മൈഥിലിയുടെ ധൈര്യം സമ്മതിക്കണം
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് പത്തനംതിട്ടക്കാരിയ മൈഥിലി മലയാള സിനിമയില്‍ എത്തുന്നത്. കൂട്ടമാനംഭഗത്തിനിരയായ മാണിക്യത്തെ അവര്‍ ഗംഭീരമായി അവതരിപ്പിച്ചതോടെ മലയാളത്തിലെ പുതുനടിമാരില്‍ മൈഥിലിക്ക് പ്രത്യേക സ്ഥാനം ലഭിച്ചു. രഞ്ജിത്തിന്റെ ചിത്രത്തിലൂടെ തുടക്കം കുറിക്കാന്‍ സാധിച്ചതു തന്നെയാണ് മൈഥിലിക്ക് ജീവിതത്തില്‍ ഗുണം ചെയ്തത്. എന്നാല്‍ പിന്നീടുവന്ന കുറച്ചു ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷമൊന്നും മൈഥിലിക്ക് ലഭിച്ചില്ല.
ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ നായികാ വേഷമാണ് പിന്നീട് മൈഥിലിക്ക് തുണയായത്. അതില്‍ തുല്യ വേഷംചെയ്ത ശ്വേതാമേനോനൊപ്പം മദ്യപാന സീനില്‍ മടിയൊന്നും കൂടാതെ അഭിനയിച്ചതോടെ മൈഥിലി മലയളത്തിലെ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ ഭാഗമായി.

്അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ഈ അടുത്തകാലത്തില്‍ ഇന്ദ്രജിത്തിന്റെ ഭാര്യയുടെ വേഷം ചെയ്താണ് മൈഥിലി പ്രേക്ഷകരെ ഞെട്ടിച്ചത്. കോളനിയില്‍ താമസിക്കുന്ന തനി നാടനായ പെണ്ണിനെയാണ് മൈഥിലി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. വേഷം കൊണ്ട് ആരും തിരിച്ചറിയില്ലായിരുന്നു ഈ ചിത്രത്തില്‍. എന്നാല്‍ ചിത്രം വന്‍ വിജയം നേടിയത് മൈഥിലിക്ക് ഗുണംചെയ്തു.
അനില്‍ ഉപാസന സംവിധാനം ചെയ്ത മാറ്റിനി ശരിക്കും നായികാപ്രാധാന്യമുള്ള വേഷമാണ്. ഇത്തരമൊരു ചിത്രത്തില്‍ ഒന്നും നോക്കാതെ അഭിനയിച്ച അവരുടെ ധൈര്യത്തെയാണ് ആദ്യം പ്രശംസിക്കേണ്ടത്. മലയാളത്തില്‍ നായികമാര്‍ മുമ്പും ഐറ്റം ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഗഌമറോടെ ചെയ്യാന്‍ ആരും തയ്യാറായിട്ടില്ല. മദ്യപിച്ച്, പുകവലിച്ച് ലക്കുകെട്ട് അഭിനയിക്കുമ്പോഴെല്ലാം മൈഥിലി പ്രകടനം അമിതമാകാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മലയാളത്തിലെ നായികമാര്‍ ഇമേജ് നോക്കാതെ അഭിനയിക്കാന്‍ തയ്യാറാകുന്നു എന്നതാണ് എടുത്തുപറയേണ്ടത്. അതില്‍ മുമ്പില്‍ മൈഥിലി തന്നെ.


Click it and Unblock the Notifications











