»   » സഖാവ് അലക്‌സായി മമ്മൂട്ടി കിടുക്കി! പരോള്‍ ഹിറ്റെന്ന് പ്രേക്ഷകര്‍, ആദ്യം വന്ന പ്രതികരണമിങ്ങനെ..!

സഖാവ് അലക്‌സായി മമ്മൂട്ടി കിടുക്കി! പരോള്‍ ഹിറ്റെന്ന് പ്രേക്ഷകര്‍, ആദ്യം വന്ന പ്രതികരണമിങ്ങനെ..!

Written By:
Subscribe to Filmibeat Malayalam
പരോൾ കാണേണ്ട സിനിമയോ?? റിവ്യൂ കാണാം | filmibeat Malayalam

കാത്തിരിപ്പിനൊടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പരോളില്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വരുന്നത്. നവാഗതനായ ശരത് സന്ധിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ സഖാവ് അലക്‌സ് എന്ന വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു. ഏറെ നാളുകള്‍ക്കൊടുവില്‍ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് വന്ന സിനിമയാണ് പരോള്‍. അവധിക്കാലമായതിനാല്‍ സിനിമയ്ക്ക് വന്‍സ്വീകരണം തന്നെയായിരിക്കും ലഭിക്കുന്നത്.. സിനിമയെ കുറിച്ച് ആദ്യം വരുന്ന പ്രേക്ഷക പ്രതികരണമിങ്ങനെ..

പരോള്‍

പരോള്‍ എന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ എടുത്ത് പറയേണ്ട ആവശ്യമില്ല.. അത്രയധികം സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. മാര്‍ച്ച് 31 ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ വിഷുവിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. നിരന്തരമായി ചെയ്ത് വന്നിരുന്ന ആക്ഷന്‍ ഹീറോ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നാട്ടിന്‍ പുറത്തുകാരനായ അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്. ലക്ഷണമൊത്ത ഒരു സഖാവിന്റെ മകനായി ജനിക്കുന്ന അലക്‌സും അച്ഛന്റെ ഗുണങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു സഖാവാണ്.നവാഗതന്റെ സിനിമ..

പരോളിനൊപ്പം ഇന്ന് റിലീസിനെത്തുന്ന എല്ലാ സിനിമകളും നവാഗതരാണ് സംവിധാനം ചെയ്യുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് സന്ധിത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ക്ലാസും, മാസും, കൂട്ടി കലര്‍ത്തിയൊരു ഫാമിലി എന്റര്‍ടെയിനറാണ്. അവധിക്കാലം ആയാതിനാല്‍ കുടുംബ പ്രേക്ഷകരെയാണ് പരോള്‍ ലക്ഷ്യം വെക്കുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. പൂജപ്പുര ജയില്‍ വാര്‍ഡനായിരുന്ന സംവിധായകന്‍ അജിത്ത് പൂജപ്പുരയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.താരങ്ങള്‍..

മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്‍ജ്, സുധീര്‍ കരമന, ലാലു അലക്‌സ്, പ്രഭാകര്‍, അലന്‍സിയര്‍, തുടങ്ങി തമിഴിലെയും താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ബാഹുബലിയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് പരോളിലെ വില്ലന്‍ എന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. തെലുങ്ക് താരം പ്രഭാകര്‍റാണത്. ബാഹുബലിയിലെ കാലകേയരുടെ നേതാവായിട്ടായിരുന്നു പ്രഭാകര്‍ അഭിനയിച്ചിരുന്നത്.


യഥാര്‍ത്ഥ കഥ

പരോളിന്റെ ഏറ്റവും വലിയ ആകര്‍ഷണം സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണെന്നുള്ളതായിരുന്നു. ജയില്‍ വാര്‍ഡനായിരുന്ന തിരക്കഥാകൃത്ത് ജയിലിലെ ജോലിയ്ക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു തടവുപുള്ളിയാണ് അലക്‌സ്. അടുത്തറിയും തോറും ഇഷ്ടം തോന്നുന്ന അലക്‌സിന്റെ യഥാര്‍ത്ഥ ജീവിതകഥയുടെ ചരിത്രാവിഷ്‌കാരമായിട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിന്‍ പുറത്തുകാരനായ ഒരു കര്‍ഷകനായിരുന്നു അലക്‌സ്. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരു കാലം ജയിലിലെ ഇരുട്ടറയില്‍ ഒതുങ്ങി കഴിയേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം.
രണ്ട് നായികമാര്‍..

ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ആനി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തില്‍ തമിഴ് നടി ഇനിയ ആണ് അഭിനയിക്കുന്നത്. സഹോദരിയുടെ വേഷത്തില്‍ മിയ ജോര്‍ജും. അലക്‌സിന്റെ ജീവിതത്തില്‍ വലിയ പ്രധാന്യമുള്ള രണ്ട് കഥാപാത്രങ്ങള്‍ തന്നെയാണ് ഇനിയയുടെയും മിയയുടെയും. ചിത്രത്തില്‍ മിയയുടെ കഥാപാത്രത്തിന്റെ പേര് കത്രീന എന്നാണ്. ഇനിയ മുന്‍പും മലയാള സിനിമകളിലും അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മമ്മൂട്ടിയുടെ പുത്തന്‍ പണം, ആകാശ മിഠായി എന്നിവയായിരുന്നു ഇനിയയുടെ മലയാള സിനിമകള്‍.


ഹിറ്റായ ട്രെയിലര്‍

പരോളില്‍ മമ്മൂട്ടി സഖാവിന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറായിരുന്നു സഖാവ് അലക്‌സ് വേറിട്ട് നില്‍ക്കുമെന്ന സൂചന നല്‍കിയത്. മലയാളത്തില്‍ ഇന്ന് വരെ ഇറങ്ങിയതില്‍ മികച്ചൊരു സഖാവ് കഥപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി കഴിയുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. മാത്രമല്ല ഗ്രാമീണ പശ്ചാതലത്തില്‍ ഒരുക്കിയ പരോളിന്റെ ഓരോ ചിത്രങ്ങളും അതിമനോഹരവുമായിരുന്നു.


ആരാധകരുടെ ആവേശം..

പരോള്‍ അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തയുള്ളതിനാല്‍ ആരാധകരും ആവേശത്തിലായിരുന്നു. ദിവസങ്ങളായി കേരളം മുഴുവന്‍ മമ്മൂട്ടിയുടെ കട്ടൗട്ടുകളുമായി ആഘോഷത്തിലായിരുന്നു ഫാന്‍സ് ക്ലബ്ബുകള്‍. കൊട്ടും പാട്ടും അങ്ങനെ എല്ലാം വാരി വിതറിയാണ് ഇന്ന് പരോളിന്റെ ആദ്യ ഷോ അരങ്ങേറിയിരിക്കുന്നത്.ആദ്യ പകുതി ഗംഭീരം

പരോളിന്റെ ആദ്യ പകുതി ഗംഭീരമായിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അടുത്ത ഭാഗം അതിലും മികച്ചതാണെന്ന വിലയിരുത്തലുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇടവേള കഴിയുമ്പോള്‍ ഒറ്റ റിപ്പോര്‍ട്ട് മാത്രമേയുള്ളു.. പരോള്‍ അത് വേറെ ലെവലാണെന്ന്.. ഇനി ഡീഗ്രേഡ് ചെയ്യുന്നവര്‍ ഇത്തിരി വിയര്‍ക്കും...
മാസ് എന്‍ട്രി..

സിനിമയിലെ മമ്മൂക്കയുടെ മാസ് എന്‍ട്രി ഫാന്‍സ് ക്ലബ്ബുകളിലൂടെ വൈറലാവുകയാണ്... ജയിലിനുള്ളില്‍ നിന്നും മമ്മൂട്ടി പരോളില്‍ ഇറങ്ങുന്നതും മറ്റുമാണ് ഇന്‍ട്രോയില്‍ കാണുന്നത്... മമ്മൂക്കയുടെ പേര് ഒച്ചത്തില്‍ വിളിച്ച് കൂവിയാണ് മാസ് എന്‍ട്രിയെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.അടിയോടടി.. ഇടി വെടി പുക.. ആവോളം! (ചിലപ്പോഴൊക്കെ ബോറടിയും) ശൈലന്റെ റിവ്യൂ..!

English summary
Mammootty starrer Parole audience review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X