twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീരാളിയ്ക്ക് ഗംഭീര സ്വീകരണം.. ആദ്യ പകുതി കിടുക്കി! ബോക്സോഫീസ് തകർക്കുമെന്ന് പ്രേക്ഷകർ..

    |

    Rating:
    4.0/5

    മോഹന്‍ലാല്‍ ആരാധകരുടെ ഏട്ട് മാസത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമ കൂടിയായതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂടുതലായിരുന്നു.

    മോഹന്‍ലാലിന്റെ മകന്‍ അപ്പു എന്ന പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമ എത്തിയതോടെ ഫാന്‍സിന് ഇന്ന് ആഘോഷിക്കാന്‍ രണ്ട് കാര്യങ്ങളാണുള്ളത്. നീരാളി കാണാനുള്ള ആരാധകരുടെ തിരക്ക് തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.. സിനിമയുടെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും അറിയാം..

    മോഹന്‍ലാലിന്റെ നീരാളി

    മോഹന്‍ലാലിന്റെ നീരാളി

    ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു നീരാളി. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ നാദിയ മൊയ്തുവാണ് നായിക. നാസര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് നീരാളിയിലെ മറ്റ് താരങ്ങള്‍. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    Recommended Video

    Neerali Movie Review | നീരാളി റിവ്യൂ | Filmibeat Malayalam
     നീരാളി തിയറ്ററുകളിലേക്ക് എത്തി..

    നീരാളി തിയറ്ററുകളിലേക്ക് എത്തി..

    ത്രില്ലര്‍ ഡ്രാമയായ നീരാളിയ്ക്ക് സാജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂണില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും തീയ്യതി മാറ്റുകയായിരുന്നു. ഒടുവില്‍ ജൂലൈ പതിമൂന്നിന് നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മുന്‍പ് സിനിമയില്‍ നിന്നും വന്ന പോസ്റ്ററുകളും ട്രെയിലറുകളും ആകാംഷ നല്‍കിയിരുന്നു. ഇന്ന് മുതല്‍ ബിഗ് റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. 300 തിയറ്ററുകളാണ് ആദ്യദിനം നീരാളിയ്ക്ക് കിട്ടിയിരിക്കുന്നത്.

    ആരാധകര്‍ ആവേശത്തില്‍

    മോഹന്‍ലാലിന്റെ സിനിമ വരികയെന്നത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ കട്ടൗട്ടുകളും പോസ്റ്ററുകളുമായി ആരാധകര്‍ സജീവമായിരുന്നു. കേരളത്തില്‍ കോരിചൊഴിയുന്ന മഴയൊന്നും ആരാധകര്‍ക്ക് വലിയ പ്രശ്‌നമുള്ളതല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

    രാവിലെ മുതല്‍ തിരക്ക്

    രാവിലെ ഫാന്‍സ് ഷോ അടക്കമാണ് നീരാളി പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. എല്ലായിടത്തും ആരാധകരുടെ നീണ്ട ക്യൂ തന്നെയാണ്. ഇതോടെ നീരാളിയ്ക്ക് മികച്ച തുടക്കം തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    നീരാളിയുടെ ബുക്കിംഗ് എല്ലാം നേരത്തെ തന്നെ കഴിഞ്ഞിരിക്കുന്നു..

    കൊച്ചി മൾട്ടിപ്ലെക്സിൽ സിനിമയ്ക്ക് ഗംഭീര തുടക്കമാണ് കിട്ടിയിരിക്കുന്നത്. 24 ഓളം ഷോ ആണ് റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

    കോട്ടയം അഭിലാഷ് തിയറ്ററിൽ നീരാളിയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഡാൻസും പാട്ടും ചെണ്ടകൊട്ടുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

    തിരുവനന്തപുരത്ത് നീരാളി കാണാനെത്തിയവരുടെ തിരക്കാണ്.

    ഫസ്റ്റ് ഹാഫ്

    നീരാളിയുടെ ആദ്യ പകുതി നല്ല അഭിപ്രായമാണ് നേടിയിരിക്കുന്നത്.

    ഹൗസ് ഫുള്‍

    ട്വിറ്ററിലൂടെ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോട്ടയം അഭിലാഷ്, ചങ്ങനാശ്ശേരി- അഭിനയ, പാല- യൂണിവേര്‍സല്‍ തുടങ്ങിയ തിയറ്ററുകളില്‍ വമ്പന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അവിടെയയെല്ലാം ഹൗസ് ഫുള്‍ ആണ്.

    ലാലേട്ടന്‍, സുരാജ് കോംബോ

    സിനിമയുടെ ആദ്യ പകുതി നല്ല രീതിയില്‍ തന്നെയാണ് കഴിഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട് കോംബിനേഷനാണ് കിടിലനായിരിക്കുന്നെതന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാങ്കേതികമായി ഓക്കെ ആണെങ്കിലും പാട്ടുകള്‍ കാര്യമായി വിജയിച്ചില്ല. രണ്ടാം പകുതിയോടെ സിനിമ ബോക്‌സോഫീസില്‍ തരംഗമാവുമെന്നുമാണ് റിപ്പോര്‍ട്ട്..

    ഫോറം കേരള പുറത്ത് വിട്ട റിപ്പോർട്ട്..

    സിനിമ കഴിഞ്ഞ് തിയറ്ററിനുള്ളിൽ ലാലേട്ടനെ കുറിച്ചുള്ള പാട്ടുമായി ആരാധകർ സന്തോഷത്തിലാണ്..

    English summary
    Mohanlal Starrer Neerali live updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X