twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻകുമാർ ഫാൻസ്; ടിപ്പിക്കൽ ജിസ്ജോയ് സ്റ്റഫ്‌ — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5

    ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിങ്ങനെ മൂന്നേ മൂന്ന് സിനിമകൾ കൊണ്ട് മലയാളത്തിലെ ഫീൽഗുഡ്സിനിമയുടെ അപ്പോസ്തലൻ ആയി മാറിയ സംവിധായകൻ ആണ് ജിസ് ജോയ്. ടിപ്പിക്കൽ ജിസ്‌ജോയ് ഴോണറിൽ പെട്ട നാലാമത്തെ പ്രോഡക്റ്റ് ആണ് മാജിക്ഫ്രെയിംസ് നിർമ്മിച്ച് ഇന്ന് തിയേറ്ററിൽ റിലീസായ മോഹൻകുമാർ ഫാൻസ്.

    മോഹൻകുമാർ ഫാൻസ്

    കഴിഞ്ഞ മൂന്ന് സിനിമകളിലും ആസിഫ് അലി ആയിരുന്നു എങ്കിൽ ഇത്തവണ കുഞ്ചാക്കോ ബോബൻ ആണ് ജിസ്‌ജോയിയുടെ down to എർത്ത് നായകൻ. നായകൻ മാറിയിട്ടുണ്ടെങ്കിലും ജിസിന്റെ ടീമിലെ ഫുൾ ടീം ഇത്തവണയും കൂടെ ഉണ്ട്.. (ആസിഫും ഉണ്ട് കുഞ്ഞൊരു ഗസ്റ്റ്റോളിൽ..) വിജയ് സൂപ്പറിലെ പോലെ ഒരു പെണ്ണുകാണൽ ചടങ്ങുമായി ആണ് സിനിമ തുടങ്ങുന്നത് പോലും.

    മോഹൻകുമാർ ഫാൻസ്

    നായകൻ ചാക്കോച്ചൻ ആണെങ്കിലും ടൈറ്റിലിൽ കാണുന്ന മോഹൻകുമാർ അദ്ദേഹമല്ല. സിദ്ദിഖ് ആണ്. ജിസ്‌ജോയ് സിനിമകളിൽ സ്ഥിരം പൊളിപ്പാർട്ടി ആയ സിദ്ദിഖ് മോഹൻകുമാറിൽ തിളങ്ങുന്നത് പക്ഷേ, ഒട്ടുമേ കോമിക് അല്ലാത്തൊരു വ്യത്യസ്തറോളിൽ ആണ്.. മുപ്പത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, 'അരികിൽ ഒരാകാശം' എന്ന സിനിമയിലൂടെ ഗംഭീരൻ പെർഫോമൻസുമായി മലയാളം ഇൻഡസ്ട്രിയിലേക്ക് തിരിച്ചുവരുന്ന താരമാണ്‌ മോഹൻകുമാർ. അദ്ദേഹം തന്നെയാണ് സിനിമയുടെ വൈകരികതയുടെ കേന്ദ്രവും.

    മോഹൻകുമാർ ഫാൻസ്

    മോഹൻകുമാറിന്റെ ഡ്രൈവർ ആണ് കൃഷ്ണനുണ്ണി (കുഞ്ചാക്കോ ബോബൻ). ആള് ഒരു ഗായകൻ കൂടിയാണ്. സിനിമാമോഹം വച്ച് , പഴയകാല പ്രൊഡ്യൂസർ പ്രകാശ് മാത്യുവിന്റെ (മുകേഷ്) ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്ന കൃഷ്ണനുണ്ണിയെ, അയാൾ ആണ് മോഹൻകുമാറിലേക്ക് എത്തിക്കുന്നത്. മോഹൻകുമാറിന്റെ മകൾ രഞ്ജിനി (അനാർക്കലി) കൃഷ്ണനുണ്ണിയുടെ കൂടെ റിയാലിറ്റിഷോയിൽ പാടുന്നുണ്ട്. ഇതൊക്കെയാണ് സിനിമയുടെ മൊത്തത്തിൽ ഉള്ള ഒരു പശ്ചാത്തലം.

    മോഹൻകുമാർ ഫാൻസ്

    സാധാ ജിസ്ജോയ് സിനിമകളിൽ കാണുന്ന പോലെ സ്‌ക്രീൻ നിറയെ കഥാപാത്രങ്ങളും നടീനടന്മാരും മോഹൻകുമാർ ഫാൻസിലും ഉണ്ട്. ഒപ്പം തന്നെ തിളക്കമുള്ള ജീവിതസന്ദർഭങ്ങളും അങ്ങിങ്ങായി കാണാം.. സിദ്ധിഖ്, കുഞ്ചാക്കോ ബോബൻ, മുകേഷ്, അനാർക്കലി എന്നിവർക്ക് പുറമെ അലൻസിയർ, സൈജു കുറുപ്പ്, രമേഷ്പിഷാരടി, ശ്രീനിവാസൻ, ജോയ്മാത്യു, കെ പി എ സി ലളിത, കൃഷ്ണശങ്കർ, ശ്രീലക്ഷ്മി, ലാലി, ബേസിൽ, അഞ്ജലി, ടിജിരവി, മേജർ രവി എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അഭിനേതാക്കൾക്കിടയിൽ തിയേറ്ററിനെ പൊളിച്ചടുക്കുന്നത് വിനയ് ഫോർട്ട് ആണ്.

    മോഹൻകുമാർ ഫാൻസ്

    ആഘോഷ്മേനോൻ എന്ന് പേര് മാറ്റുന്ന യംഗ് സൂപ്പർസ്റ്റാർ കൃപേഷ് ആയി വിനയ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒക്കെയും തിയേറ്ററിൽ പൊട്ടിച്ചിരി ആണ്. പ്രേമത്തിലെ ജാവാമാഷിനെ വെല്ലുന്ന തരം സിംപിൾ ആൻഡ് പവർഫുൾ പൊളി.. ആഘോഷ് മേനോൻ ഇല്ലാത്തൊരു മോഹൻകുമാർ ഫാൻസിനെ , വെറുതെ സിനിമ കണ്ടുകഴിഞ്ഞ്, ഓർത്തുനോക്കുമ്പോൾ തന്നെ ശുഷ്‌കത അനുഭവപ്പെടും..

    മോഹൻകുമാർ ഫാൻസ്

    ബോബി സഞ്ജയ് ആണ് മോഹൻകുമാർ ഫാൻസിന്റെ കഥ. തിരക്കഥയും സംഭാഷണവും സംവിധായകൻ തന്നെ. സത്യം പറഞ്ഞാൽ ബോബിസഞ്ജയ് ടീമിന് എഴുതാൻ മാത്രം എന്ത് കഥയാണ് ഇതിൽ ഉള്ളത് എന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും പിടികിട്ടുന്നില്ല. നേരത്തെ പറഞ്ഞ ജിസ്ജോയ്ജോണർ മാത്രമാണ് സിനിമയെ വാച്ചബിൾ ആയി നിലനിർത്തുന്നത്. നല്ലൊരു കഥയുടെയും ശക്തമായുള്ള ഒരു സ്ക്രിപ്റ്റിന്റെയും അഭാവം പരക്കെ നിഴലിക്കുന്നുണ്ട്.

    മോഹൻകുമാർ ഫാൻസ്

    കുഞ്ചാക്കോ ബോബന് ഒന്നും ചെയ്യാനില്ലാത്ത സിനിമയിൽ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ അദ്ദേഹവും ചുമ്മാ വന്നുപോവുന്നു. കുറച്ച് സ്‌ക്രീൻ സ്‌പെയ്‌സ് കൂടുതൽ കിട്ടുന്നുണ്ട് എന്നുമാത്രം. അതുപോലെ പാട്ടുകളും. നായികയായ അനാർക്കലിയുടെ കാര്യവും അങ്ങനെ തന്നെ..

    ക്ളൈമാക്സിൽ വരുന്ന സ്ഥിരം ജിസ്ജോയ് ട്വിസ്റ്റ് തീരെയങ്ങ് കലങ്ങിയില്ല എന്നത് ഇറങ്ങി പോവുന്ന പ്രേക്ഷകരിൽ നിരാശ നിഴലിപ്പിക്കുന്നത് കണ്ടു. പടത്തിന്റെ ബോക്സോഫീസ് സ്വീകാര്യത കണ്ടറിയാനിരിക്കുന്നേ ഉള്ളൂ. അടുത്ത പടത്തിൽ എങ്കിലും
    ട്രാക്ക് മാറ്റിപ്പിടിക്കുന്നത് ജിസ് ജോലിക്ക് ഗുണകരമായിരിക്കും..

    Read more about: review റിവ്യൂ
    English summary
    Mohan Kumar Fans Malayalam Movie review: Kunchacko Boban-Jis Joy Combo Fail To Entertain
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X