twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം! ഇളയദളപതിയും മേര്‍സലും തരംഗമാവുന്നു, പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ!!

    Array

    |

    പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഇളയദളപതി വിജയിയുടെ മേര്‍സല്‍ തിയറ്ററുകളില്‍ തരംഗമാവുന്നു. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ പിറന്ന സിനിമ പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ ആറ് മണിമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് ആരാധകര്‍ക്ക് വലിയൊരു സമ്മാനമായിട്ടാണ് മേര്‍സല്‍ പിറന്നിരിക്കുന്നത്. മികച്ചൊരു സിനിമ എന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ആദ്യം വന്ന പ്രതികരണം.

    മോശം റിവ്യൂ വന്നിട്ട് കാര്യമില്ല, ലവ കുശ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുന്നു! തുടക്കം കോടികളുമായി!!മോശം റിവ്യൂ വന്നിട്ട് കാര്യമില്ല, ലവ കുശ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുന്നു! തുടക്കം കോടികളുമായി!!

    മൂന്ന് കഥപാത്രങ്ങള്‍

    മൂന്ന് കഥപാത്രങ്ങള്‍

    ആദ്യമായിട്ടാണ് ഇളയദളപതി വിജയ് മൂന്ന് കഥാപാത്രങ്ങളുമായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ വിജയിയുടെ കഥപാത്രങ്ങളെ കാണിച്ചിരുന്നു. മജീഷ്യന്‍, കൃഷിക്കാരന്‍, എന്നിവയായിരുന്നു മുമ്പ് കാണിച്ചിരുന്നത്.

     ആറ്റ്‌ലിയുടെ സംവിധാനം

    ആറ്റ്‌ലിയുടെ സംവിധാനം

    തമിഴിലെ പ്രമുഖ സംവിധായകനായ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഇന്ന് പ്രദര്‍ശനത്തിനെത്തിയ സിനിമ പ്രതീക്ഷകള്‍ തകര്‍ത്തില്ല. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മികച്ച പ്രതികരണമാണ് വരുന്നത്.

    മൂന്ന് നായികമാര്‍

    മൂന്ന് നായികമാര്‍

    വിജയിയ്ക്ക് മൂന്ന് കഥാപാത്രം എന്ന പോലെ ചിത്രത്തിലും മൂന്ന് നായികമാരാണുള്ളത്. തെന്നിന്ത്യയിലെ താരസുന്ദരിമാരായ കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

     പ്രതിസന്ധികള്‍ക്കൊടുവില്‍...

    പ്രതിസന്ധികള്‍ക്കൊടുവില്‍...

    മേര്‍സല്‍ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. സിനിമയില്‍ പക്ഷി മൃഗാദികളെ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശ്‌നങ്ങള്‍ തുടര്‍ന്നിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുമായി വിജയ് നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം സെന്‍സറിങ് പൂര്‍ത്തിയാക്കിയ സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയായിരുന്നു.

      കേരളത്തിലെ റിലീസ്

    കേരളത്തിലെ റിലീസ്

    ബിഗ് റിലീസ് സിനിമയായിട്ടാണ് മേര്‍സല്‍ കേരളത്തില്‍ റിലീസ് ചെയ്തിരുന്നത്. 350 തിയറ്ററുകളിലായിരിക്കും ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മാത്രമല്ല കേരളത്തില്‍ വിജയിയുടെ ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. റെക്കോര്‍ഡ് നമ്പറിലുള്ള ഫാന്‍സ് ഷോ ഉണ്ടാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

    ആദ്യദിന കളക്ഷന്‍ ഇത്രയുണ്ടാവുമോ?

    ആദ്യദിന കളക്ഷന്‍ ഇത്രയുണ്ടാവുമോ?

    ദീപാവലിയുടെ അവധിയായതിനാല്‍ സിനിമയ്ക്ക് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നാല് കോടി എത്തുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

    പുലര്‍ച്ചെ മുതല്‍

    പുലര്‍ച്ചെ മുതല്‍

    ആദ്യ ഷോ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ബാന്‍ഡ് മേളവുമായി ആരാധകരുടെ ബഹളം പുലര്‍ച്ചെ തുടങ്ങിയിരുന്നു. തിയറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച വിജയിയുടെ ഫഌക്‌സുകള്‍ക്ക് മുകളിലൂടെ പാലഭിഷേകം നടത്തി പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം.

     പാട്ടുകളും ഹിറ്റ്

    പാട്ടുകളും ഹിറ്റ്

    സിനിമയിലെ ആദ്യ പകുതി സൂപ്പറായി എന്നാണ് പ്രേക്ഷക അഭിപ്രായം. അതിനൊപ്പം സിനിമയിലെ പാട്ടുകളും മാസ് എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച എസ് ജെ സൂര്യയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

     വിജയിയുടെ സിനിമ

    വിജയിയുടെ സിനിമ

    അവയവ കടത്തും മെഡിക്കല്‍ രംഗത്ത് നടക്കുന്ന അനീതികളും സിനിമയിലൂടെ പുറത്ത് എത്തിച്ചിരിക്കുകയാണ്. സിനിമയുടെ സര്‍പ്രൈസ് മുന്‍നിര്‍ത്തി കൃത്യതയോടെയാണ് ഇന്റര്‍വല്‍ വന്നിരുന്നത്. മാത്രമല്ല വിജയ്് ആരാധകര്‍ എന്ത് പ്രതീക്ഷിച്ചിരുന്നോ അത് 'മേര്‍സല്‍' കൊണ്ടു വന്നിരിക്കുകയാണ്.

    English summary
    Mersal review in malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X