»   » മായാനദി നിരൂപണം; അപ്പുവേട്ടന്റെ പ്രണയമല്ല ഇത്, മാത്തന്റെ പ്രണയം... ഒരു സംഗീതം പോലെ

മായാനദി നിരൂപണം; അപ്പുവേട്ടന്റെ പ്രണയമല്ല ഇത്, മാത്തന്റെ പ്രണയം... ഒരു സംഗീതം പോലെ

Written By:
Subscribe to Filmibeat Malayalam

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടൊവിനോ തോമസിന്റെ മായാനദിയും തിയേറ്ററുകളിലെത്തി. ക്രിസ്മസ് ആഘോഷത്തിന് ശക്തമായി വെല്ലവിളിയായി മായാനദിയും മാറും എന്നാണ് പ്രേക്ഷകാഭിപ്രായം. അത്രയേറെ മനോഹരമായൊരു പ്രണയമാണ് മായാനദി.

നിരൂപണം: പൃഥ്വിയുടെ സ്വപ്‌നവും പ്രണയവും പറക്കുന്നു...വിമാനത്തില്‍ കയറാം... പേടിക്കാനില്ല..!!


അമല്‍ നിരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം. ഈ പേരുകളില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസം സിനിമ കാത്തു. മികച്ച അവതരണവും അഭിനയവും എന്ന് പറയാതെ വയ്യ.


കഥാപശ്ചാത്തലം

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മായാനദി എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്. മധുരക്കാരനായ മാത്തന്‍ എന്ന ജോണ്‍ മാത്യവും കൊച്ചിക്കാരിയായ അപ്പു എന്ന അപര്‍ണയും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതുമാണ് കഥാപശ്ചാത്തലം


കഥ മുന്നോട്ട് പോവുന്നത്

മാത്തനും സംഘവും കൊടേക്കനാലിലേക്കുള്ള യാത്രയിലാണ്. ആ യാത്ര മാത്തന്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നു. അപ്പുവിനും പ്രണയത്തിനും വേണ്ടി മാത്തന്‍ കൊച്ചിയിലേക്കെത്തുന്നു. പിന്നീട് എന്താണ് സംഭവിയ്ക്കുന്നത് എന്നതാണ് കഥയുടെ സസ്‌പെന്റ്‌സ്.


മാത്തനായി ടൊവിനോ

യുവനായക നിരയില്‍ തിളങ്ങി നില്‍ക്കുകയാണ് ടൊവിനോ തോമസ്. പ്രണയ രംഗങ്ങള്‍ എത്രത്തോളം മനോഹരമായി ടൊവിനോ കൈകാര്യം ചെയ്യും എന്ന് അപ്പുയേട്ടനില്‍ (എന്ന് നിന്റെ മൊയ്തീന്‍) കണ്ടതാണ്. അത്രയേറെ നാച്വറലായി ടൊവിനോ മാത്തനെ അവതരിപ്പിച്ചു.


ഐശ്വര്യ ലക്ഷ്മി

തൃഷയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചത്. തൃഷ പിന്മാറിയ സാഹചര്യത്തിലാണ് ഐശ്വര്യയ്ക്ക് നറുക്ക് വീണത്. തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ ടൊവിനോയ്‌ക്കൊപ്പം മത്സരിച്ചഭിനയിക്കുകയാണ്.


മികച്ച അവതരണം

അമല്‍ നീരദിന്റെ തിരക്കഥയെ കുറിച്ചും ശ്യാം പുഷ്‌കരന്റെ തിരക്കഥയെ കുറിച്ചും ഒന്നും പറയാനില്ല. അത്രയേറെ സുന്ദരമായ തിരക്കഥ കൈയ്യില്‍ കിട്ടുമ്പോള്‍ സംവിധാനവും മികച്ചതാവുമല്ലോ. പ്രണയ രംഗങ്ങളിലൊക്കെ പ്രേക്ഷകരെ കൂടെ അതിന്റെ അനുഭൂതി എത്തിയ്ക്കാന്‍ ആഷിക് അബുവിന് സാധിച്ചു


അണിയറയില്‍

റെക്‌സ് വിജയന്റെ സംഗീതത്തെ കുറിച്ച് പറയാതെ വയ്യ. സിനിമയുടെ മുഴുവന്‍ ഫീലും കൈയ്യിലെടുക്കുന്നത് റെക്‌സാണ്. ജയേഷ് മോഹന്റെ ഛായാഗ്രഹണവും സജി ശ്രീധരന്റെ ചിത്രസംയോജനവും മികച്ചു നില്‍ക്കുന്നു.


ഒറ്റവാക്കില്‍

ഒരു പെര്‍ഫക്ട് റൊമാന്‍സ് - ഡ്രാമ ത്രില്ലറാണ് മായാനദി. അപ്പുവിന്റെയും മാത്തന്റെയും റൊമാന്‍സ് കാഴ്ചക്കാര്‍ക്കും അനുഭവിയ്ക്കാന്‍ പറ്റും. ചിത്രത്തിന്റെ സസ്‌പെന്‍സ് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ മായാനദി കണ്ടുപോവും.
English summary
Mayaanadhi Malayalam Movie Audience Review
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam