twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെല്ലെ - വെറുതെ ഒരു സിനിമ.. മെല്ലെത്തന്നെയാണ് പോക്കും.. ശൈലന്റെ റിവ്യു!!

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    2.5/5
    Star Cast: Amith Chakalakkal,Thanuja Karthik,Joju George
    Director: Binu Ulahannan

    മെല്ലെ' എന്ന പേരിനൊര്യ് ഫ്രെഷ്നെസ്സുണ്ട്.. പുതുമുഖനായകനും നായികയും നിൽക്കുന്ന പോസ്റ്റർ ഡിസൈനിംഗിലും അതിനോളമോ അതിനപ്പുറമോ ആയ ഫ്രെഷ്നെസ് ഉണ്ട്. ഏൻ അൺ യൂഷ്വൽ ലവ് സ്റ്റോറി എന്ന ഡെക്കറേഷൻ എഴുതിവച്ചതും മ്യൂസിക്കൽ എന്ന് തോന്നിപ്പിക്കുന്ന ഒരു ഫീൽ എങ്ങനെയോ വന്നതും കൂടി കൂടി ആവുമ്പോൾ 'മെല്ലെ' എന്ന് സിനിമയ്ക്ക് കയറാനുള്ള കാരണങ്ങൾ പലതാവുകയായി. ചെന്നപ്പോൾ പത്ത് മിനിറ്റ് വൈകിയിരുന്നു.. ഏതോ ഉത്തരേന്ത്യൻ നഗരത്തിൽ മകളുമൊത്ത് താമസിക്കുന്ന ജോബ് എന്ന ജോയ് മാത്യൂ രോഗത്തിലാവുന്നതും അധികം വൈകാതെ മരിക്കുന്നതുമൊക്കെയായുള്ള ഭാഗങ്ങൾ ആണ് കാണാൻ കഴിഞ്ഞത്.. പേരിനോട് നീതി പുലർത്തുന്ന വിധം കാര്യങ്ങളെല്ലാം മെല്ലെയാണ് നീക്കിയിരിക്കുന്നത് എന്ന് പെട്ടെന്ന് തന്നെയാണ് നീക്കിയിരിക്കുന്നത്.

    പുറത്ത് ഗംഭീരവെയിലായതിനാലും തിയേറ്ററിനുള്ളിൽ മുടിഞ്ഞ എ.സി. ആയതിനാലും ഈ മെല്ലെപ്പോക്കിൽ ഉറക്കം വന്ന് വല്ലാതെ കൊഞ്ചിച്ച് കൊണ്ടിരുന്നു, പടത്തിന്റെ പശ്ചാത്തലസംഗീതം വളരെ മധുരതരമായത് അതിന് ഒന്നുംകൂടി ഉൽപ്രേരകമായെന്ന് തോന്നുന്നു. നേരിയതായൊന്ന് മയങ്ങി കണ്ണ് തുറന്നപ്പോൾ മരിച്ചുപോയ ജോബിന്റെ മകളും നായികയുമായ ഉമയെ നായകനായ ഡോ.റെജി ജന്മനാട്ടിലേക്ക് ആയുർവേദചികിൽസയ്ക്ക് കൊണ്ടുപോവാനൊരുങ്ങുന്നതാണ് കാണുന്നത്.. നാട്ടിലുള്ള കസിൻ പാപ്പിച്ചായനെ വിളിച്ചുപറഞ്ഞ് വണ്ടികേറുന്നതോടെ ഇന്റർവെൽ
    തുടർന്നങ്ങോട്ട് നായികയുടെ ചികിൽസയും ഉഴിച്ചിലും കിഴികെട്ടലുമൊക്കെയാണ്.. ഒടുവിൽ ഉള്ളിലെ പ്രണയം അതീവപുലർകാലത്ത് മലഞ്ചെരിവിൽ നിന്ന് തുറന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്നതോടെ ശുഭാന്ത്യവുമായി.. ആകെക്കൂടി ഭേദപ്പെട്ടതെന്ന് പറയാവുന്ന ഈ ക്ലൈമാക്സ് സീൻ ട്രെയിലറിലും ഉണ്ടെന്നതാണ് പടത്തിന്റെ ഒരു ഹൈലൈറ്റ്..

    melle

    അമീത് ചക്കാലക്കൽ ആണ് ഡോ.റെജി എന്ന പുതുമുഖനായകൻ.. ടിയാൻ ഹണിബീയിലൊക്കെ മുൻപ് അഭിനയിച്ചിട്ടുള്ളതും അത്യാവശ്യം ഭേദപ്പെട്ട സ്ക്രീൻ പ്രെസൻസ് ഉള്ള ആളുമാണ്.. തനൂജ കാർത്തിക് ആണ് നായികയായ ഉമ. രണ്ടുപേരും അവരാൽ കഴിയുന്നവിധം നന്നായിട്ടുണ്ട്..
    നായികയുടെ അപ്പൻ ജോബച്ചായനായി വരുന്ന ജോയ് മാത്യുവും പാപ്പിച്ചായനായി വരുന്ന ജോജു ജോർജും ആണ് രണ്ട് പരിചിതമുഖങ്ങൾ.. ജോജുവിന്റെ ലുക്കൊക്കെ കണ്ടപ്പോൾ പടം മുൻപെങ്ങാണ്ടോ ഷൂട്ട് ചെയ്തതാണോന്ന് ഒരു സംശയം തോന്നിയെങ്കിലും ഡീമോണിറ്റൈസേഷന് ശേഷം വന്ന രണ്ടായിരം രൂപായുടെ കറൻസി ഒക്കെ ഉള്ളത് കൊണ്ട് സംഗതി പുതിയത് തന്നെ.. കാലത്തെയും സ്ഥലത്തെയും സൂചിപ്പിക്കുന്ന മറ്റധികം അടയാളങ്ങൾ ഒന്നും പടത്തിൽ കാണാനുണ്ടായിരുന്നില്ല എന്നതും ഇപ്പോൾ ഓർക്കുന്നു..

    ഇത്രയൊക്കെ പറഞ്ഞിട്ടും മെല്ലെ'യുടെ സംവിധായകന്റെ പേര് പറയാൻ വിട്ടു.. ബിനു ഉലഹന്നാൻ. അദ്ദേഹം തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നതും പാതി നിർമ്മാണവും.. കുറ്റം പറയാനും നിരുൽസാഹപ്പെടുത്താനും ഒന്നുമില്ല.. പുതുമുഖങ്ങളായ നായികാനായകന്മാരെ വച്ച് ഇങ്ങനെ ഒരു പടം ചെയ്യാനുള്ള ധൈര്യത്തെ സമ്മതിക്കുന്നു.. കുഞ്ഞ് ചിത്രങ്ങളെ ഡീഗ്രെയ്ഡ് ചെയ്യുന്നു, എന്ന രോദനവുമായി നല്ലസിനിമാപ്രേക്ഷകർ എന്ന ലേബലിൽ ആരും വരണ്ട.. 36.6 മില്ല്യൺ മലയാളികൾ ഉണ്ടായിട്ട്, ഈ സിനിമ ഇന്ന് തിയേറ്ററിൽ പോയിക്കണ്ട അപൂർവം മലയാളികളിൽ ഒന്ന് ഞാനാണ്.. അതും തൊട്ടടുത്ത തിയേറ്ററിൽ ആമിർഖാന്റെ സീക്രട്ട് സൂപ്പർസ്റ്റാർ ഉണ്ടായിട്ടും!!! അത് ഇത്തരം കുഞ്ഞുസിനിമകളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.

    ചുരുക്കം:പേര് പോലെ തന്നെ പതിയെ പോകുന്ന സാധാരണ ചിത്രമാണ് മെല്ലെ.

    English summary
    Melle movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X