For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  തീയറ്ററിൽ റിലീസ് ചെയ്യാതെ നേരിട്ടെത്തിയ ചിത്രം! “മേരി നിമ്മു” - ഹിന്ദി മൂവി റിവ്യൂ

  By Sandeep Santosh
  |

  വാണിജ്യപരമായി വിജയിക്കാൻ കലാമൂല്യമുള്ള ചെറു ചിത്രങ്ങൾക്ക് സാധാരണ കഴിയാറില്ല. പ്രത്യേകം അവകാശവാദങ്ങളില്ലാതെ തീയറ്ററുകളിൽ എത്തുന്ന ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകരും പൊതുവെ വളരെ കുറവാണ്. ഇത്തരം കാരണങ്ങളാലാകാം 'മേരി നിമ്മു’ എന്ന ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാതെ നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്.

  ആനന്ദ് എൽ റായ് നിർമ്മിച്ച ചിത്രം എറോസ് നൗ എന്ന പ്ലാറ്റ്ഫോമിലൂടെ പ്രദർശനം തുടങ്ങിയത് ഏപ്രിൽ 27 മുതലാണ്.കഴിഞ്ഞ വർഷം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ വളരെയേറെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ ഗനോർ ശങ്കല്യയാണ്. 'ന്യൂട്ടൺ’ സിനിമയിലെ താരം അഞ്ജലി പാട്ടീലിനൊപ്പം മാസ്റ്റർ കരൺ ദാവാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്‌.

  ലളിതമായ കഥ:

  ഇഷ്ടങ്ങളും പ്രണയങ്ങളും എന്തെന്നു പോലും അറിയാത്ത ബാല്യകാലത്ത് ഒരു എട്ടു വയസ്സുള്ള കുട്ടിക്ക് തോന്നുന്ന ആകർഷണവും,സ്നേഹവും, ചെറിയ സ്വാർത്ഥതയുമൊക്കെയാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

  ഹേമ്മു എന്ന എട്ട് വയസ്സുകാരന് ഇരുപത്തിനാല് വയസ്സുള്ള നേമ്മുവിനോട് തോന്നുന്ന ഇഷ്ടം അവൻ പ്രണയമായി കരുതുന്നു. ഒരേ ഗ്രാമത്തിൽ അടുത്ത വീടുകളിലാണ് നേമ്മുവും, ഹേമ്മുവും താമസിക്കുന്നത്. ഹേമ്മുവിനെ കുളിപ്പിക്കുന്നതും, ആഹാരം കഴിപ്പിക്കുന്നതുമൊക്കെ നേമ്മുവാണ്. അതുപോലെ എവിടെ പോകുമ്പോഴും നേമ്മുവിന് കൂട്ടായി ഹേമ്മുവും ഉണ്ടാകും കൂടെ.

  കല്ല്യാണം ഉറച്ചതിനു ശേഷം നേമ്മു തന്നിൽ നിന്നും അകന്നുപോകും എന്ന പേടി ഹേമ്മുവിനുണ്ടാകുന്നു.

  നേമ്മുവിന്റെ കല്യാണത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്ന അവസരത്തിൽ മംഗൽസൂത്രയെപ്പറ്റി(താലി) ഹേമ്മു നേമ്മുവിനോട് ചോദിച്ചു. താലി പെണ്ണിന്റെ കഴുത്തിൽ ആരോണോ കെട്ടുന്നത് പിന്നീട് അവൾ അവനു സ്വന്തമായിരിക്കും എന്ന് അറിയുന്ന ഹേമ്മു നൂലിൽ കുറച്ച് മുത്തുകളും രുദ്രാക്ഷവും ചേർത്ത് താലി നിർമ്മിച്ച് നേമ്മുവിന് കെട്ടിക്കൊടുത്തു. ഹേമ്മുവിനോടുള്ള ഇഷ്ടത്താൽ നേമ്മു അത് ഉപേക്ഷിക്കാതെ കഴുത്തിൽ സ്ഥിരമായി അണിയുകയും ചെയ്യുന്നുണ്ട്.

  നേമ്മുവിന്റെ കല്ല്യാണവുമായി ഹേമ്മു എന്ന കുട്ടിക്ക് പൊരുത്തപ്പെടാൻ കഴിയുമോ എന്നുള്ള കാര്യം ചിത്രം കണ്ട് ബോധ്യപ്പെടാനായാണ് സിനിമ നമ്മളെ സ്വാഗതം ചെയ്യുന്നത്.

  അവതരണം

  കൊമേർഷ്യൽ സിനിമകൾ വിട്ട് ഇത്തരത്തിലൊരു ചിത്രമേറ്റെടുക്കാൻ ധൈര്യം കാണിച്ച സംവിധായകൻ രാഹുൽ ഗനോർ ശങ്കല്യയും, നിർമ്മാതാവ് ആനന്ദ് എൽ റായിയും വളരെയേറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.

  നമ്മളിൽ പലരും ഒരു സമയത്ത് കടന്നു പോയിട്ടുള്ള മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുടിക്കാലത്ത് നമ്മളോടടുത്ത് ഇടപെടുന്നവരോട് അനുഭവപ്പെടുന്ന ഇഷ്ടം , പ്രണയമെന്ന ആദ്യ തോന്നലും, അത് നഷ്ടമാകുമ്പോഴുള്ള ദുഃഖവുമൊക്കെ മിക്കവരുടേയും ജീവിതത്തിൽ സംഭവിക്കുന്നതാണ്‌. പഠിപ്പിക്കുന്ന അദ്ധ്യാപകരോടടക്കം പലപ്പോഴും മുതിർന്നവരോടും ബാല്യ- കൗമാരകാലത്ത് തോന്നുന്ന ആ ആകർഷണവും സ്വാഭാവികം തന്നെയാണ്. നേരിട്ടും പല തവണ ചിത്രങ്ങളിലൂടെയും കണ്ടു പരിചയിച്ച ഈ വിഷയം സംവിധായകൻ വളരെ ലളിതമായി തന്നെ ‘മേരി നിമ്മു' എന്ന ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

  അഭിനയം:

  അഭിനയത്തേപ്പറ്റി ഒന്നും പറയാനായില്ല. കാരണം ചിത്രത്തിൽ ആരും അഭിനയിക്കുന്നതായി അനുഭവപ്പെടുന്നതേയില്ല. എല്ലാവരും വളരെ സ്വാഭാവികമായി തന്നെ യാഥാർത്യമെന്നു തോന്നും വിധം ചിത്രത്തിൽ നല്ല പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്.

  ഹേമ്മു എന്ന കുട്ടിയുടെ ചിന്തകളും വികാരങ്ങളും മാസ്റ്റർ കരണിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. താൻ വലുതായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഹേമ്മു ഹാഫ് പാന്റിൽ നിന്നും ഫുൾ പാന്റിലേക്ക് മാറിയ ശേഷം ഊരിപ്പോകുന്ന പാന്റ് ഇടയ്ക്കിടക്ക് മുകളിലേക്ക് വലിച്ചു കയറ്റുന്ന രംഗവും, മീശ പെട്ടെന്നു വരാൻ കണ്ണാടിയിൽ നോക്കി എണ്ണ തേയ്ക്കുന്ന രംഗവുമെല്ലാം ബാല്യത്തിന്റെ നിഷ്കളങ്കതയെ കാട്ടിത്തരുന്നവയാണ്. അവ മനോഹരമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.

  ചെറിയ പോരായ്മ്മകൾ:

  ചിത്രത്തിലെ ഗാനങ്ങൾ നന്നായിരുന്നുവെങ്കിലും പശ്ചാത്തല സംഗീതം മോശമാണ്.പൊതുവെ ലോ-ബഡ്ജറ്റിലൊരുക്കിയ ചിത്രത്തിലെ ദൃശ്യങ്ങളിലെങ്കിലും ആ പിശുക്ക് കാണിക്കാതിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു.

  ഒരു ചെറിയ ഗ്രാമമാണ് ചിത്രത്തിന്റെ ലൊക്കേഷനായി വരുന്നതെങ്കിലും ദൃശ്യങ്ങളുടെ ക്വാളിറ്റി കുറച്ചു കൂടി വർദ്ധിപ്പിക്കാമായിരുന്നു.ഉദാഹരണമായി ഒരു കുന്നിനു മുകളിലുള്ള അമ്പലം ചിത്രീകരിക്കുവാനും കാമറാമാൻ റൂമിനുള്ളിലെ രംഗങ്ങൾ ചിത്രീകരിച്ച രീതിയാണ് പിന്തുടർന്നത്.

  ആ ഷോട്ടുകൾ വൈഡായി എടുത്തിരുന്നുവെങ്കിൽ സുന്ദരമായ പശ്ചാത്തലം പ്രസ്തുത രംഗത്തിന്റെ ഭംഗി കൂട്ടുമായിരുന്നു എന്നതിൽ സംശയം ഇല്ല.

  ഒന്നര മണിക്കൂറുകൊണ്ട് അവസാനിക്കുന്ന ചിത്രം മറ്റ് എന്റർടെയിൻമെന്റ് മസാലകളൊന്നുമില്ലെങ്കിലും ബോറടിപ്പിക്കുന്നതല്ല.

  നിഷ്കളങ്കമായ സ്നേഹത്തിന്റെ കഥകാണാൻ ആഗ്രഹിക്കുന്നവർക്ക് ‘മേരി നിമ്മു' എന്ന ചിത്രം കാണാം.

  English summary
  Meri nimmu movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more