മല്ലുസിംഗ് പൃഥ്വിയുടെ നഷ്ടം
എടുപ്പിലും, നടപ്പിലും, ഫൈറ്റിലും എല്ലാം ഉണ്ണിമുകുന്ദന്‍ പൃഥ്വിവിനു മുമ്പിലാണ് മല്ലുസിംഗിലെന്ന് നിസ്സംശയം പറയാം. ഈ സിനിമ ഒരു നഷ്ടമായെങ്കില്‍ അത് പൃഥ്വിരാജിനു മാത്രമാണ്. ഒരു സിനിമയില്‍ നായകസ്ഥാനം നഷ്ടപ്പെട്ടതല്ല പൃഥ്വിരാജിന് കോട്ടമായത്. പകരം വെക്കാന്‍ കൊണ്ടുവന്നവന്‍ കയ്യടിനേടി ആളാവുമ്പോള്‍, ഉണ്ടാവുന്ന ദുരവസ്ഥയാണ് പൃഥ്വിവിന് നേരിടേണ്ടി വരുന്നത്.

തുടര്‍ സിനിമകളിലും ഉണ്ണിമുകുന്ദന്‍ പൃഥ്വിയ്ക്ക്് ചലനങ്ങള്‍ സൃഷ്ടിക്കാനോ, ബദലാവാനോ സാദ്ധ്യതകള്‍ കൂടുതലാണ്. ബാബു ജനാര്‍ദ്ദനന്റെ ബോംബെ മാര്‍ച്ച് 12 ലൂടെ വന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഉണ്ണി മുകുന്ദന്‍, തത്സമയം ഒരു പെണ്‍കുട്ടിയിലൂടെ തന്റെ സാന്നിദ്ധ്യം അടിവരയിടുമ്പോള്‍, മല്ലുസിംഗില്‍നായകത്യം സ്ഥാപിച്ചെടുക്കുന്നു.
തിയറ്റര്‍ ഇളക്കിമറിക്കുന്ന കയ്യടിയോടെയാണ് സുന്ദരനും കരുത്തനുമായ ഉണ്ണിമുകുന്ദനെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ആകാര ഭംഗി കൊണ്ടും അഭിനയ സാദ്ധ്യതകള്‍ കൊണ്ടും മലയാളം കാത്തിരുന്ന ഒരു നായകരൂപം ഉണ്ണിമുകുന്ദനിലൂടെ പൂരിപ്പിക്കപ്പെടുകയാണ്.
അതിനു നിമിത്തമായത് പൃഥ്വിരാജും അതുവഴി വൈശാഖനുമാണെന്നു മാത്രം. അവസരങ്ങളുടെ വലിയ സാദ്ധ്യതകളാണ് ഉണ്ണിമുകുന്ദനെ കാത്തിരിക്കുന്നത്.
അത് യുക്തി പൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. വൈശാഖന്‍ സിനിമയുടെ ട്രാക്ക് പരിഷ്‌ക്കരിക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു.
ആദ്യപേജില്‍ More from Filmibeat


Click it and Unblock the Notifications











