»   » മാത്തൻ നല്ല കാമുകൻ, അപ്പു മോശം പ്രണയിനി... മായാനദിയ്ക്ക് ഇതാ വ്യത്യസ്തമായ ഒരു റിവ്യൂ!!

മാത്തൻ നല്ല കാമുകൻ, അപ്പു മോശം പ്രണയിനി... മായാനദിയ്ക്ക് ഇതാ വ്യത്യസ്തമായ ഒരു റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

നവീൻ കണിയേരി

ജേര്‍ണലിസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധ്യമ പ്രവര്‍ത്തകനാണ് നവീന്‍ കണിയേരി.

ക്രിസ്തുമസ് റിലീസിനെത്തിയ സിനിമയായിരുന്നു മായാനദി. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മറ്റ് സിനിമകളില്‍ നിന്നും മായാനദിയെ വ്യത്യസ്തമാക്കിയത് സിനിമ പ്രേമികളുടെ പലതരത്തിലുള്ള റിവ്യൂ ആയിരുന്നു. സിനിമ റിലീസായതിന് പിന്നാലെ സോഷ്യല്‍ മീഡിയകളിലൂടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ പല നിരുപണങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും മായാനദിയെ വിലയിരുത്തുന്നു എന്ന വിശേഷണവും സിനിമ നേടിയിരുന്നു. സിനിമയ്ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകന്‍ നവീന്‍ കനിയേരി എഴുതിയ റിവ്യൂ വായിക്കാം..

ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ വീണ്ടും വരുന്നു! ഇത്തവണ കൂട്ടുകാരെ രക്ഷിക്കാന്‍ മമ്മൂട്ടി വരുമോ?

കരയിപ്പിച്ചു കളഞ്ഞല്ലോ...


രണ്ട് ദിവസം മുമ്പാണ് മായാനദി കണ്ടത്. സിനിമ തുടങ്ങി 20 മിനുട്ട് കഴിഞ്ഞ ഉടനെ പിറകീന്ന് ഒരു പെൺകൊച്ച് പറയുവാ.. "ഇതെന്തോന്ന് പടം... ബോറടിക്കുന്നു". സംസാരം ഉറക്കെയായതോണ്ട് കേട്ടവരെല്ലാവരും ചിരിച്ചു. പിന്നീട് പടം കഴിഞ്ഞ് ഇറങ്ങി പോകുമ്പോഴാണ് പിറകിലെ ആ കുട്ടി കണ്ണീരൊലിപ്പിച്ച് ഇരിക്കുന്നത് കണ്ടത്...

പ്രണയമുണ്ടോ?


നുമ്മക്ക് താത്വികമായി അവലോകിക്കാനൊന്നും അറീല... പടത്തിനെകുറിച്ച് പറയാൻ ഇത്രേയുള്ളൂ! സിനിമയിൽ മാത്തനെന്ന നല്ല പ്രണയിതാവിനെ കാണാൻ കഴിഞ്ഞു... അപ്പുവെന്ന മോശം പ്രണയിനിയെയും, സത്യത്തിൽ അപ്പുവിന് പ്രണയമായിരുന്നോ? എന്റെ അഭിപ്രായത്തിൽ ഒരിക്കലുമല്ല...

അപ്പുവിന്റെ ബോഡിഗാർഡ്

സിനിമ മോഹവുമായി ഒറ്റയ്ക്ക് കഴിയുന്ന, എവിടെയും എത്തിപ്പെടാതിരിക്കുന്ന പെൺകുട്ടിക്ക് സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂട്ടിന് ഒരാൾ. അപ്പു എന്ന് കഥാപാത്രത്തിന് മാത്തനോട് തോന്നിയത് ഇത്രമാത്രം. അല്ലാതെ തലക്കുപിടിച്ച പ്രണയം കൊണ്ടാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പലകുറി തന്റെ പ്രശ്നങ്ങൾ പറയാൻ മാത്തൻ ചെല്ലുമ്പോഴും അതിന് ചെവികൊടുക്കാൻ അപ്പു ശ്രമിക്കുന്നില്ല, എന്നിടത്ത് മാത്തൻ ഒരു 'ബോഡിഗാർഡ്' മാത്രമാണെന്ന് നിസംശയം പറയാം. ഇത് തന്നെയാണ് പരസ്യ ഷൂട്ടിങിന് കാസർകോട് പോയപ്പോഴും അപ്പു(അപർണ്ണ) അണിയറ പ്രവർത്തകരോട് പറയുന്നതും.

സെക്സ് ഈസ് നോട്ട് എ പ്രോമിസ്

കലാലയ കാലഘട്ടിലും അതിനു ശേഷവും തന്റെ ശാരീരിക അഭിനിവേശം മാത്തനൊന്നിച്ചു പലകുറി സാക്ഷാത്കരിച്ച വ്യക്തിയാണ് അപ്പു. "ഇത്ര ഒക്കെ ആയില്ലേ, നിനക്ക് അവനെ നിന്റെ കൂടെ കൂട്ടിക്കൂടേ" എന്ന കൂട്ടുകാരികളുടെ ചോദ്യത്തിന് "കൊച്ചു പയ്യനാ, വിശ്വസിക്കാറായിട്ടില്ല" എന്ന് പറയുന്നിടത്ത് അപ്പുവിന് മാത്തൻ ആര് എന്നത് ശരിക്കും മനസിലാക്കാം. സെക്സ് ഈസ് നോട്ട് എ പ്രോമിസ്, ശരിയാണ് സെക്സ് ഒന്നിനുമുള്ള പ്രോമിസല്ല, അതിൽ പ്രണയമുണ്ടെന്ന് ചിന്തിക്കുന്നവരാണ് വിഢികൾ, അതൊരു ശാരീരിക ആവശ്യം മാത്രം.

മാത്തന്റെ മാത്രം പ്രണയം

അതുകൊണ്ട് തന്നെ ഇത് മാത്തന്റെ മാത്രം പ്രണയകഥയാണ്. ഒരിക്കലെങ്കിലും പ്രണയിച്ചവരെ ഈ സിനിമ നൊമ്പരപ്പെടുപത്തും എന്നത് തീർച്ച. മാത്തൻ തന്റെ ജീവിതത്തിലുണ്ടായിട്ടും അത് കാണാനോ അംഗീകരിക്കാനോ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുന്നവരെയും സിനിമ നൊമ്പരപ്പെടുത്തും. 'ആ വെടിയുണ്ട' കൊള്ളുന്നത് പ്രേക്ഷകരുടെ നെഞ്ചിലേക്കാണ്... കാമുകന്റെ... കാമുകിയുടെ, പഴയ പ്രണയം ഇപ്പോഴും അയവിറക്കുന്ന ഭര്യമാരുടെ, ഭർത്താക്കന്മാരുടെ... അങ്ങിനെ.. അങ്ങിനെ.

റിയലിസ്റ്റിക്ക് സിനിമ

പ്രേക്ഷകരെ ഇരുത്തി ചിന്തിക്കാൻ ഈ റിയലിസ്റ്റിക്ക് സിനിമയ്ക്ക് സാധിച്ചു. അതിൽ അണിയറ പ്രവർത്തകർ വിജയിച്ചു എന്നു തന്നെ പറയാം. സിനിമ കണ്ടാൽ രണ്ട് മൂന്ന് ദിവസം കഴിയും 'ഇതിനെ' ഒന്ന് തലയിൽ നിന്ന് ഇറക്കി വെക്കാൻ....

English summary
Mayanadhi movie malayalam review by Naveen Kaniyeri

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X