങ്കിലും വിരസമാകുന്നില്ല എന്നു പറയാം.
ഷാജൂണ്‍ കാര്യാലിന് നല്ലൊരു പേരുണ്ടാക്കാനൊന്നും ഈ ചിത്രം സഹായിക്കില്ല. എങ്കിലും ബോറടിപ്പിക്കാതെ സിനിമ കൊണ്ടുപോകാന്‍ സാധിച്ചു എന്നു സമാധാനിക്കാം.

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X