തെളിയുന്നത് സംവിധായകന്റെ ക്രാഫ്റ്റ്

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/reviews/molly-aunty-rocks-ranjith-shankar-review-1-104485.html">« Previous</a>

Rating:
3.5/5
ആരുടെ കൂടെയും അസോസിയേറ്റ് ആയി നിന്നുകൊണ്ട് സംവിധാനം പഠിക്കാതെയാണ് രഞ്ജിത് ശങ്കര്‍ സംവിധായകനാകുന്നത്. ചില ചിത്രങ്ങളുടെ ഷൂട്ടിങ്ങ് കണ്ടു എന്നതുമാത്രമേ പാസഞ്ചര്‍ ചെയ്യുമ്പോള്‍ മുന്‍ പരിചയമുണ്ടായിരുന്നുള്ളൂ. എന്നാല്‍ നല്ലൊരു കഥയുമായി ശ്രീനിവാസനെയും ദിലീപിനെയും കാണാനുള്ള ചങ്കൂറ്റം മനസ്സില്‍ ഉണ്ടായിരുന്നു.

Ranjith Shankar

പാസഞ്ചറിന്റെ കഥ കേട്ടതോടെ താരങ്ങളൊന്നും ഈ സംവിധായകന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചില്ല. കാരണം അത്രയും കെട്ടുറപ്പുള്ള കഥയും തിരക്കഥയുമായിരുന്നു. ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ ജീവിതത്തില്‍ പ്രത്യേക സാഹചര്യത്തില്‍ സഹായിയായി എത്തുന്ന പ്രമേയം വളരെ പിരിമുറക്കം നല്‍കി അവതരിപ്പിക്കാന്‍ രഞ്ജിത്തിനു സാധിച്ചു.

പാസഞ്ചര്‍ ഒരു തുടക്കമാകുകയായിരുന്നു. മലയാള സിനിമ യൗവനത്തിലേക്കു തിരിച്ചെത്തിയത് ഇവിടെ മുതലായിരുന്നു. അതിനു ശേഷമാണ് ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ് പെപ്പറും ചാപ്പാ കുരിശുമെല്ലാം എത്തുന്നത്. രണ്ടാമത്തെ ചിത്രമായ അര്‍ജുനന്‍ സാക്ഷിയും വ്യത്യസ്തമായിട്ടായിരുന്നു രഞ്ജിത് ചെയ്തത്. അറിയപ്പെടാതെ ഒരു ചെറുപ്പക്കാരന്‍ വലിയൊരു സംഭവത്തിന്റെ ഭാഗമാകുക. ആരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍. പൃഥ്വിരാജ് വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പില്‍ എത്തിയ ചിത്രമായിരുന്നു അത്. പക്ഷേ രണ്ടാം ഭാഗത്തിലെ അവിശ്വസീനയമായ സംഭവങ്ങള്‍ ചിത്രത്തിനു ദോഷമായി. അര്‍ജുനന്‍ സാക്ഷി ആദ്യ വാരം തന്നെ തിയറ്ററില്‍ തകര്‍ന്നടിഞ്ഞു. അതിനു ശേഷം രഞ്ജിത് ശങ്കര്‍ ചെറിയൊരു മൗനത്തിലായിരുന്നു. ആ മൗനം നല്ലൊരു ചിത്രം അണിയിച്ചൊരുക്കാന്‍ വേണ്ടിയുള്ളതായിരുന്നു.

മലയാളത്തില്‍ നിരവധി നല്ല വേഷങ്ങള്‍ ചെയ്ത നടിയായിരുന്നു രേവതി. എന്നാല്‍ രേവതിയുടെ പ്രകടനത്തിന് മുഴുനീള പ്രാധാന്യം നല്‍കിയൊരു ചിത്രം അടുത്തെങ്ങുംമലയാളത്തില്‍ എത്തിയിരുന്നില്ല. നിരവധി പുരുഷ കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും മോളി ആന്റിയാണ് എല്ലാം. എല്ലാം സ്വന്തമായി ചെയ്യുന്ന, മനസ്സില്‍ വലിയൊരു നന്‍മയുമായി നടക്കുന്ന, അതിന്റെ പേരില്‍ പബ്ലിസിറ്റിയുടെ പിന്നാലെ പോകാത്ത മധ്യവയസ്‌ക. അവരെ മനസ്സിലാക്കാന്‍ അല്‍പം പ്രയാസമാണ്. സ്വന്തം ഭര്‍ത്താവു പോലും ആറുവര്‍ഷമെടുത്താണ് അവരെ മനസ്സിലാക്കിയത്. അത്തരമൊരു വേഷത്തില്‍ രേവതി നല്ലൊരു പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

ഈഗോയില്ലാത്ത മനുഷ്യരില്ല. എല്ലാവരിലുമുള്ള ഈഗോ എങ്ങനെ മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നൊരു വെളിപ്പെടുത്തല്‍ കൂടിയാണ് മോളി ആന്റി റോക്‌സ്. അധികാരവും പണവും ഉപയോഗിച്ച് എങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്യാമെന്ന് യുവാവായ പ്രണവ് റോയിക്ക് (പൃഥ്വിരാജ്) കാട്ടിക്കൊടുക്കുകയാണ് മോളി ആന്റി റോക്ക്‌സ്. ചെറുജീവിതം കൊണ്ട് എങ്ങനെ വലിയ കാര്യങ്ങള്‍ ചെയ്യാമെന്നും അതിലൂടെ എങ്ങനെ സന്തോഷം കണ്ടെത്താമെന്നുകൂടിയുള്ള സന്ദേശം പകരാന്‍ രഞ്ജിത് ശങ്കറിനു സാധിച്ചു.

ആക്ഷന്‍ ചിത്രങ്ങളുടെ നായകനായിരുന്നു അടുത്തിടെ വരെ പൃഥ്വിരാജ്. ഹീറോയിലും സിംഹാസനത്തിലും മാസ്‌റ്റേഴ്‌സിലുമെല്ലാം അയാള്‍ പത്തുപേരെ ഒന്നിച്ചിട്ടു പെരുക്കുകയായിരുന്നു. മലയാളിക്കെന്തിനാ സിക്‌സ് പാക്ക് എന്ന് പൃഥ്വിയെ കാണുമ്പോള്‍ ചോദിക്കുന്ന ഘട്ടം വരെയെത്തിയിരുന്നു അയാളുടെ പ്രകടനം.

എന്നാല്‍ ഈ ചിത്രങ്ങളെല്ലാം നല്‍കിയ തിരിച്ചടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പൃഥ്വി ഇവിടെ പ്രണവ് റോയി ആയി എത്തുന്നത്. പൃഥ്വിക്ക് പ്രാധാന്യമുള്ള ചിത്രമൊന്നുമല്ല ഇത്. എങ്കിലും പ്രണവ് റോയി എന്ന ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണറായി നല്ലരീതിയില്‍ അഭിനയിക്കാന്‍ പൃഥ്വിക്കു സാധിച്ചു. ഹീറോയിസം അയാളുടെ ഈഗോയില്‍ മാത്രമേയുള്ളൂ. ഒടുവില്‍ യഥാര്‍ഥ മോളി ആന്റിയെ മനസ്സിലാക്കിയതോടെ അയാളുടെ ഈഗോ ഉരുകിയൊലിക്കുകയാണ്. കുറച്ചു കഥാപാത്രങ്ങളേയുള്ളൂവെങ്കിലും ഉള്ളവര്‍ക്കെല്ലാം പ്രാധാന്യം കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.

<ul id="pagination-digg"><li class="previous"><a href="/reviews/molly-aunty-rocks-ranjith-shankar-review-1-104485.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X