twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആക്ഷന്‍ മാത്രമല്ല കോമഡിയുമുണ്ട്! വീര്യം കുറയാതെ സ്ട്രീറ്റ് ലൈറ്റ്‌സ് ആവേശമാവുന്നു! ആദ്യ പ്രതികരണം..

    |

    Recommended Video

    മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് - പ്രേക്ഷക പ്രതികരണം ഇങ്ങനെ | filmibeat Malayalam

    രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ താരരാജാവും താരപുത്രനും തമ്മിലുള്ള മത്സരം ആരംഭിച്ചിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് തിയറ്ററുകളിലേക്കെത്തുന്നതിന്റെ ആവേശം ഒട്ടും കുറവല്ല. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആര്‍ത്തിരമ്പിയാണ് ആരാധകര്‍ തങ്ങളുടെ ആഹ്ലാദം പുറത്തറിയിക്കുന്നത്. ആവകാശ വാദങ്ങളൊന്നും മുന്നോട്ട് വെക്കാതെയാണ് സിനിമ വരുന്നത്.

    രാജാവിന്റെ മകന് വന്‍ വരവേല്‍പ്പ്! ആദി തിയറ്ററുകളില്‍ ചരിത്രമാക്കാന്‍ ആരാധകര്‍, ആദ്യ പ്രതികരണമിതാ...രാജാവിന്റെ മകന് വന്‍ വരവേല്‍പ്പ്! ആദി തിയറ്ററുകളില്‍ ചരിത്രമാക്കാന്‍ ആരാധകര്‍, ആദ്യ പ്രതികരണമിതാ...

    ഇക്കയുടെ പോരാട്ടം

    ഇക്കയുടെ പോരാട്ടം

    2018 ലെ ആദ്യ സിനിമയായി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആരാധകരുടെ ആവേശം ഒട്ടും ചോരാത്ത രീതിയില്‍ മറ്റൊരു പോരാട്ടമാണ് ഇന്ന് നടക്കാന്‍ പോവുന്നത്. ദിവസങ്ങളായി എങ്ങും സിനിമയുടെ തരംഗം തന്നെയാണ്.

    ജെയിംസേട്ടന്‍...

    ജെയിംസേട്ടന്‍...

    ഇന്‍സ്‌പെക്ടര്‍ ജെയിംസായിട്ടാണ് ഇത്തവണ ഇക്കയുടെ വരവ്. എന്റര്‍ടെയിന്‍മെന്റ് ത്രില്ലറായ സിനിമ വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് വരുന്നത്. ബ്രഹ്മാണ്ഡ സിനിമയാണെന്ന മുന്‍വിധി മാറ്റി വെച്ച് സിനിമ കാണുകയാണെങ്കില്‍ നല്ലൊരു സിനിമയായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

    നവാഗത സംവിധായകന്‍..

    നവാഗത സംവിധായകന്‍..

    കുറ്റവും കുറവും കണ്ടു പിടിക്കാനെത്തുന്നവര്‍ ആദ്യം അറിയേണ്ട കാര്യം സ്ട്രീറ്റ് ലൈറ്റ്‌സ് ചില പുതുമുഖങ്ങളുടെ സിനിമ കൂടിയാണെന്നുള്ളതാണ്. ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

    പ്രദര്‍ശനം

    പ്രദര്‍ശനം

    കേരളത്തിന് പുറമെ ലോകത്തെമ്പാടും ഇന്ന് തന്നെയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ജിസിസി, യുഎഇ പോലെ വിദേശത്തും വലിയ പ്രധാന്യത്തോടെ തന്നെ സിനിമ ആദ്യദിനം പ്രദര്‍ശനം തുടങ്ങും..

    താരനിരയുടെ സിനിമ

    താരനിരയുടെ സിനിമ

    മമ്മൂട്ടി നായകനാവുമ്പോള്‍ സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    തമിഴിലെ താരങ്ങളും

    തമിഴിലെ താരങ്ങളും

    പല ഭാഷകളില്‍ ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ ഡബ്ബ് ചെയ്ത് എത്തുന്നു എന്ന പ്രത്യേകതയാണുള്ളത്. എന്നാല്‍ സ്ട്രീറ്റ് ലൈറ്റ്‌സ് മലയാളത്തിലെ പോലെ തന്നെ തമിഴിലെത്തുന്നത് അവിടെ നിന്നുള്ള താരങ്ങളുമായിട്ടാണ്. തമിഴിലും മമ്മൂട്ടി തന്നെ നായകനാവുമ്പോള്‍ പൃഥ്വി രാജന്‍, പാണ്ടി, ശ്രീ റാം, പാണ്ടിരാജന്‍, മനോബാല, രാജേന്ദ്രന്‍, സ്റ്റണ്ട് ശിവ, സെമ്മലര്‍ അനം എന്നിവരാണ് മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

     എങ്ങും ആവേശം

    എങ്ങും ആവേശം

    ദിവസങ്ങളായി ആരാധകരുടെ കാത്തിരിപ്പാണ് ഇന്ന് സഫലമായിരിക്കുന്നത്. അതിനാല്‍ എങ്ങും ആവേശത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. താരപുത്രന്‍ പ്രണവിന്റെ സിനിമയ്‌ക്കൊപ്പം എത്തുന്നതിനാല്‍ മമ്മൂട്ടി ഫാന്‍സിന് ഇന്നൊരു മത്സരമാണ് മുന്നിലുള്ളത്.

     ഒറ്റ ദിവസത്തെ കഥ

    ഒറ്റ ദിവസത്തെ കഥ

    ഒരു ദിവസം രാവിലെ മുതല്‍ അടുത്ത ദിവസം രാവിലെ വരെ നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. കുറ്റാന്വേഷണ സിനിമയായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ മമ്മൂട്ടി പോലീസുകാരനാണെങ്കിലും യൂണിഫോമിലായിരിക്കില്ല അദ്ദേഹത്തെ കാണുന്നത്.

     കഥ ഇങ്ങനെയാണ്...

    കഥ ഇങ്ങനെയാണ്...

    ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാവുന്ന അന്വേഷണവുമാണ് സിനിമയുടെ കഥ. നവാഗതനായ ഫവാസ് മുഹമ്മദാണ് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്. ഫാന്‍സിന് കാര്യമായി ആഘോഷിക്കാന്‍ പറ്റുന്ന കഥയല്ലെന്നും എന്നാല്‍ മമ്മൂട്ടി എന്ന നടനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സിനിമയായിരിക്കും സ്ട്രീറ്റ് ലൈറ്റ്‌സ്.

     ലുക്കിലുമുണ്ട് കാര്യം

    ലുക്കിലുമുണ്ട് കാര്യം

    സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ജെയിംസ് ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ്. പോലീസ് വേഷത്തിലെത്തുന്നു എന്ന് പറയുമ്പോഴും അദ്ദേഹം യൂണിഫോം ധരിക്കുന്ന പോലീസുകാരനല്ല. എന്നാല്‍ യുവതാരങ്ങളെ വെല്ലുന്ന ലുക്കിലാണ് മമ്മൂക്ക എത്തുന്നത്.

    സസ്‌പെന്‍സ് ഒളിപ്പിച്ച പാട്ടുകള്‍..

    സസ്‌പെന്‍സ് ഒളിപ്പിച്ച പാട്ടുകള്‍..

    സിനിമയില്‍ നാല് പാട്ടുകളാണുള്ളത്. അതില്‍ ഒന്ന് മാത്രമാണ് പുറത്ത് വിട്ടത്. ബാക്കി പാട്ടുകള്‍ വരാതിരുന്നതിനുള്ള കാരണം മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള സസ്‌പെന്‍സ് പുറത്താവുമെന്ന് കരുതയിട്ടാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സൗബിനും ലിജോ മോളും അഭിനയിച്ച പാട്ട് രംഗമായിരുന്നു കഴിഞ്ഞ ദിവസം വന്നത്. പുറത്ത് വന്ന ഉടനെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

     ചിത്രീകരണം..

    ചിത്രീകരണം..

    സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയതും പുതുമുഖമായ ആദര്‍ശ് എബ്രാഹമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ചിത്രീകരണം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരുന്നു നടന്നത്.

    English summary
    Mammootty's Street Lights audience review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X