മമ്മൂട്ടി നായകനോ വില്ലനോ? ഒടുവില്‍ അങ്കിള്‍ എത്തിയത് ആ രഹസ്യവുമായി! ആദ്യ പ്രതികരണമിങ്ങനെ...

Recommended Video

അങ്കിൾ സിനിമ കാണേണ്ടതോ?? ഈ വീഡിയോ പറയും എല്ലാം | filmibeat Malayalam

ഏറെ പ്രതീക്ഷകളുമായി മമ്മൂട്ടിയുടെ അങ്കിള്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം ജോയി മാത്യു തിരക്കഥ എഴുതുന്ന സിനിമ നവാഗതനായ ഗീരിഷ് ദാമോദറാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനോ വില്ലനോ എന്നറിയാനുള്ള ആകാംഷയുമായിട്ടാണ് പലരും ഇന്ന് തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരുടെ വലിയ പിന്തുണ സിനിമയ്ക്കുണ്ട്.

ഏപ്രില്‍ ആദ്യത്തെ ആഴ്ചയെത്തിയ പരോളിന്റെ ഓളം തീരുന്നതിന് മുമ്പാണ് അങ്കിളും എത്തിയിരിക്കുന്നത്. ആരാധകര്‍ വലിയ ആവേശത്തോടെയാണ് സിനിമയെ സ്വീകരിച്ചിരിക്കുന്നത്. അങ്കിള്‍ ഹിറ്റായിരിക്കുമെന്ന് ജോയി മാത്യു നല്‍കിയ ഉറപ്പാണ് സിനിമയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ ഇരട്ടിയാക്കിയത്.

 അങ്കിളിന്റെ വരവ്..

അങ്കിളിന്റെ വരവ്..

മലയാളി പ്രേക്ഷകര്‍ മമ്മൂക്കയുടെ അങ്കിളിന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സിനിമയുടെ കഥയും കഥാപാത്രങ്ങളും വളരെയധികം വിജയസാധ്യത നല്‍കിയിരുന്നു. അങ്കിളിനൊപ്പം വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികള്‍, അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന തൊബാമ.. എന്നിങ്ങനെ മറ്റ് രണ്ട് സിനിമകള്‍ കൂടി ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. മൂന്ന് സിനിമകളും വലിയ പ്രധാന്യത്തോടെയാണ് എറിലീസ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ സിനിമകള്‍ക്കെല്ലാം വലിയ പിന്തുണ തന്നെയാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നതും.

 മമ്മൂക്കയുടെ സിനിമ

മമ്മൂക്കയുടെ സിനിമ

മലയാളത്തിലെ താരരാജാവായ മമ്മൂട്ടിയുടെ സിനിമയാണ് എന്നുള്ളതാണ് അങ്കിളിന്റെ പ്രത്യേകത. ആരാധകരുടെ ബലം കൂടുതലും സിനിമയ്ക്കാണ്. കട്ടൗട്ടുകളും പോസ്റ്ററുകളുമായി, മേളങ്ങളുടെ അകമ്പടിയോട് തന്നെയായിരുന്നു സിനിമയെ ആരാധകര്‍ സ്വീകരിച്ചത്. കോട്ടയത്ത് റിലീസ് ദിനത്തിലെ ആദ്യ ഷോ ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശനം നടന്നത്. ഫാന്‍സ് ഗ്രൂപ്പുകളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

 നെഗറ്റീവ് വേഷം..

നെഗറ്റീവ് വേഷം..

സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് നെഗറ്റീവ് ടച്ചുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. സിനിമയെ കുറിച്ച് ജോയി മാത്യു പറഞ്ഞിരുന്ന കാര്യങ്ങളാണ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കിയത്. അങ്കിള്‍ ഒരു മമ്മൂട്ടി ചിത്രം മാത്രമല്ല. ഇതൊരു സോഷ്യോ പൊളിറ്റിക്കല്‍ സിനിമയാണ്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാന പ്രശ്‌നം സിനിമയിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ലൈംഗികമായി ചൂഷണം ചെയ്യാപ്പെട്ടവരുടെയും വീട്ടിലെത്തുന്ന അപരിചിതരുടെ, ഒറ്റയ്ക്കായി പോയവരുടെ കഥ എന്നിങ്ങനെ പല കഥകളും ചേര്‍ന്നൊരു സിനിമയായിരിക്കും അങ്കിളെന്നാണ് ജോയി മാത്യു പറഞ്ഞിരുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ വില്ലനിസം എങ്ങനെയായിരിക്കുമെന്നാണ് പലര്‍ക്കും അറിയാനുള്ളത്. മമ്മൂക്ക വില്ലനാണോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് പറയാനുള്ളത്.

വെല്ലുവിളി നിറഞ്ഞ വേഷം

വെല്ലുവിളി നിറഞ്ഞ വേഷം

നാല് ഭാഷകള്‍ സംസാരിക്കുന്ന കെ കെ (കൃഷ്ണ കുമാര്‍) എന്ന് വിളിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുന്‍പ് പല സിനിമകളിലും വില്ലനിസം കാണിച്ച മമ്മൂട്ടിയ്ക്ക് അങ്കിള്‍ ഒരു വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു. ചെറിയ ചില നെഗറ്റീവ് എക്‌സപ്രഷനുകള്‍ പലയിടങ്ങളിലും പ്രയോഗിച്ചിരുന്നു. അടുത്ത കാലത്തൊന്നും ഇതുപോലെ അഭിനയ പ്രധാന്യമുള്ള സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടില്ലെന്നും തിരക്കഥാകൃത്ത് സൂചിപ്പിച്ചിരുന്നു.

 നവാഗതന്റെ സിനിമ

നവാഗതന്റെ സിനിമ

മലയാളത്തില്‍ നവാഗത സംവിധായകന്മാരെ പ്രോത്സാഹിക്കുന്ന ഏകനടന്‍ മമ്മൂട്ടിയാണെന്ന് പറയാം. അടുത്ത കാലത്ത് ഇക്ക അഭിനയിച്ച എല്ലാ സിനിമകളും സംവിധാനം ചെയ്തിരുന്നത് പുതുമുഖങ്ങളായിരുന്നു. അങ്കിളിന്റെ കാര്യവും അതുപോലെ തന്നെയാണ്. അങ്കിളിന്റെ കാര്യവും അതുപോലെ തന്നെയാണ്. നവാഗതനായ ഗിരീഷ് ദാമോദറാണ് സിനിമ സംവിധാനം ചെയ്യുന്നത്. വജ്രം, മായാബസാര്‍, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദര്‍. കനല്‍, പോളി ടെക്‌നിക്ക്, ഒറീസ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു.

ജോയി മാത്യുവിന്റെ തിരക്കഥ

ജോയി മാത്യുവിന്റെ തിരക്കഥ

സിനിമയില്‍ നടനായി തിരക്കുകള്‍ക്കിടയിലും കഥയും തിരക്കഥയുമെഴുതി ജോയി മാത്യു വീണ്ടും വിസ്മയമാവുകയാണ്. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോയി മാത്യൂ തിരക്കഥ എഴുതുന്നത്. 2012 ലായിരുന്നു ജോയി മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമ റിലീസിനെത്തിയത്. ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അതിലും മികച്ച സിനിമയായിരിക്കും അങ്കിളെന്ന ഉറപ്പ് ജോയി മാത്യു നല്‍കിയിരുന്നു.

സിനിമയുടെ പേര്

സിനിമയുടെ പേര്

കുടുംബ പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അങ്കിളിന്റെ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു മിഡില്‍ ക്ലാസ് ഫാമിലിയും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടി സുഹൃത്തിന്റെ മകള്‍ക്കൊപ്പം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തമായി വരുന്നത്. റിലീസിന് മുന്‍പ് പുറത്ത് വന്ന ട്രെയിലറുകളും ടീസറുകളും പാട്ടും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

താരസമ്പന്നമായ സിനിമ

താരസമ്പന്നമായ സിനിമ

കഥ എഴുതിയതിനൊപ്പം ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി ജോയി മാത്യൂവും അഭിനയിക്കുന്നുണ്ട്. ആശ ശരത്, വിനയ് ഫോര്‍ട്ട്, കാര്‍ത്തിക, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് തുക സിനിമ നേടിയിരുന്നു. സിനിമയുടെ സാറ്റാലൈറ്റ് അവകാശമാണ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയത്. സൂര്യ ടിവിയാണ് സിനിമയുടെ റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ തുക എത്രയാണെന്നുള്ളത് വ്യക്തമാക്കിയിരുന്നില്ല...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X