മഖ്ബൂല്‍ മാറ്റിനിയിലൂടെ മാറ്റി മറിയ്ക്കുന്നത്

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/reviews/matinee-malayalam-movie-review-3-106568.html">« Previous</a>

മഖ്ബൂല്‍ സല്‍മാന് സിനിമയിലെത്താന്‍ പ്രയാസപ്പെടേണ്ട അവശ്യമേയുണ്ടായിരുന്നില്ല. പിതാവ് ഇബ്രാഹിംകുട്ടി അറിയപ്പെടുന്ന താരമാണ്. പിതാവിന്റെ സഹോദരന്‍ മമ്മൂട്ടി മലയാളത്തിലെ മെഗാതാരവും. ഇവരോട് ആഗ്രഹം ഒന്നുപറഞ്ഞാല്‍ മാത്രം മതി. എന്നാല്‍ ബന്ധങ്ങളുടെ പിന്‍ബലത്തില്‍ സിനിമയില്‍ കയറിപ്പറ്റിയാല്‍ അതൊരു അധികപറ്റാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മഖ്ബൂല്‍സല്‍മാന്‍ അഭിനയിക്കാന്‍ അവസരം തേടി സംവിധായകരുടെ പിന്നാലെ നടന്നത്. മാറ്റിനി എന്ന ചിത്രത്തില്‍ നായകന്‍ നജീബ് സംവിധായരുടെ പിന്നാലെ നടക്കുന്നതുപോലെ.

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന പുതുമുഖങ്ങളുടെ സിനിമയിലേക്കാണ് മഖ്ബൂല്‍ ആദ്യമായി ഓഡിഷനു പങ്കെടുത്തത്. പക്ഷേ ഈ സിനിമ നടന്നില്ല. പിന്നീട് ഫാസിലിന്റെ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിന്റെ പരസ്യം കണ്ട് സംവിധായകനെ കാണാന്‍ പോയി. അവിടെയുംഅവസരം തേടിയെത്തിയില്ല. പിന്നീട് എ.കെ. സാജന്റെ ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തെങ്കിലും അതും നടന്നില്ല. എന്നാല്‍ സാജന്‍ പിന്നീട് വാക്കുപാലിച്ചു. അസുരവിത്ത് എന്ന ആസിഫ്അലി ചിത്രത്തില്‍ ചെറിയൊരു വേഷം നല്‍കി. അതായിരുന്നു മഖ്ബൂലിന്റെ ആദ്യ ചിത്രം.

Matinee

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോ നിര്‍മിച്ച എഒപിഎല്‍ പുതിയ ചിത്രമൊരുക്കുന്നു എന്നുകേട്ടപ്പോള്‍ ഓഡിഷനുപോയി. മാറ്റിനിയിലേക്കു പുതുമുഖ നായകനെയാണ് സംവിധായകന്‍ തേടിയിരുന്നത്. അങ്ങനെ ആ റോള്‍ മഖ്ബൂലിനു കിട്ടി. അതോടെ മഖ്ബൂലിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. സിനിമയുടെ പരസ്യത്തില്‍ പറയുന്നതുപോലെ- ഒരു മാറ്റിനിമതി ജീവിതം മാറി മറിയാന്‍.

ഇപ്പോള്‍ കരീം സംവിധാനം ചെയ്യുന്ന പറയാന്‍ ബാക്കി വച്ചത് എന്ന ചിത്രത്തിലാണ് മഖ്ബൂല്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും മഖ്ബൂല്‍ സല്‍മാനും ഒന്നിക്കുന്നതോ ഏറ്റുമുട്ടുന്നതോ ആയ ചിത്രങ്ങള്‍ ഇനി മലയാളത്തില്‍ പ്രതീക്ഷിക്കാം.

<ul id="pagination-digg"><li class="previous"><a href="/reviews/matinee-malayalam-movie-review-3-106568.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X