»   » മോഹന്‍ലാലിന്റെ വിസ്മയം ആദ്യപകുതി; പ്രാരാബ്ദങ്ങള്‍ കൂടുന്നു, കഥ പുരോഗമിക്കുന്നു

മോഹന്‍ലാലിന്റെ വിസ്മയം ആദ്യപകുതി; പ്രാരാബ്ദങ്ങള്‍ കൂടുന്നു, കഥ പുരോഗമിക്കുന്നു

By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ ചിത്രമാണ് വിസ്മയം. ചന്ദ്ര ശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. ഇത് ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ബഹുഭാഷ ചിത്രം ഒരേ സമയം തിയേറ്ററില്‍ എത്തുന്നത്.

വിസ്മയം എന്ന പേരില്‍ മലയാളത്തിലും മനമാന്ത എന്ന പേരില്‍ തെലുങ്കിലും നമതു എന്ന പേരില്‍ തമിഴിലുമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

സായ് റാം എന്ന സൂപ്പര്‍ മാര്‍ക്കറ്റ് അസിസ്റ്റന്റിന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. ജീവിതത്തില്‍ ഒട്ടേറെ പ്രാരാബ്ദങ്ങളുണ്ട്. അതിനിടെ കിട്ടാവുന്ന കടങ്ങളെല്ലാം വാങ്ങിച്ചു വയ്ക്കുന്നുമുണ്ട്. പക്ഷേ എങ്ങനെയെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജരാകണമെന്നാണ് ആഗ്രഹിക്കുന്നത്. കഥ പുരോഗമിക്കുകയാണ്. പക്ഷേ സായി റാമിന്റെ ആഗ്രഹങ്ങള്‍ക്ക് തടസം നില്‍ക്കുന്ന മറ്റൊരാളുണ്ട്. തകര്‍പ്പന്‍ കഥ പുരോഗമിക്കുന്നു.

സായ് റാമിന്റെ ഭാര്യ വേഷമാണ് ഗൗതമിക്ക്. എല്ലാ ആഗ്രഹങ്ങളുമുള്ള ഒരു തനി വീട്ടമ്മയാണ് ഗൗതമി. ആദ്യ പകുതിയിലെ ഉര്‍വശിയുടെ അഭിനയം തകര്‍ക്കുന്നു. ആദ്യ പകുതിയ്ക്ക് ശേഷം..

മോഹന്‍ലാലിന്റെ വിസ്മയം

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷ ചിത്രം. ചന്ദ്രശേഖര്‍ യെലറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബഹുഭാഷാ ചിത്രം

തെലുങ്കില്‍ മനമാന്ത എന്ന പേരിലും തമിഴില്‍ നമതു എന്നും മലയാളത്തില്‍ വിസ്മയം എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.

മോഹന്‍ലാലും ഗൗതമിയും

മോഹന്‍ലാല്‍, ഗൗതമി, വിശ്വാനന്ദ്, റെയ്‌നാ റാവോ, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാരാഹി ചലന ചിത്രയുടെ ബാനറില്‍

വാരാഹി ചലന ചിത്രയുടെ ബാനറില്‍ സായ് കൊരപ്പതിയാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Mohanlal Vismayam movie review.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam