ന്യൂജനറേഷന്‍ കോമഡി- മണിരത്‌നം

By Nirmal Balakrishnan

ഫഹദ് ഫാസിലിന്റെ ഒരു ചിത്രത്തിനായി ഇന്ന് മലയാളികള്‍ കാത്തിരിക്കുന്നുണ്ട്. അത് നന്നായി അറിയുന്ന ആളാണ് ഫഹദ് ഫാസില്‍. അതേപോലെ തന്നെ അയാളെ വച്ച് സിനിമ ചെയ്യുന്നവരും. വ്യത്യസ്തമായൊരു കഥയുമായിട്ടേ അടുത്ത കാലത്തൊക്കെ ഫഹദ് ചിത്രങ്ങള്‍ റിലീസ്‌ചെയ്തിട്ടുള്ളൂ. അതില്‍ ഭൂരിഭാഗവും ന്യൂജനറേഷന്‍ സിനിമകളായിരുന്നു. അത്തരത്തിലൊരു ചിത്രമാണ് നവാഗതനായ സന്തോഷ് നായര്‍ സംവിധാനം ചെയ്ത മണിരത്‌നം. പൂര്‍ണമായും ന്യൂജനറേഷന്‍ ചിത്രമെന്നു വിളിക്കാന്‍ കഴിയില്ല. കാരണം ഇതില്‍ അശ്ലീല സംഭാഷണമില്ല, സ്ത്രീകള്‍ പുകവലിക്കുന്നില്ല, മദ്യപിക്കുന്നില്ല, സെക്‌സിനെക്കുറിച്ചും പറയുന്നില്ല. പ്രേക്ഷകര്‍ക്കു ചിരിച്ചിരിക്കാവുന്ന ന്യൂജനറേഷന്‍ കോമഡി ചിത്രം.

കോമഡി തനിക്കു വഴങ്ങുമെന്ന് ഫഹ്ദ് ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ തെളിയിച്ചതാണ്. ഈ ചിത്രം അതുപോലെയല്ല, ന്യൂജനറേഷന്‍ ചേരുവകളെല്ലാമുള്ള കോമഡി ചിത്രമാണ്. പരസ്പര ബന്ധമില്ലാത്ത കുറച്ചുപേര്‍ നഗരത്തിലെത്തുന്നു. അവരെ ബന്ധിപ്പിക്കുന്നതാകട്ടെ ഒരു ബാഗിലുള്ള ഒരു കോടി രൂപയും. ആ പണത്തിന്റെ സ്ഞ്ചാരവും അതിന്റെ പിറകിലുള്ള മനുഷ്യരുടെ സഞ്ചാരവുമാണ് കഥയുടെ പ്രമേയം.

money-rathnam

ഫഹദ് ഫാസില്‍ നിറഞ്ഞുനില്‍ക്കുന്നൊരു ചിത്രമാണ്. ഗുണ്ടല്‍പേട്ടിലെത്തിപ്പെടുന്ന അയാളുടെ അവിടുന്നുള്ള യാത്രകള്‍ നോർത്ത് 24 കാതം എന്ന ചിത്രത്തിലെ ചില സീനുകളുമായി സാമ്യം തോന്നുമെങ്കിലും അങ്ങനെയാവാതിരിക്കാന്‍ സംവിധായകനായ സന്തോഷ്‌നായര്‍ ശ്രമിച്ചിട്ടുണ്ട്. രഞ്ജി പണിക്കര്‍, ജോജു ജോര്‍ജ് എന്നിവരുടെ അഭിനയമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. മലയാളത്തില്‍ നല്ലൊരു കോമഡി- വില്ലന്‍ താരമായി ഉയരുകയാണ് ജോജു. പുള്ളിപ്പുലികളും ആ്ട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലെ ചക്ക സുകുവിലൂടെ തുടങ്ങുന്ന അയാളുടെ കോമഡി യാത്ര ഇവിടെയും നന്നായി വന്നിട്ടുണ്ട്. നല്ലൊരു തിരക്കഥാകൃത്തായിരുന്ന താന്‍ നല്ലൊരു നടനാണെന്നു കൂടി തെളിയിക്കുന്നു രഞ്ജി പണിക്കര്‍.

നിവേദ തോമസ് ആണ് നായിക. കലിംഗശശി, കൊച്ചുപ്രേമന്‍, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. നവാഗതരായ അനില്‍ നാരായണന്‍ അജിത്ത് സി.ലോകേഷ് എന്നിവരാണു കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X