For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വില്ലന്റെ വിളയാട്ടം, വാലിന്റെ വാലാട്ടം; ഷൈലോക്ക് കഴുത്തറപ്പൻ മാസ് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Mammootty, Bibin George, Meena
  Director: Ajai Vasudev

  മലയാളസിനിമയിൽ അജയ് വാസുദേവ് മാത്രം എടുത്തുപയറ്റുന്ന ചില ഐറ്റങ്ങളുണ്ട്. ടിപ്പിക്കൽ തെലുങ്ക് സ്റ്റൈൽ മസാലാ നമ്പറുകൾ. നല്ലൊരു വിഭാഗം പ്രേക്ഷകരുടെ പുച്ഛത്തിന് പത്രമാവുമ്പോഴും താരഭക്തർ വിഭാഗത്തിൽപ്പെടുന്ന ഫാൻസിന് രോമാഞ്ചമാണ് അജയിന്റെ തെലുങ്ക് സ്റ്റൈൽ മെയ്ക്കിംഗ്. അതുകൊണ്ടാവും മമ്മൂട്ടി രാജാധിരാജയ്ക്കും മാസ്റ്റർപീസിനും ശേഷം വീണ്ടും ഒരിക്കൽ കൂടി ഡേറ്റ് കൊടുത്തതും.

  ഷൈലോക്ക് ലോകം കണ്ട കുപ്രസിദ്ധനായ പലിശക്കാരനാണ്. ഷേക്സ്പിയർ കഥാപാത്രം. ടൈറ്റിലിനോട് നൂറ് ശതമാനം നീതിപുലർത്തുന്ന ഒരു ഷൈലോക്ക് ക്യാരക്റ്ററിനെയാണ് അജയ് വാസുദേവ് ഇത്തവണ മമ്മൂട്ടിക്ക് നൽകിയിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലെയും ഉദയ് കൃഷ്ണ സെറ്റപ്പ് മാറ്റി പുതിയ സ്ക്രിപ്റ്റ് റൈറ്റർ ജോഡിയുമായാണ് അജയിന്റെയും ഷൈലോക്കിന്റെയും വരവ്. അതിനുള്ള 'വെറൈറ്റി' പടത്തിൽ കാണാനുണ്ട്.

  Shylock Movie Review | Mammootty | FIlmiBeat Malayalam

  വെറൈറ്റിയെന്ന് പറയുമ്പോൾ വൻ വെറൈറ്റിയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. നേരിയ ഒരു ഡീവിയേഷൻ. ചെറിയൊരു ക്രോപ്പിംഗ്. ഇത് മാറ്റിനിർത്തിയാൽ ഉദയ് കൃഷ്ണന്റെയും അജയ് വാസുദേവിന്റെയും സ്ഥിരം വീഞ്ഞ് തന്നെയാണ് എഴുത്തിലെ തുടക്കക്കാരായ അനീഷ് ഹമീദും ബിബിൻ മോഹനും തങ്ങളുടേതായ കുപ്പിയിലാക്കിയിരിക്കുന്നത്.

  ബോസ് എന്ന് വിളിക്കപ്പെടുന്ന കഴുത്തറപ്പൻ പലിശക്കാരനായി ഇക്ക പൂണ്ടുവിളയാടുന്ന ആദ്യ പകുതിയാണ് ഷൈലോക്കിന്റെത്. സാമ്പത്തിക ഞെരുക്കം മൂലം ഷൂട്ടിംഗ് നിന്നുപോയ മലയാളസിനിമകൾക്ക് ഫൈനാൻസ് ചെയ്ത് അവരുടെ സ്ഥാവരവും ജംഗമവും എഴുതി വാങ്ങിച്ച് അവരെ മുച്ചൂടും മുടിപ്പിക്കുന്ന കണ്ണിൽ ചോരയില്ലാത്ത വട്ടിരാജ — തനി വില്ലൻ.

  ആരാധകർക്ക് ആർപ്പുവിളിക്കാൻ പാകത്തിലാണ് ആദ്യത്തെ ഒരു മണിക്കൂർ പാക്ക് ചെയ്തിരിക്കുന്നത്. ഇക്കയെ 'പാർട്ട് – പാർട്ട്' ആയും കൂളിങ് ഗ്ലാസ് ആയും ആക്‌സസറീസ് ആയും ഗോപിസുന്ദറിന്റെ മാസ് ബിജിഎം വച്ചു സ്‌ക്രീനിൽ അവതരിപ്പിച്ചുകൊണ്ടുള്ള ടൈറ്റിലെഴുത്ത് തന്നെ ഫാൻസിന് ഉത്സവമാവുന്നുണ്ട്.

  ആറാം മിനിറ്റിൽ ഇക്കയുടെ കണ്ണ് കാണിക്കും. പതിനാറാം മിനിറ്റിൽ വില്ലാധിവില്ലൻ എന്ന പടത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ നാൽപ്പത് കറുത്ത സ്കോർപ്പിയോകൾക്കിടയിലൂടെ ബോസ് രാജകീയ പ്രൗഢിയോടെ പൂർണകായമായി എഴുന്നള്ളും — ആഹാ അന്തസ്.

  ബൈജു സന്തോഷ്‌, ഹരീഷ് കണാരൻ എന്നിവരോട് ചേർന്ന് സിദ്ദിഖ്, കലാഭവൻ ഷാജോൺ, റാഫി തുടങ്ങിയ വില്ലന്മാരോടുള്ള ഇക്കയുടെ തായം കളിയാണ് ഒരുമണിക്കൂറുള്ള ഫസ്റ്റ് ഹാഫെങ്കിൽ തേനിയിൽ നടക്കുന്ന ഫ്ലാഷ്ബാക്കിലെ സെക്കൻഡ് ഹാഫ് വേറൊരു ഴോനർ ആണ്.

  രാജ് കിരൺ, മീന, ബിബിൻ ജോർജ്, ജോൺ വിജയ്, ഹരീഷ് പേരടി, അർത്ഥന എന്നിവരൊക്കെയാണ് ഇവിടെ ഇക്കയുടെ സഹതാരങ്ങൾ. ദോഷം പറയരുതല്ലോ, ആദ്യ പകുതിയുടെ ആവേശം പൂർണമായും കെടുത്തുന്ന പഴക്കമുണ്ട് ഈ പോർഷന്.

  വാല് എന്ന് പേരുള്ള ഇക്കയുടെ ഈ ഭാഗത്തെ ലുക്കും ഗെറ്റപ്പും എല്ലാം പരമബോർ. ഒരു മണിക്കൂർ കഴിഞ്ഞ് ഫ്ലാഷ്ബാക്ക് കഴിഞ്ഞ് ബോസിന്റെ സമകാലീന ഗെറ്റപ്പ് തിരിച്ചു കിട്ടുമ്പോഴാണ് പടത്തിന്റെ ആവേശം തിരിച്ചു കിട്ടുന്നത്. പിന്നെ ക്ളൈമാക്‌സും പ്രതികാരവും ഇക്കയുടെ റോപ്പ് ചാട്ടവും ഫോർത്ത് വാൾ ബ്രെയ്ക്കിംഗ് ഡയലോഗുകളും ആവുമ്പോൾ ദി എൻഡ് ആവും ഷൈലോക്ക്.

  രാജ് കിരണിന്ന് ഇക്കയെക്കാൾ ഹെവി ആയ റോൾ നൽകിയതും അദ്ദേഹത്തിന് ആ റോളിന്റെ മാസ് ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി ഇല്ലാത്തതും പടത്തിനു നേരിയ ക്ഷീണമാണ്. ഫ്ലാഷ്ബാക്ക് പോർഷൻ ഒരു മണിക്കൂറോളം ദൈർഘ്യമേറിയതും ബോസിന്റെ മാസിനെ കുറച്ചു. ഒരുമണിക്കൂർ ഉണ്ടായിട്ടും രാജകിരൺ – മീന ജോഡിയെ ഒക്കെ ഫലപ്രദമായി ഉപയോഗിച്ച് ആ ഭാഗത്തെ വൈകാരികമാക്കാൻ സ്ക്രിപ്റ്റിന് കഴിഞ്ഞതുമില്ല.

  ആദ്യപകുതി വേറെ ലെവല്‍! ഷൈലോക്ക് മരണമാസ്! മമ്മൂക്ക കൊലമാസെന്ന് ആരാധകര്‍!

  ബോസ് തന്നെയാണ് പടത്തിന്റെ നട്ടെല്ല്. രണ്ടാം ഭാഗത്തിനുള്ള സൂചന നൽകി മാറ്റിവെക്കാതെ ബോസിന്റെ മാക്സിമം വില്ലനിസം ഇവിടെ തന്നെ കൊണ്ടുവന്നിരുന്നെങ്കിൽ ഷൈലോക്ക് വേറെ ലെവൽ ആയേനെ. വില്ലന്മാരായി സിദ്ദിഖും ഷാജോണും തന്നെയാണെങ്കിലും മുഷിയിപ്പിക്കാതെ കൈകാര്യം ചെയ്തിട്ടുണ്ട് അവർ. പടത്തിൽ അർമാദിക്കുന്ന മറ്റൊരാൾ ഗോപി സുന്ദറാണ്. ബിജിഎം തട്ടു തകർപ്പൻ.

  മമ്മൂട്ടിക്കൊപ്പം 3 സിനിമ! പിറന്നാളിന് ഷൈലോക്ക് റിലീസ്! അജയ് വാസുദേവ് പൊളിയെന്ന് ആരാധകര്‍!

  ഇതെല്ലാം സദാ പ്രേക്ഷകന്റെ ഭാഗത്തുനിന്നുള്ള റീവ്യൂ ആണ്. ഇക്കാ ഫാൻസിന് പടം ആനന്ദനിർവൃതിയാണ് സമ്മാനിച്ചതെന്ന് പടം കാണുമ്പോഴും കണ്ടിറങ്ങുമ്പോഴുമുള്ള അവരുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലായി. പെരിന്തൽമണ്ണ കാർണിവലിൽ ഫാൻസ്‌ ഷോ കഴിഞ്ഞ് അവർ നാസിക് ധോലും അമിട്ടും ഗുണ്ടും ഓലപ്പടക്കവും മാലപ്പടക്കവുമായി പടം കഴിഞ്ഞ് കുറെ നേരം തിമിർത്തു. അതൊക്ക കാണുന്നതും ഒരു സന്തോഷം തന്നെ.

  കലിപ്പ് മൂഡില്‍ പൃഥ്വിയും ബിജു മേനോനും! അയ്യപ്പനും കോശിയും കിടിലന്‍ ട്രെയിലര്‍

  അജയ് വാസുദേവ് ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും ഷൈലോക്കിൽ എത്തുമ്പോൾ കുറച്ചെങ്കിലും മുന്നോട്ടു പോയിട്ടുണ്ട്. മറ്റ് പലതിനൊപ്പം രണദിവയുടെ ക്യാമറയും കാരണമാവാം. ബ്രദറും മാസ്റ്ററും മെന്ററും എല്ലാമെല്ലാമായ ഉദയ് കൃഷ്ണന് എന്ന് പറഞ്ഞാണ് അജയ് ഷൈലോക്ക് തുടങ്ങുന്നത്. ആര് വന്ന് സ്‌ക്രിപ്‌റ്റെഴുതിയാലും താൻ ഉദയൻ സ്കൂളിൽ തന്നെ തുടരും എന്ന് പടത്തിലൂടെയും അദ്ദേഹം വ്യക്തമാക്കുന്നു.

  ഷൈലോക്ക് ആരാധകർക്ക് (മാത്രം) സ്റ്റൈലൻ ലോക്ക് എന്ന് അടിവര

  Read more about: review റിവൃൂ
  English summary
  Mammootty Movie Shylock Review & Rating. Read in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X