twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒട്ടും തനെ ഡാർക്കല്ല മിസ്ട്രസ് ഓഫ് ഈവിൾ; വർണപ്രപഞ്ചത്തിൽ ആഞ്ജലീനാ മാജിക്ക് — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.5/5
    Star Cast: Angelina Jolie, Elle Fanning, Harris Dickinson
    Director: Joachim Rønning

    പടത്തിന്റെ പേരും ഇരുണ്ട ടോണിലുള്ള പോസ്റ്ററുകളും കാണുമ്പോൾ മാലഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിൾ ഒരു ഹൊറർ സിനിമയോ ഡാർക്ക് ഷെയിഡുകൾ വാരി വിതറിയ കടുംവെട്ട് ഐറ്റമോ ആണെന്ന് തോന്നിപ്പോവും. പക്ഷെ ആ തോന്നലിന്റെ നേരെ വിപരീതമായ കാഴ്ചാനുഭവമാണ് ഈ മിസ്ട്രസ് പകർന്നു തരുന്നത്. കാഴ്ചാനുഭവം എന്നൊന്നും ലഘുവായി പറഞ്ഞാൽ പോര. 'ദി റിയൽ വിഷ്വൽ എക്സ്ട്രാവഗൻസ' --- അതാണ്!

    വാൾട്ട് ഡിസ്നി

    വാൾട്ട് ഡിസ്നി കമ്പനിയുടെ 1959 ലെ ആനിമേഷൻ സിനിമയായ 'സ്ലീപ്പിംഗ് ബ്യൂട്ടി'യിൽ നിന്നുള്ള നെഗറ്റീവ് കഥാപാത്രമാണ് മലഫിസന്റ്. കൊമ്പുകളും കറുത്ത വലിയ ചിറകുകളുമുള്ള വില്ലത്തി ദുർദേവത. 2014 -ൽ ആഞ്ജലീന ജോളിയെ മലഫിസന്റിന്റെ റോളിൽ അവതരിപ്പിച്ചു കൊണ്ട് ഡിസ്നി കമ്പനി അതിന് സിനിമ രൂപമൊരുക്കി വിജയം കൊയ്തു. 2014 -ലെ പ്രസ്തുത മലഫിസന്റിന്റെ സീക്വലാണ് ഈയാഴ്ച തിയേറ്ററുകളിൽ എത്തിയിരിക്കുന്ന മിസ്ട്രസ് ഓഫ് ഈവിൾ.

    സിനിമ

    ആദ്യഭാഗം കണ്ടിട്ടില്ലാത്തതിനാൽ ക്ലീൻ മനസുമായിട്ടാണ് സിനിമയ്ക്ക് കേറിയത്. ഹൈദരബാദിലെ പ്രസാദ് ഐ മാക്സിൽ ആദ്യമായി അവിടുത്തെ ഏറ്റവും വലിയ സ്ക്രീനിൽ നിന്നും ഒരു ഹോളിവുഡ് സിനിമ കാണുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആദ്യഷോട്ട് മുതൽ തന്നെ മിസ്ട്രസ് ഓഫ് ഈവിൾ എന്നെ വിസ്മയിപ്പിച്ചു. പടം തീരുന്നത് വരെ ആ വിസ്മയത്തിൽ പിടിച്ചു നിർത്താനും സംവിധായകന് കഴിഞ്ഞു.

    ഋജുരേഖ

    അതീവലളിതവും ഒരു ഋജുരേഖ പോലെ മുന്നോട്ട് പോവുന്നതും തീർത്തും പ്രവചനീയമായി സമാപിക്കുന്നതുമായ ഒരു സ്റ്റോറി ലൈനാണ് സിനിമയുർടേത്. ഫെയറികളുടെ രാജ്യമായ മൂർസിലെ രാജകുമാരിയായ അറോറയ്ക്ക് മനുഷ്യരുടെ രാജ്യത്തെ രാജകുമാരൻ ഫിലിപ്പിന്റെ പ്രൊപ്പോസലിൽ താൽപര്യം തോന്നുന്നു.

    ഫിലിപ്പിന്റെ രാജ്യമായ അൾസ്റ്റഡിലെ കൊട്ടാരത്തിലേക്ക് രണ്ടു പേരും ചെല്ലുന്നു. ഫിലിപ്പിന്റെ അച്ഛനായ കിംഗ് ജോൺസും അമ്മ ഇൻഗ്രിത്ത് രാജ്ഞിയും അറോറയെ മരുമകളും യുവറാണിയുമായി സ്വീകരിക്കുന്നു. വിവരമറിഞ്ഞ് മൂർസിന്റെ സംരക്ഷകനും അറോറയുടെ ഗോഡ്മദറുമായ മലഫിസന്റ് പറന്നിറങ്ങുന്നു. ഡിന്നറിനിടയിൽ ഉണ്ടായ ചില അനിഷ്ട സംഭവങ്ങളെ തുടർന്ന് ജോൺസ് രാജാവ് ശയ്യാവലംബിയാകുന്നു.

    ബാഹുബലി

    തുടർന്ന് കാണുന്നത് അപ്രതീക്ഷിതമായ ചില പാരവെപ്പുകളും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബാഹുബലി യുദ്ധവുമാണ്. എസ് എസ് രാജ്മൗലിയിലുള്ള ഒരു ജീൻ നോർവീജിയൻ സംവിധായകൻ ജോച്ചിം റൊനിംഗിലുമുണ്ട്. യുദ്ധം മാത്രമല്ല മൂർസ് എന്ന വിഭ്രാമക ലോകത്തെ വർണസന്നിഭമായ മാസ്മരിക പ്രക്യതിയെയും അവിടത്തെ വിചിത്രമായ ശാരീരിക ഘടനകളുള്ള ഫെയറികളെയും സംവിധായകൻ
    സൃഷ്ടിച്ച് പകർത്തിയിട്ടിരിക്കുന്നത് കണ്ണടക്കാതെ നോക്കിയിരുന്നു പോകും. അത്രയ്ക്ക് ചേതോഹരം.

    മൂന്ന് സ്ത്രീകൾ

    മൂന്ന് സ്ത്രീകളാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. അതിൽ പ്രധാനി മലഫിസന്റായി സ്ക്രീനിനെ റൂൾ ചെയ്യുന്ന ആഞ്ജലിന ജോളി തന്നെ. അവർക്ക് കിട്ടുന്ന സ്ക്രീൻ ടൈം കുറവാണെന്ന പരാതി ഉണ്ടെങ്കിലും ഉള്ള നേരത്തെല്ലാം ചുമ്മാ കേറിയങ്ങ് പൊളിക്കയാണ് .

    ശബ്ദമില്ലാത്തവരുടെ മൗനാക്ഷരങ്ങൾ; കണ്ടുതീർത്താൽ കുറെ പാപം തീരും - ശൈലന്റെ റിവ്യൂശബ്ദമില്ലാത്തവരുടെ മൗനാക്ഷരങ്ങൾ; കണ്ടുതീർത്താൽ കുറെ പാപം തീരും - ശൈലന്റെ റിവ്യൂ

    സ്ക്രീൻ

    കൂടുതൽ സ്ക്രീൻ സ്‌പെയ്‌സുള്ള അറോറ രാജകുമാരിയുടെ കുപ്പായത്തിൽ എല്ലി ഫെനിങ് ക്യൂട്ടാണ്. പക്ഷെ സങ്കീർണമായ മാനസിക ഘടനയും വിചിത്രമാനങ്ങളുമുള്ള ക്വീൻ ഇൻഗ്രിത് ആയി വരുന്ന നടി വെറും ഉപരിപ്ലവമാണ്. ക്വീൻ ഇൻഗ്രിത്തിന്റെ പല ഡയലോഗുകളും തിയേറ്ററിൽ നിന്ന് പോന്നാലും തിരികെ പോരുന്നു. എന്നാൽ അവരുടെ രൂപവും ചലനങ്ങളും ഓർമ്മയിൽ ഒട്ടും ബാക്കിയാവുന്നില്ലതാനും

    അന്വേഷണത്തിന്റെ ചിതറിയ വഴികൾ; നിഷാദിന്റെ തെളിവ് കൊള്ളാം - ശൈലന്റെ റിവ്യൂഅന്വേഷണത്തിന്റെ ചിതറിയ വഴികൾ; നിഷാദിന്റെ തെളിവ് കൊള്ളാം - ശൈലന്റെ റിവ്യൂ

    പ്രകൃതി

    മനുഷ്യനും അവന്റെ കുലവും തന്നെയാണ് പ്രകൃതിയിലെ എല്ലാവിധ അസന്തുലിതാവസ്ഥകൾക്കും ദുരന്തങ്ങൾക്കും മറ്റ് ജീവവർഗങ്ങളുടെ ഉൻമൂലനത്തിന് കാരണമെന്ന് സിനിമ പകർന്നുതരുന്നുണ്ട് . തീർത്തും പോസിറ്റീവ് ആയ ഒരു പൊളിറ്റിക്സാണ് അർത്ഥത്തിൽ സിനിമയുടെത്. അഭിനന്ദിക്കാതെ തരമില്ല.

    ഭർത്താവ് സാരി വാങ്ങി തരാറില്ലെന്ന് സുജാത! കാരണം വ്യക്തമാക്കി ഡോക്ടർ മോഹൻഭർത്താവ് സാരി വാങ്ങി തരാറില്ലെന്ന് സുജാത! കാരണം വ്യക്തമാക്കി ഡോക്ടർ മോഹൻ

    3D

    മുൻപു പറഞ്ഞപോലെ ഐ മാക്സിൽ നിന്ന് കണ്ടതുകൊണ്ടോ എന്തോ പടത്തിന്റെ 3D ഇഫക്റ്റും അനിമേഷനും വിഎഫ്എക്സുമെല്ലാം അതിഗംഭീരമായി തോന്നി. അതായത് ഇതുവരെ കണ്ടതിൽ നിന്നുമൊക്കെ മുകളിലെത്തുന്നത്ര ഗംഭീരം. സിനിമ കാണാൻ പോവുന്ന ആരെങ്കിലുമുണ്ടെങ്കിൽ വിട്ടിലെ കുട്ടികളെ കൂടി കൊണ്ടുപോയാൽ അവർക്കിത് അവിസ്മരണീയമാം ഒരു അനുഭവമായിരിക്കും. നമ്മടെ ഉള്ളിലുള്ള കുട്ടിയെ കുറെ നേരം തിമിർക്കാൻ വിടാനുമാവും .

    അതിഗംഭീരമായൊരു വിഷ്വൽ ട്രീറ്റ് എന്ന് അടിവര

    Read more about: review റിവ്യൂ
    English summary
    Maleficent: Mistress of Evil Movie Review In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X