കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03; ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ — ശൈലന്റെ റിവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
1.5/5
Star Cast: R.K. Suresh, Vinodh Kishan, Neha Saxena
Director: Manjith Divakar

കുറെ കാലമായി ഈ സിനിമയുടെ പോസ്റ്റർ കേരളത്തിലെ റോഡ് സൈഡിലെ ചുമരുകളിൽ കാണാൻ തുടങ്ങിയിട്ട് . ടൈറ്റിൽ ഫോണ്ടിന്റെ ഡിസൈൻ ഓവർകിടു ആയതിനാൽ പേരങ്ങാട്ട് ശരിയ്ക്ക് വായിക്കാൻ തിരിഞ്ഞിരുന്നില്ല . ഈയാഴ്ച സംഭവം റിലീസായി എറണാകുളം സംഗീതയിൽ നിന്ന് കാണാനിടയായപ്പഴാണ് സിനിമയുടെ പേര് വ്യക്തമായി കിട്ടിയത് . കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03. അടിപൊളി !

ശാദിയ

ശാദിയ എന്നുപേരുള്ള കൗമാരക്കാരിയായ മകളും ലക്ഷ്മി എന്ന അമ്മയും തമ്മിലുള്ള അതിവൈകാരിക സംഭാഷണങ്ങളോടെ ആണ് സിനിമ ആരംഭിക്കുന്നത് . പെണ്ണ് ചെന്നൈയിലേക്ക് പോവാനിറങ്ങുകയാണ് . അമ്മ ഈ നൂറ്റാണ്ടിലൊന്നും കേൾക്കാത്ത തരം ആവലാതികളോടെ അവളെ യാത്രയാക്കുന്നു.

സംവിധായകൻ

കൊച്ചിയിൽ നിന്നുള്ള ശാദിയായുടെ ചെന്നൈയിലെ ദിനങ്ങളാവും സംവിധായകൻ ഉദ്ദേശിക്കുന്നത് എന്ന് ഇപ്പൊ നമ്മൾ ചിന്തിക്കും . അതിനിടയിൽ ഫ്ലാഷ്ബാക്കിലെന്ന വണ്ണം ശാദിയയും രാഹുൽ എന്നൊരു ചെക്കനും തമ്മിലുള്ള പ്രണയം ഹൃദയം കൈമാറൽ യുഗ്മഗാനം ഒക്കെ വരും . ചെക്കൻ ഉടായിപ്പ് ആണെന്ന്, കാണുന്ന എല്ലാർക്കും മനസിലാവുമെങ്കിലും നായകിയ്ക്ക് മാത്രം പിടികിട്ടൂല്ല .

പിന്നെ സ്വാഭാവികമായും ഗർഭത്തിന്റെ വരവാണ് .എഴുപതുകളുടെയും എണ്പതുകളുടേയുമൊക്കെ ആഗോള പ്രതിസന്ധിയായിരുന്ന അവിഹിതഗർഭം മുന്നിലിട്ട് നമ്മളെ കുറെ കരയിക്കും സംവിധായകൻ .

ക്ളീഷെ

ക്ളീഷെയിൽ വെരകി കാൽഭാഗമായപ്പോഴേ അടിച്ചിട്ട് കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്ത് എന്നൊരു ചോദ്യം മുന്നോട്ടുയരും . പക്ഷെ , പിന്നീടങ്ങോട്ട് ശാദിയയെയും കൊണ്ട് സിനിമയും സ്ക്രിപ്റ്റും പോകുന്ന വഴികൾ കണ്ടാൽ കണ്ണങ്ങാട്ട് തള്ളിപ്പോകും . ചെന്നൈയിലെത്തിയ ശാദി, അമ്പത്തൂരും തിരുമംഗലവും ഒക്കെ തെരഞ്ഞു നടക്കുന്നു . ശാദിയക്കാണെങ്കിൽ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ദുരനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത് .

മൊത്തം പ്രശ്നം

ശാദിയ യുടെ കാര്യം മാത്രമല്ല സിനിമയുടെ കാര്യവും അങ്ങനെതന്നെ . സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് റിജേഷ് ഭാസ്ക്കർ എന്നൊക്കെ സ്ക്രിപ്റ്റിൽ കാണുന്നുണ്ടെങ്കിലും അങ്ങനെ ഒരു സാധനത്തിന്റ സാന്നിധ്യം ഒട്ടും അനുഭവപ്പെടുന്നേയില്ല . സംവിധായകന് തോന്നുന്ന വഴിയൊക്കെ അത് പോകുന്നു . മഞ്ജിത് ദിവാകർ ആണ് സംവിധായകൻ . ഡി ഓ പി അയ്യപ്പൻ . എഡിറ്റിങ് ബിജിലേഷ് . സാധാരണ ഇത്തരം ചെറിയ പടങ്ങളിൽ കാണാറുള്ള അതിഭീകരമായ അമേച്വറിഷ്‌നെസ് ഈ പടത്തിൽ കാണുന്നില്ല . പഴയ മട്ടിൽ ആണെങ്കിലും ഒരു സിനിമ എടുക്കാനുള്ള മരുന്നൊക്കെ സംവിധായകനും ടീമിനും ഉണ്ട് . എന്നാൽ സ്ക്രിപ്റ്റിൽ ആണ് മൊത്തം പ്രശ്നം .

ചാർമിള

അമ്മവേഷത്തിൽ വന്ന ചാർമിള ആണ് മുഖ പരിചയമുള്ള ഒരാൾ . മകൾ ശാദിയ കന്നഡ നടിയത്രേ.. അക്ഷിത ശ്രീധർ . പോലീസ് റോളിൽ കെ ആർ സുരേഷിന് ഹീറോയിസം കൊടുക്കാൻ ശ്രമിച്ചിരിക്കുന്നു . പീഡിപ്പിക്കപ്പെടുന്ന ആബാലവൃദ്ധം സ്ത്രീജന്മങ്ങൾക്കായി സമർപ്പിക്കുന്നു എന്ന ലേബലിൽ ആണ് പടം കൺക്ലൂഡ് ചെയ്തിരിക്കുന്നത് . പക്ഷെ ക്ളൈമാക്‌സൊക്കെ മാരകം . കൂടുതലെന്ത് പറയാൻ!'

സ്തുതിയായിരിക്കട്ടെ എന്ന് അടിവര

Read more about: review റിവൃൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X