twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നാർക്കോട്ടിക്സ് ഈസേ ഡേർട്ടി ബിസിനസ്', ബിഗ്ബ്രദർ നമ്മൾ ഉദ്ദേശിച്ച പടമല്ല സാർ! — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Mohanlal, Arbaaz Khan, Anoop Menon
    Director: Siddique

    കഥയിൽ ചോദ്യമില്ലെന്ന മട്ടിൽ കണ്ടിരിക്കേണ്ട ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണ് ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ബിഗ്ബ്രദർ. സിദ്ദിഖിന്റെ ഇതിന് മുമ്പത്തെ മോഹൻലാൽ സിനിമയായ ലേഡീസ് ആൻറ് ജെൻറിൽമാൻ, ലാലേട്ടന്റെ ഓണച്ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ബിഗ്ബ്രദർ ഒരു 916 എൻറർടൈനറാണ്. സൊക്കത്തങ്കം.

    1

    ട്രെയിലറുകളിലൂടെ സൃഷ്ടിച്ച വിരസതയും പാട്ടു സീനിലെ നടി ആക്രാന്തം പിടിച്ച് ലാലേട്ടന് പിറകെ പ്രണയാതുരയായി പാടിനടക്കുന്നത് കണ്ടതു കാരണവും ഓൺലൈൻ സിനിമാ ഗ്രൂപ്പുകളിൽ റിലീസിനു മുൻപ് ഏറെ നെഗറ്റീവ് അഭിപ്രായങ്ങൾ സ്വരൂപിച്ച ബിഗ്ബ്രദർ തിയേറ്റർ കാഴ്ചയിൽ അത്ര ബോറൊന്നുമായില്ല. ഫാമിലി ഡ്രാമയും സെൻറിമെന്റ്സും ത്രില്ലിംഗ് എലമെന്റ്സും ആക്ഷനുമെല്ലാം പരമ്പരാഗത കാണികൾക്ക് അനുസൃതമായി സമന്വയിപ്പിച്ചിരിക്കുന്നു സിദ്ദിഖ്. ഒപ്പം കോമഡിയും. പക്ഷെ ഇപ്പറഞ്ഞ കോമഡി ആരാധകർക്ക് മാത്രമേ കലങ്ങുന്നുള്ളൂ എന്നതും എടുത്ത് പറയേണ്ടതാണ്.

    സ്നേഹയുടെയും ധനുഷിന്റേയും വെടിച്ചില്ല് തിമിർപ്പ്, പട്ടാസ് റിവഞ്ച് ഡ്രാമ - ശൈലന്റെ റിവ്യൂസ്നേഹയുടെയും ധനുഷിന്റേയും വെടിച്ചില്ല് തിമിർപ്പ്, പട്ടാസ് റിവഞ്ച് ഡ്രാമ - ശൈലന്റെ റിവ്യൂ

    2

    രാവിലെ 8 മണിയുടെ ഷോ ആയിരുന്നു കോഴിക്കോട് അപ്സരയിൽ നിന്നും കണ്ടത്. ഫാൻസ് ഷോ അല്ലാഞ്ഞിട്ടും ഓൺലൈൻ റിസർവേഷൻ ഇല്ലാഞ്ഞിട്ടും വലിയ തിയേറ്ററായ അപ്സരയിൽ നല്ല ആളുണ്ടായിരുന്നു. എട്ടുമണിയ്ക്ക് ഷോ തുടങ്ങി പത്ത് മിനിറ്റ് ആവുമ്പോഴേക്കും ലാലേട്ടന്റെ സച്ചിദാനന്ദൻ സ്ക്രീനിൽ അവതരിച്ചു — ആർപ്പുവിളി, കയ്യടി. പിന്നെ ചെറിയ ഫ്ളാഷ്ബാക്കും കഴിഞ്ഞ് 8.20 ആയപ്പോഴാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ദിഖ് എന്ന് തെളിയുന്നത്. ആരും കയ്യടിച്ചില്ല. ആരാധകർ സംശയത്തിൽത്തന്നെ ആയിരുന്നു എന്നു സാരം.

    3

    പതിനാറാം വയസിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് ജുവനൈൽ ഹോമിൽ എത്തപ്പെടുകയും പിന്നെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് 24 കൊല്ലം ജയിലിൽ അടക്കപ്പെടുകയും ചെയ്ത സച്ചിദാനന്ദന്റെ കഥയാണ് ബിഗ് ബ്രദർ (ഇപ്പോൾ അണ്ണന് പ്രായം 40. നോട്ട് ദി പോയിന്റ്).

    അയാൾ ജയിലിൽ പോവുമ്പോൾ ജനിച്ചിട്ടില്ലാത്ത ഇളയ അനിയൻ മനുവിന്റെ നിരന്തര ഫലമായിട്ട് ബിഗ് ബ്രദർ പുറത്തെത്തുന്നു. 24 കൊല്ലം തടവറയുടെ ഇരുളിൽ ഇടപഴകിയ ഒരു മനുഷ്യൻ പുറത്തെ വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഇറങ്ങുമ്പോഴുള്ള അപരിചിതത്വങ്ങളും അസ്വസ്ഥതകളുമാണ് പിന്നീട് കാണുന്നത്.

    4

    ഇത്രയും വായിക്കുമ്പോൾ ഒരു അസ്സല് അടൂർ ഗോപാലകൃഷ്ണൻ സിനിമയ്ക്കുള്ള ഉള്ളടക്കം നിങ്ങളുടെ മനസിൽ റെഡിയായിക്കാണും. ബട്ട് ഇത് അതല്ല സാർ — അതാണ് ടൈറ്റിലിൽ പറഞ്ഞത്, ബിഗ് ബ്രദർ നമ്മൾ ഉദ്ദേശിച്ച പടമല്ല സാർ. ഇതൊരു ആക്ഷൻ ഓറിയന്റഡ് ഫാമിലി കണക്റ്റഡ് കോമഡി ബ്ലെന്റഡ് എന്റർടൈനർ ആണ്. സിദ്ദിഖാണ് അതിന് പിറകിലെങ്കിലും സംഗതി രണ്ടേമുക്കാൽ മണിക്കൂർ എൻഗേജിംഗ് ആണ്.

    അല്ലു അർജുൻ തിരിച്ചുവരുന്നു, വൈകുണ്ഠപുരത്തേക്ക് ഒപ്പം കേരളത്തിലേക്കും - ശൈലന്റെ റിവ്യൂഅല്ലു അർജുൻ തിരിച്ചുവരുന്നു, വൈകുണ്ഠപുരത്തേക്ക് ഒപ്പം കേരളത്തിലേക്കും - ശൈലന്റെ റിവ്യൂ

    5

    ലാലേട്ടൻ നല്ല സുന്ദരനായിട്ടുണ്ട് ബിഗ് ബ്രദറിൽ. കണ്ണിന് എന്തോ പ്രശ്നമൊക്കെ തോന്നുന്നുണ്ടെങ്കിലും മുപ്പതുകളിലെ ലാലേട്ടനെക്കാളും അറുപത് അടുക്കാറായ ലാലേട്ടൻ ബോഡി കോൺഷ്യസ് ആണ് എന്ന കാര്യം വളരെ സന്തോഷകരം. അഭിനയസാധ്യത ഏറെയുള്ള റോളൊന്നുമല്ല സച്ചിദാനന്ദന്റേത്.

    സുപ്രീം സുന്ദറും സ്റ്റണ്ട് സിൽവയും കോറിയോഗ്രഫി ചെയ്ത സംഘട്ടന രംഗങ്ങളാണ് പുള്ളിയുടെ ഹൈലൈറ്റ്. ലാലേട്ടനെ അധികം മെനക്കെടുത്താതെത്തന്നെ പണി നൈസാക്കിയിട്ടുണ്ട് മാസ്റ്റർമാർ. ചിലയിടത്ത് ഏട്ടനെക്കൊണ്ട് ഇക്കാ സ്റ്റൈലിൽ നിന്ന നിൽപ്പിൽ നിർജീവമായി മലക്കം മറിഞ്ഞ് പറത്തുന്ന റോപ്പ്‌ ട്രിക്കും കാണാം. വൈ ഇക്കാ ഹാവ് ഓൾ ദി ഫൺ എന്ന് കരുതിയാവാം — ഗുഡ്!

    6

    ഫ്രെയ്മിൽ നിറയെ ആളുകൾ ഉണ്ടെന്നതും മിക്കതും താരങ്ങൾ തന്നെയാണെന്നതും സിദ്ദിഖ് സ്റ്റൈൽ ഓഫ് ഫിലിം മേക്കിംഗ്. അനൂപ് മേനോനെ ലാലേട്ടന്റെ അനിയനായി കൂടെ നിർത്തിയതൊക്കെ സൈക്കളോജിക്കൽ അപ്രോച്ച്. മറ്റൊരു അനിയൻ മനു പുതുമുഖം സർജാനോ ഖാലിദ് പ്രേക്ഷകരിൽ രജിസ്റ്റർ ചെയ്താണ് പോകുന്നത്. ജുവനൈൽ ഹോം മുതൽ കാൽനൂറ്റാണ്ട് ബിഗ് ബ്രദറുമായി സൗഹ്യദത്തിലുള്ള പരീക്കർ, ഖനി, ഖാൻ എന്നിവരും കിടുക്കി. ഇർഷാദും വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമുമാണ് ഈ കഥാപാത്രങ്ങൾ ചെയ്യുന്നത്.

    അഞ്ചാംപാതിര കൂൾ ത്രില്ലർ, സംവിധായകന്റെ വഴിയെയാണ് സിനിമ - ശൈലന്റെ റിവ്യൂഅഞ്ചാംപാതിര കൂൾ ത്രില്ലർ, സംവിധായകന്റെ വഴിയെയാണ് സിനിമ - ശൈലന്റെ റിവ്യൂ

    7

    സൽമാൻഖാന്റെ അനിയൻ അർബാസ് ഖാന്റെ അരങ്ങേറ്റം പടത്തിന്റെ ഹൈലൈറ്റ് ആണത്രേ. പൃഥ്വി ലൂസിഫറിന് വേണ്ടി കണ്ടെത്തിയ ഡബിംഗ് സിങ്കം വിനീതിനെ സിദ്ദിഖ് അർബാസിന് വേണ്ടി ഉപയോഗിച്ച് ക്ലീഷേ ആക്കിയിരിക്കുന്നു. ഷെട്ടിയായുള്ള സിദ്ദിഖിന്റെ വിഗ്ഗ് ഹെന്റമ്മോ. പശയൊക്കെ നെറ്റിയിൽ ഒലിച്ചിറങ്ങിയ പോലെ. ഡ്വയറ്റിൽ വരുന്ന കൊച്ച് മിമാ മേനോൻ യൂടൂബിൽ കാണുന്ന ത്ര ബോറല്ല. ഹണി റോസ്, ഗാഥ എന്നീ നായികമാരും ഹഠാദാകർഷിച്ചു. ദീപക് ദേവിന്റെ പാട്ടുകൾക്ക് മുതൽക്കൂട്ടാണിവർ. പാട്ടുകളുടെ കൊറിയോഗ്രഫി പഴേ ക്രോണിക് ബാച്ച്ലർ സ്റ്റൈൽ തന്നെ!

    നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ആയതുകൊണ്ട് ഒടുവിലത്തെ വൻ ട്വിസ്റ്റ് തുടക്കത്തിലേ എല്ലാർക്കും കത്തുമെന്ന് അടിവര

    Read more about: review റിവൃൂ
    English summary
    Big Brother movie review and rating, starring Mohanlal in the lead role.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X