ജോണി ആന്റണി വളരുന്നു പടവലങ്ങ പോലെ!!

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/reviews/mammootty-thappana-review-2-103926.html">« Previous</a>

Rating:
1.5/5
സിഐഡി മൂസ മുതല്‍ താപ്പാന വരെയുള്ള ചിത്രങ്ങള്‍ എടുക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ജോണി ആന്റണിക്ക് ഒരു വളര്‍ച്ചയും ഉണ്ടായില്ല എന്ന് സത്യമായിട്ടും പറയാന്‍ കഴിയും. സിഐഡി മൂസ ദിലീപിന്റെ കോമഡികൊണ്ട് കുട്ടികളുടെ കയ്യടി നേടിയ ചിത്രമായിരുന്നു. ശിക്കാരി ശംഭുവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിരുന്നു മൂളംകുഴിയില്‍ സഹദേവന്‍.

അസഹനീയമായ പല സീനുകളുണ്ടായിട്ടും കോമഡി കൊണ്ട് ഈ ചിത്രം രക്ഷപ്പെട്ടു. എന്നാല്‍ രണ്ടാമതെത്തിയ സൈക്കിള്‍ കഥ കൊണ്ട് വ്യത്യസ്തത പുലര്‍ത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടുള്ള ജോണിയുടെ ചിത്രമെല്ലാം ഒരേപാറ്റേണ്‍ തന്നെയായിരുന്നു. ഒരേറൂട്ടിലോടുന്ന ബസ് പോലെ. കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, തുറുപ്പു ഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നിവയെല്ലാം ഒരേ ചക്കില്‍ കെട്ടിയ കാളകളെ പോലെ കറങ്ങി.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ മാസ്റ്റേഴ്‌സ് ആക്ഷന്‍ മൂവിയെന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ കഥയുടെ വിശ്വാസ്യത അതിനെയും പരാജയപ്പെടുത്തി. ജോണിയുടെ സംവിധാന ജീവിതത്തിലെ വന്‍ പരാജയമായിരുന്നു മാസ്റ്റേഴ്‌സ്. തമിഴ് നടന്‍ ശശികുമാര്‍ അഭിനയിച്ചിട്ടും ചിത്രം രക്ഷപ്പെട്ടില്ല.

മമ്മൂട്ടിയെ നായകനാക്കിയുള്ള മൂന്നാമത്തെ ചിത്രമാണ് താപ്പാന. എന്നാല്‍ ആദ്യചിത്രമായ തുറുപ്പുഗുലാനില്‍ നിന്ന് മുന്നോട്ടുപോകാന്‍ സംവിധായകന്‍ എന്ന രീതിയില്‍ തീരെ കഴിഞ്ഞിട്ടില്ല. ഇനി മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ജോണി ഒരുക്കാന്‍ പോകുന്നത്. സംവിധാനമെന്നു പറയുന്നത് സ്റ്റാര്‍ട്ട് , ആക്ഷന്‍, കട്ട് എന്നു മാത്രമല്ലെന്ന് മനസ്സിലാകാന്‍ മലയാളത്തിനു പുറത്തുള്ള നാടുകളില്‍ ഇറങ്ങുന്ന കുറച്ചു ചിത്രങ്ങള്‍ കണ്ടാല്‍ മതി. സ്വന്തം ചിത്രം മാത്രമേ കാണൂ എന്നു വാശിപിടിക്കുന്നവര്‍ക്കേ ഇതുപോലെ വാര്‍പ്പുമാതൃകയില്‍ ചിത്രമൊരുക്കാന്‍ സാധിക്കൂ.

മലയാളിയുടെ സിനിമാ സങ്കല്‍പ്പം മാറി. ഇപ്പോള്‍ കൊച്ചുചിത്രങ്ങള്‍ മതി. പക്ഷേ അതില്‍ ജീവിതവും കഥയുമുണ്ടാകണം. കഥയാകണം നായകന്‍. മമ്മൂട്ടി എന്ന നടന് സംവിധായകന്‍ പറഞ്ഞുകൊടുക്കുന്നതുപോലെയേ അഭിനയിക്കാന്‍ സാധിക്കൂ. നടന് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണമെങ്കില്‍ സംവിധാകന്റെ മനസ്സില്‍ കാര്യങ്ങള്‍ വേണം. അതില്ലെങ്കില്‍ നായകന്‍ കോമാളിയായി പോകും. സാംസണെ പോലെ.

എല്‍സമ്മ എന്ന ആണ്‍കുട്ടിക്കു ശേഷം എം. സിന്ധുരാജ് ഒരുക്കുന്ന തിരക്കഥയാണ് താപ്പാനയിലേത്. കുറ്റംപറയരുതല്ലോ തിരക്കഥാകൃത്ത് എന്ന നിലയില്‍ സിന്ധുരാജ് വിജയിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍ എഴുതുന്നതില്‍ സിന്ധുരാജ് മിടുക്കുകാട്ടി. എന്നാല്‍ അത് കുറിക്കുകൊള്ളുന്നതുപോലെ അവതരിപ്പിക്കാന്‍ സംവിധായകനു സാധിച്ചില്ല. പാട്ടുകളില്‍ പല സീനുകളും തമിഴ് സിനിമാ ഗാനങ്ങളില്‍ നാം പലതവണ കണ്ടതാണ്. പൊലീസുകാരും മാര്‍ക്കറ്റിലുള്ളവരുമെല്ലാം നൃത്തം ചെയ്യുന്നത്.

മലയാളത്തില്‍ അഭിനയിച്ച മൂന്നു ചിത്രങ്ങളും നായിക ചാര്‍മിക്കു ഗുണം ചെയ്യില്ല എന്നു പറയാം. വിനയന്റെ കാട്ടുചെമ്പകത്തിലൂടെയാണ് ചാര്‍മി ആദ്യമായി മലയാളത്തില്‍ എത്തുന്നത്. ജയസൂര്യയായിരുന്നു നായകന്‍. ദിലീപ്-കമല്‍ ചിത്രമായ ആഗതന്‍ ആയിരുന്നു അടുത്ത ചിത്രം. അതും പരാജയമായിരുന്നു. മൂന്നാമത്തെ ചിത്രമായ താപ്പാനയിലെ മല്ലിക തുടക്കത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് പതിവു ടൈപ്പ് വേഷമായിപോകുകയായിരുന്നു.

വില്ലന്‍വേഷത്തില്‍ സുരേഷ് കൃഷ്ണയ്ക്ക് എന്നും ഒരേ ഭാവമേയുള്ളൂ. പാപ്പി അപ്പച്ച എന്ന ചിത്രത്തില്‍ കണ്ടതുപോലെ തന്നെയാണ് ഇതിലുള്ള ഗെറ്റപ്പും. കണ്ണുരുട്ടലും മസിലുപെരുപ്പിക്കലുമല്ല അഭിനയമെന്ന് കൂടെയുള്ള മുരളി ഗോപിയുടെ പ്രകടനം കണ്ടെങ്കിലും ഈ നടന്‍ മനസ്സിലാക്കിയാല്‍ നന്നാകും. സാദിഖ്, അനില്‍ മുരളി, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെല്ലാം ചെറുവേഷമെങ്കിലും ശ്രദ്ധ പിടിച്ചുപറ്റി. വിജയരാഘവന്‍ കോമാളി പൊലീസായി കയ്യടി നേടി.

തലവിധി
മമ്മൂട്ടി ഫാന്‍സുകാര്‍ക്കു കയ്യടിക്കാന്‍ ഒരുപാട് അവസരം മാത്രം നല്‍കുന്നൊരു ചിത്രമായി താപ്പാന മാറിയെന്ന്് സംശയമില്ലാതെ പറയാം. അതു കൊണ്ട് താപ്പാനപ്പുറത്ത് അവര്‍ കയറുക തന്നെ വേണം.
ആദ്യപേജില്‍
താപ്പാന- നിരൂപണം

<ul id="pagination-digg"><li class="previous"><a href="/reviews/mammootty-thappana-review-2-103926.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X