twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്റെ ഐഡിയകളൊക്കെ കൊള്ളാം, പക്ഷെ; നായകനും നായികയും ഹെജ്‌ജാതി പാൽക്കുപ്പി — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Aditya Roy Kapoor, Anil Kapoor, Disha Patani
    Director: Mohit Suri

    മോഹിത് സൂരിയുടെ മലങ് ആരംഭിക്കുന്നത് നമ്മടെ അഞ്ചാം പാതിരയെ പോലൊരു അടിപൊളി ത്രില്ലർ സെറ്റപ്പിൽ ആണ്. ചക ചകാന്ന് കൊലപാതകങ്ങൾ. അതും പൊലീസുകാരെ തന്നെ. കോൾഡ് ബ്ലഡഡ് ആയി. പക്ഷെ, കൊലയാളി ആരാന്ന് അതിനും മുൻപേ തന്നെ നമ്മക്ക് കാണിച്ച് തരുന്നത് കൊണ്ട് ആ വകയിലുള്ള ത്രില്ലങ്ങ് പോകും . അപ്പോൾ നമ്മൾ കരുതും. ഇനിയങ്ങോട്ട് പോലീസും കൊലയാളിയും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളി ആവും എന്ന്. കാരണം ഗോവൻ പൊലീസിലെ മൈക്കൾ റോഡറിംഗ്സിനെയും ക്രൈംബ്രാഞ്ചിലെ ആഞ്ജനേയ ആഗാഷെയെയും വെല്ലുവിളിച്ച് കൊണ്ടാണ് കൊലൈകാരൻ കേറി മേയുന്നത്.

    പക്ഷെ

    പക്ഷെ അതിനിടയിൽ ഫ്ലാഷ് ബാക്ക് കേറി വരും . പ്രണയം. unleashing the madness എന്നാണ് സംവിധായകൻ സിനിമയ്ക്ക് കൊടുത്തിരിക്കുന്ന ടാഗ്‌ലൈൻ. "മലങ്" എന്നു പറഞ്ഞാൽ തന്നെ "അലഞ്ഞുതിരിഞ്ഞ് നടക്കുന്നവൻ", നാടോടി , "പിച്ചക്കാരൻ" എന്നൊക്കെയാണ്. അതിന്റെ കൂട്ടത്തിൽ മാഡ്നസും കൂടി അൺ ലീഷ് ചെയ്തു കൊണ്ടുള്ള ഒരു കിറുക്കാച്ചി പാക്കേജ് ആണ് മോഹിത് സൂരി മലങ്ങിൽ പ്ലാൻ ചെയ്തിരിക്കുന്നത് .

    ആദിത്യ

    പക്ഷെ, എന്തുചെയ്യാനാണ് നായകനായ ആദിത്യ റോയ്‌ കപൂറിനും ദിശ പട്ടാണിക്കും സൂരിയുടെ ഐഡിയകളെ കുറിച്ച് വലിയപിടിയൊന്നും കിട്ടിയിട്ടില്ല എന്ന് വ്യക്തം. രണ്ടുപേരുടെയും പരാക്രമങ്ങൾ അപ്പടി.

    ലുക്കും നിപ്പും

    രണ്ടു പേരുടെയും ലുക്കും നിപ്പും നടപ്പുമൊക്കെ സൂപ്പർ. ഉത്തർപ്രദേശിലെ ഒരു തിയേറ്ററിൽ നിന്നായിരുന്നു മലങ് കണ്ടത്. (വാരാണസി- ഐ പി വിജയ മാൾ) ദിഷ പട്ടാനി ബിക്കിനിയിൽ വെള്ളത്തിൽ നിന്നും ടെറിബിളി ഹോട്ട് ആയി കയറി വരുമ്പോഴുള്ള തിയേറ്റർ റെസ്പോൺസ് ഒക്കെ അഡേങ്കപ്പാ... പക്ഷെ എന്തു ചെയ്യാൻ പടത്തിലെ ക്യാരക്ടറുകളായ അദ്വൈത് താക്കൂറും സാറാ നമ്പ്യാരുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് പടത്തിന്റെ മെയിൻ പ്രശ്നം.

    പതിവുകൾ പൊളിച്ചടുക്കുന്ന അയ്യപ്പന്റെയും കോശിയുടെയും പടപ്പുറപ്പാട് - ശൈലന്റെ റിവ്യൂപതിവുകൾ പൊളിച്ചടുക്കുന്ന അയ്യപ്പന്റെയും കോശിയുടെയും പടപ്പുറപ്പാട് - ശൈലന്റെ റിവ്യൂ

    മോഹിത് സൂരി

    മോഹിത് സൂരിയുടെ കൺസെപ്റ്റിലുള്ള സിദ്ധാർഥും സാറയും ഇപ്പറഞ്ഞ നാടോടീസ് ആണ്. അദ്വൈത് അന്തർമുഖൻ. സാറയോ കില്ലാഡി. രണ്ടു പേരും കൂടിയങ്ങാട്ട് പൊളിക്കുകയാണ് ജോയിന്റും പൊടിയും സെക്‌സും അലച്ചിലുമൊക്കെയായി. കഥാപാത്രങ്ങൾ സകല സദാചാര സങ്കല്പങ്ങളെയും പൊളിച്ചു പണ്ടാരടങ്ങുന്ന പീസുകൾ ആദിത്യനും പട്ടാണിയും വെറും പാല്ക്കുപ്പികൾ. നമ്മക്കും കൂടിയങ്ങാട്ട് തോന്നേണ്ടേ.

    ഓസ്‌കര്‍ നേടിയ പാരസൈറ്റിന് വിജയ് ചിത്രവുമായി സാമ്യം! കണ്ടെത്തി ആരാധകര്‍ഓസ്‌കര്‍ നേടിയ പാരസൈറ്റിന് വിജയ് ചിത്രവുമായി സാമ്യം! കണ്ടെത്തി ആരാധകര്‍

    പ്രണയം , വേർപിരിയൽ, ദുരന്തം

    പ്രണയം, വേർപിരിയൽ, ദുരന്തം, ജയിൽ, പ്രതികാരം, ഒടുവിൽ ഒരു മ്യാരകട്വിസ്റ്റ് എന്ന മട്ടിൽ മലങ് പിന്നീട് മുന്നോട്ട് പോവുന്നു. മറ്റ് പല ട്രാക്കിലും പോവുന്ന പടം ഒടുവിൽ അപ്രതീക്ഷിതമായി പുരുഷന്റെ ലൈംഗിക വിഷയങ്ങളിലേക്കൊക്കെ പോവുന്നതും കുനാൽ കേമുവിന് കുറച്ചു നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതുമാണ് അതിനിടയിൽ സംഭവിക്കുന്ന ചില പ്രധാന കാര്യങ്ങൾ.

    മമ്മൂട്ടിയുടെ ആ ചോദ്യം ശരിക്കും ഞെട്ടിച്ചു! കണ്ണുനിറഞ്ഞുപോയെന്നും വിനോദ് കോവൂര്‍!മമ്മൂട്ടിയുടെ ആ ചോദ്യം ശരിക്കും ഞെട്ടിച്ചു! കണ്ണുനിറഞ്ഞുപോയെന്നും വിനോദ് കോവൂര്‍!

    ദിശ

    ക്യാരക്ടറിനെയൊക്കെ വിട്ട് ദിഷയുടെ ശരീര പ്രദർശനങ്ങളും ഡ്യുയറ്റ് സീനുകളുമൊക്കെ കണ്ടിരിക്കാൻ മലങ് സൂപ്പർ. ലൊക്കേഷനുകളും ഫ്രയിമുകളും സൂപ്പർബ്. ആദിത്യറോയ് കപൂർ അഞ്ച് കൊല്ലം ജയിലിൽ കിടന്ന് വരുന്ന റിവഞ്ച്‌സെറ്റപ്പിൽ ഓക്കെ. അനിൽ കപൂർ പഴയതിലും മാസ് ആയിട്ടുണ്ട് പ്രാന്തൻ ആയ ഇൻസ്‌പെക്ടർ ആഞ്ജനേയന്റെ റോളിൽ. കേമുവിന്റെ കാര്യം പറഞ്ഞു കഴിഞ്ഞു .

    സംവിധായകൻ കണക്കു കൂട്ടിയ ലെവലിൽ ഒന്നും എത്തിയില്ലെങ്കിലും പ്രതീക്ഷയുടെ അമിതഭാരം എടുത്ത് അട്ടത്ത് വെച്ചാൽ കണ്ടിരിക്കാം മലങ്. ജസ്റ്റ് ഫോർ ഐസ്.

    Read more about: review റിവൃൂ
    English summary
    Read Mohit Suri Hindi Movie Malang Review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X