twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഴ: ലെനിന്‍ രാജേന്ദ്രന്റെ വ്യത്യസ്ത ചിത്രം

    By Staff
    |

    മഴ: ലെനിന്‍ രാജേന്ദ്രന്റെ വ്യത്യസ്ത ചിത്രം

    ലെനിന്‍ രാജേന്ദ്രന്റെ സ്ഥിരം ശൈലിയില്‍ നിന്നുള്ള ഒരു മാറ്റമാണ് മഴ. കമലാ സുരയ്യയുടെ 1993-ല്‍ പ്രസിദ്ധീകരിച്ച നഷ്ടപ്പെട്ട നീലാംബരിക്ക് ചലച്ചിത്രാവിഷ്കാരം നടത്തുകയാണ് ലെനിന്‍ ഈ ചിത്രത്തിലൂടെ. പ്രധാനകഥാപാത്രമായ സുഭദ്രയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്നത്.

    കൗമാരകാലത്ത് സംഗീത ഗുരുവായ രാമാനുജം ശാസ്ത്രികളില്‍ അനുരക്തയാവുകയും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ചന്ദ്രശേഖമേനോന്‍ എന്ന ധനികനെ വിവാഹം കഴിച്ച് ജീവിക്കുകയും വേണ്ടി വന്ന സുഭദ്രയാണ് മഴയിലെ പ്രധാനകഥാപാത്രം.

    ശാസ്ത്രീയ സംഗീതത്തില്‍ താല്‍പര്യമുള്ള സുഭദ്ര (സംയുക്താ വര്‍മ്മ) മധുരയില്‍ സംഗീതാഭ്യസനത്തിനിടയിലാണ് ഗുരുവായ രാമാനുജം ശാസ്ത്രികളുടെ (ബിജുമേനോന്‍) കഴിവില്‍ ആകൃഷ്ടയായി അയാളില്‍ അനുരക്തയാവുന്നത്. ഈ ബന്ധത്തെ വീട്ടുകാര്‍ അറിഞ്ഞതോടെ സുഭദ്രയുടെ സംഗീതാഭ്യസനം നിന്നു. പിന്നീട് എം.ബി.ബി.എസും ഡോക്ടറേറ്റും നേടിയതോടെ സുഭദ്ര കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ചന്ദ്രശേഖരമേനോന്റെ (ലാല്‍) ഭാര്യയായി.

    മേനോന്റെ മനസ്സില്‍ സുഭദ്രയെക്കുറിച്ച് സംശയമുദിച്ചതോടെ അവരുടെ ദാമ്പത്യജീവിതം നരകതുല്യമായി. ഈ ദാമ്പത്യത്തില്‍ ഒരു കുട്ടി പോലും ജനിക്കാതിരുന്നത് സുഭദ്രയെ കൂടുതല്‍ വേദനപ്പിച്ചു. ദീര്‍ഘകാലത്തെ രോഗത്തിനുശേഷം മേനോന്‍ മരിക്കുന്നതോടെ സുഭദ്ര തന്റെ നഷ്ടപ്പെട്ടു പോയ ജീവിതവും കാമുകനെയും തേടി മധുരയിലേക്ക് യാത്രയാവുകയാണ്.

    സംയുക്താ വര്‍മ്മയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മഴയിലെ സുഭദ്ര. പ്രധാന അഭിനേതാക്കളുടെ മികച്ച അഭിനയം തന്നെ പുറത്തെടുപ്പിക്കാന്‍ ലെനിന്‍ രാജേന്ദ്രന് കഴിഞ്ഞു. രവീന്ദ്രന്റെ പശ്ചാത്തല സംഗീതം ചിത്രത്തിനാവശ്യമായ പിരിമുറുക്കം നല്‍കുന്നു. എസ്. കുമാറിന്റെ ഛായാഗ്രഹണം കേരളത്തിന്റെ ഗ്രാമ്യഭംഗികളിലേക്കിറങ്ങിച്ചെല്ലുന്നു.

    മലയാളത്തിലെ മിക്ക ചിത്രങ്ങള്‍ക്കും ബോക്സോഫീസില്‍ അത്ര നല്ല പ്രകടനം നടത്താന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ മഴ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്നുവെന്നാണ് റിപ്പോര്‍ട്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X