twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരക്കഥയുടെ പ്രാധാന്യം ഓർമപ്പെടുത്തുന്ന മേരെ പ്യാരെ ദേശ് വാസിയോം, മുഹമ്മദ് സദീം എഴുതിയ റിവ്യു

    By സദീം മുഹമ്മദ്
    |

    സദീം മുഹമ്മദ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5

    തിരക്കഥയുടെ പ്രാധാന്യം എന്ത് എന്നതിനെ നമുക്ക് സിനിമയുടെ കാഴ്ചയിലൂടെ മനസ്സിലാക്കിപ്പിച്ചുതരുന്ന സിനിമയാണ് മേരെ പ്യാരെ ദേശ് വാസിയോം എന്ന ചലച്ചിത്രം.

    കഥാ തിരക്കഥ, സംഭാഷണം എന്നു എഴുതി കാണിക്കുമ്പോൾ ഭൂരിഭാഗം പ്രേക്ഷകരും അലസ മനോഭാവത്തോടെയാണ് ഇതിനെ നോക്കിക്കാണാറ്. എന്നാൽ ഒരു പ്രമേയത്തിന്റെ (Plott) വ്യത്യസ്തത, തീവ്രത, പുതുമ എന്നിവയെല്ലാം സിനിമയിലൂടെ എങ്ങനെ ദൃശ്വഫ്ക്കരിച്ച് പ്രേക്ഷകനിലേക്കെത്തിക്കുന്നത് തിരക്കഥയാണ്. പലപ്പോഴും തിരക്കഥയുടെ ബലഹീനതയാണ് സിനിമയുടെ പരാജയത്തിന് മുഖ്യ കാരണങ്ങളിലൊന്ന്. എത്ര നല്ല പ്രമേയമാണെങ്കിലും അതവതരിപ്പിച്ച് ഫലിപ്പിക്കുന്നതിലാണ് അതിന്റെ വിജയം. ഇതിനാണ് തിരക്കഥ ശക്തി നല്കുന്നത്.

    ഗ്രാമത്തിന്റെ പശ്ചാത്തലം

    എന്നാൽ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പ്രായമായവരുടെയും വയോജനങ്ങളും ഇന്ന് വർത്തമാനകാല കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെന്ന് എന്നതിലേക്കാണ് അന്വേഷണം നടത്തുന്നതെങ്കിലും അത് പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിയാതെ പോയ സിനിമകളിൽ ഒന്നായി എണ്ണുന്നവയിലാണ് മേരെ പ്യാരെ ദേശ് വാസിയോം എന്ന ചലച്ചിത്രവും എണ്ണപ്പെടുക. സിനിമയുടെ ക്ലൈമാക്സ് സീനി നോടനുബന്ധിച്ച് പ്രധാന കഥാപാത്രങ്ങളിലൊരാളായ സുധാകരനും കല്യാണിയും ക്യാമറയെ നോക്കി പറയുന്ന വല്യ ഡയലോഗിലാണ് ഇത്രയും നേരം നിങ്ങൾ കണ്ടിരുന്ന സിനിമ പറഞ്ഞത് ഇന്നയിന്ന കാര്യങ്ങളും വിഷയങ്ങളുമാണെന്ന് നാം തിരിച്ചറിയേണ്ടത്.

    പ്രാദേശിക വാർത്തകൾ

    പ്രാദേശിക വാർത്തകൾ

    ദൽഹിയിൽ നിന്നുള്ള ഒരു വാർത്ത വായിച്ച ശേഷം ആകാശവാണി മലയാളം വാർത്തയിൽ നിങ്ങൾ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് പ്രാദേശിക വാർത്തകൾ എന്ന് പറയുന്നത് പോലെയാണ് അതനുഭവപ്പെടുന്നത്‌. ഒരു നാട്ടുംപുറത്തെ വയോജന വിദ്യാഭ്യാസ ക്ലാസ്സിലൂടെ, വൃദ്ധജനങ്ങൾ ഈ പ്രായത്തിൽ അനുഭവിക്കുന്ന സംഘർഷവും മറ്റുമെല്ലാമാണ് സിനിമയിലൂടെ പറയുവാൻ ശ്രമിക്കുന്നത്. കഥപറച്ചിലിനായി പ്രദേശത്തെ പങ്കജാക്ഷൻ പിള്ളയെ ( നിർമൽപാലാഴി ) കൂട്ടുപിടിച്ചു ഉപയോഗിച്ചുകൊണ്ടുള്ള നരേഷൻ നല്കുന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ ആ പ്രതീക്ഷയെ ആസ്ഥാനത്താക്കി കൊണ്ടാണ് സിനിമയുടെ മുന്നോട്ടുള്ള പ്രയാണം.

    പത്താം ക്ലാസ്സ് തുല്യതാ പരീക്ഷ

    ഏഴാം ക്ലാസ്സ് പാസ്സായ ഒരു കൂട്ടം വയോജനങ്ങളുള്ള നാട്ടിൽ പഞ്ചായത്ത് മെമ്പർ കൈമളിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് തുല്യതാ പരീക്ഷക്കുള്ള ക്ലാസ്സ് തുടങ്ങുന്നു. എന്നാൽ ഈ ക്ലാസ്സിൽ വെച്ച് സഹപാഠികളായ സുധാകരനും കല്യാണിക്കുമിടയിൽ തങ്ങളുടെ ഇണകൾ മരിച്ചു പോയതിനാൽ ഒരു കൂടുതൽ ഇഷ്ടം കടന്നുവരുന്നു.പണ്ട് യൗവനത്തിൽ പ്രേമ ബന്ധരായിരുന്നു ഇരുവരും . വീണ്ടും അടുത്ത് കണ്ട് മുട്ടുന്നതോടെ ഈയൊരു കാലത്തിലേക്ക് മനസ്സുകൊണ്ട് ഇവർ എത്തുകയാണ്. എന്നാൽ ഇരുവരുടെയും മക്കളും നാട്ടുകാരും ഇതിനെ ഒരു കിളവൻ പ്രേമമായി തെറ്റിദ്ധരിക്കുകയാണ്. ഇതാടെ ഇവരുടെ സുഹൃത്തുക്കളെല്ലാം കൂടി ഇരുവർക്കും പ്രേമ മല്ല ഉള്ളതെന്ന് നാട്ടുകാരുടെ മുന്നിൽ തെളിയിക്കുവാൻ ഒരു സൂത്രമൊരുക്കുകയാണ്.

    അഭിനയമികവ്

    നാടക രംഗത്തു നിന്നും മിമിക്രിയിൽ നിന്നും മറ്റുമെല്ലാമുള്ള അനേകംപേർ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. അവരെല്ലാം കാഴ്ചെവയ്ക്കുന്ന ആ പാരമായ അഭിനയമികവ് പുതുമുഖങ്ങൾ എന്ന തോന്നൽ അവരുടെ അഭിനയ പ്രകടനത്തിലുണ്ടാക്കുന്നില്ലെന്നുള്ളത് മാത്രമല്ല. സിനിമ പ്രേക്ഷകന് കണ്ടിരിക്കുവാനുള്ള ഒരു താൽപര്യവും ഉണ്ടാക്കുന്നുണ്ട്.ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ലാസർ മുതലാളി എന്ന കഥാപാത്രം. കഥാപാത്രം എന്ന നിലക്കുള്ള ലാസറിന്റെ ന്യൂനതകൾ കൂടി ലാസറിനെ മനോഹരമാക്കിയ നടന് പലപ്പോഴും തിരുത്തുവാൻ സാധിച്ചിട്ടുണ്ട്. മെമ്പർ കൈമൾ, സുധാകരൻ തുടങ്ങി പല നടന്മാർക്കും ഇത് സാധിച്ചിട്ടുണ്ടെന്നുള്ളത് കൂടി ചേർത്തുവായിക്കേണ്ടതുണ്ട്. പരിചയസമ്പന്നരായ നീന കുറുപ്പ്, നിർമൽപാലാഴി, ആലിക്കോയ, കെ ടി സി അബ്ദുല്ല എന്നിവരുടേത് പറയേണ്ടതില്ല.

    അനേകം കഥാപാത്രങ്ങൾ

    മമ്മുട്ടിയില്ലെങ്കിൽ മമ്മുട്ടിയുടെ പെങ്ങളുടെ മകനെങ്കിലും! എന്ന് സിനിമ കാണും മുൻപ് തോന്നാമെങ്കിലും പവിത്രൻ മാഷ് എന്ന കഥാപാത്രത്തിലൂടെ ഗാംഭീര്യമുള്ള അനേകം കഥാപാത്രങ്ങൾക്ക് വരും കാലത്ത് താൻ പ്രാപ്തനാണെന്ന് തെളിയിക്കുവാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും മനോഹരമായത് രണ്ടു പാട്ടുകളാണ് വരികളും സംഗീതവുമെല്ലാം നന്നായിട്ടുണ്ട്. എന്നാൽ ആ കെ നോക്കുമ്പോൾ ഇടക്കാലത്ത് മലയാളത്തിൽ പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ വ്യാപകമായിരുന്ന ഹോം സിനിമ എന്നതിൽ നിന്ന് വളർന്ന് ഒരു പൂർണാർഥത്തിലുള്ള ഫീച്ചർ ഫിലിമായി കാഴ്ചയിൽ മേരെ പ്യാരെ ദേശ് വാസിയോം എന്ന സിനിമക്ക് സാധിച്ചിട്ടില്ലെന്നതാണ് കാഴ്ചയിലൂടെ അനുഭവപ്പെടുന്നത്.

    ചുരുക്കം : വലിയ പ്രതീക്ഷകളില്ലാതെ പോയാല്‍ മേരെ പ്യാരെ ദേശ് വാസിയോം എന്ന ചിത്രം പ്രേക്ഷകന് കണ്ടിരിക്കുവാനുളള ഒരു താല്‍പര്യം ഉണ്ടാക്കുന്നുണ്ട്.

    Read more about: movie review സിനിമ
    English summary
    Mere Pyaare Deshwasiyon movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X