twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അർജ്ജുനും അനുവും.. അഥവാ ഏതോ ഒരു മൊസഗല്ലു.. ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Vishnu Manchu, Kajal Aggarwal, Sunil Shetty
    Director: Jeffrey Gee Chin

    ഞാൻ മഞ്ചേരിയിലെ ലാഡർ മൾട്ടിപ്ലെക്സിൽ നിന്നും കുറച്ചു ദിവസമായി കാണുന്ന എല്ലാ സിനിമകളുടെയും മുൻപായി കാണുന്ന ട്രെയിലർ ആയിരുന്നു, 'അർജുൻ അനു' എന്ന സിനിമയുടേത്. സംഭാഷണങ്ങളൊക്കെ മലയാളത്തിൽ തന്നെ. പരിചയമുള്ളവരായി കാജൽ അഗർവാളും സുനിൽ ഷെട്ടിയും ട്രെയിലറിൽ വന്ന് പോവുന്നുണ്ട്. പക്ഷെ, എന്താണ് സംഭവം എന്ന് ഒരു പിടിയും തരുന്നില്ല താനും.

    അങ്ങനെ ഇരിക്കെ ഈ ആഴ്‌ച ഒരു പോസ്റ്ററിന്റെ പോലും അകമ്പടിയില്ലാതെ 'അർജുൻ അനു' ലാഡർ മൾട്ടിപ്ലെക്സിൽ പ്രദർശനത്തിനെത്തി. അപ്പോഴാണ് സിനിമയെ കുറിച്ച് കൂടുതൽ അന്വേഷിച്ചത്. സംഗതി പാൻ ഇൻഡ്യൻ മൂവി ആണ്. ഒറിജിനൽ ഭാഷ തെലുങ്ക്. ഒറിജിനൽ ടൈറ്റിൽ- മൊസഗല്ലു. ഹിന്ദിയിലും തമിഴിലും കന്നടത്തിലും 'അനു അർജുൻ' മലയാളത്തിൽ 'അർജുൻ അനു'. എല്ലാ വേർഷൻസും ഈയാഴ്ച്ച ഒറ്റയടിക്ക് റിലീസായി.


    1

    ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐടി സ്കാം എന്നറിയപ്പെടുന്ന ഒരു യമണ്ടൻ സാമ്പത്തിക തട്ടിപ്പിന്റെ ഒറിജിനൽ സംഭവകഥ ആണ് അർജുൻ അനുവിന്റെ പ്രമേയം. കോൾ സെന്ററിന്റെ മറവിൽ ഏതാനും യുവാക്കൾ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് അമേരിക്കൻ നിന്നും 2600 കോടിയോളം രൂപ തട്ടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആണ് സിനിമ കാണിച്ചുതരുന്നത്.

    വിഷ്ണു മഞ്ജു എന്ന തെലുങ്ക് യുവനടൻ ആണ് അർജുൻ അനുവിന്റെ കഥ , തിരക്കഥ, സംഭാഷണവും ഒപ്പം നിർമ്മാണവും. സിനിമയിൽ അർജുൻ എന്ന നായക വേഷത്തിലും വിഷ്ണു മഞ്ജു അഭിനയിച്ചിരിക്കുന്നു. ടൈറ്റിലിൽ അർജുന്റെ ഒപ്പം കാണുന്ന അനു കാജൽ അഗർവാൾ ആണ്.

    2

    എന്നാൽ അർജുന്റെ നായിക അല്ല അനു. സഹോദരി ആണ്. കൃത്യമായി പറഞ്ഞാൽ ഇരട്ടസഹോദരി. അതൊരു വ്യത്യസ്തത ആയി വേണമെങ്കിൽ പറയാം. സഹോദരനും സഹോദരിയും ചേർന്നാണ് കോൾസെന്റർ വഴി മുക്കുന്നത്.

    ചേരിയിൽ ലോവർ മിഡിൽ ക്ലാസ്സുകാരായ മാതാപിതാക്കളുടെ മക്കൾ ആണ് അനുവും അർജ്ജുനും. നിത്യജീവിതത്തിനായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവർ സാധാരണക്കാർ എന്നതിലുപരി സത്യസന്ധരും നന്മയുള്ളവരുമായ മാതാപിതാക്കളുടെ ജീവിതം, തങ്ങൾക്ക് ലോകത്തിൽ നിന്നും അവഗണനയും പുച്ഛവും മാത്രമേ നേടി തരുന്നുള്ളൂ എന്ന് കുട്ടിക്കാലത്ത് തന്നെ അർജ്ജുനും അനുവു തിരിച്ചറിയുന്നത്, അവരുടെ, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിക്കുന്നു. അവർ പണത്തോട് അത്യാർത്തി ഉള്ളവരായി മാറുന്നു.

    3

    അമേരിക്കക്കാരൻ ആയ ജെഫ്രീ ഗീ ചിൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാറ്റോഗ്രഫി ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ ആയ ഷെൽഡൻ ചൗവും അമേരിക്കക്കാരൻ തന്നെ. അതു കൊണ്ടാണോ എന്തോ പടം മൊത്തത്തിൽ നോക്കുമ്പോൾ ഒരു ഇൻഡ്യൻ കൊമേഴ്‌സ്യൽ മൂവിയുടെ സെറ്റപ്പ് അല്ല. എന്നാൽ ഹോളിവുഡ് മൂവി ആയിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതും ആയിട്ടില്ല.. ശങ്കരാടി പണ്ട് "എന്തോ ഒരു പറവ" എന്നു പറഞ്ഞ പോലെ എന്തോ ഒരു പടം. സാം സി എസ് ന്റെ മ്യൂസിക് ഒക്കെ കാട്ടുകൂതറ.

    4

    സ്കാമും അതിന്റെ മോട്ടിവേഷനും അനിവാര്യമായ പിടിക്കപ്പെടലും ഒന്നും പ്രേക്ഷകനിലേക്ക് ഒരു സിനിമ അർത്ഥമാക്കുന്ന രീതിയിൽ എത്തിക്കാൻ സംവിധായകനും കഴിയുന്നില്ല സ്ക്രിപ്റ്റിനും കഴിയുന്നില്ല.. ആർക്കും കഴിയുന്നില്ല..

    പത്ത് നിമിഷങ്ങൾ മുൻപേ ജനിച്ചതുകൊണ്ടു അർജുനെ കൊണ്ട് അക്കാ എന്ന് നിർബന്ധിതമായി വിളിപ്പിക്കുന്നവൾ ആണ് അനു. ആ ഒരു സൂപ്പർമസി അനു എന്ന കഥാപാത്രത്തിനും കാജൽ അഗർവാൾ എന്ന നടിക്കും സിനിമയിൽ ഉടനീളം ഉണ്ട്. വിഷ്ണു മഞ്ജു ചുമ്മാ കിടന്ന് തിളയ്ക്കുന്നു എന്നേ ഉള്ളൂ.. എസിപി കുമാർ എന്ന സുനിൽ ഷെട്ടി പൊലീസിന് കുറച്ച് കൂടി സ്‌പെയ്‌സ് നല്കിയിരുന്നെങ്കിൽ പടത്തിന് എന്തെങ്കിലുമൊക്കെ ഒരു എനർജി വന്നേനെ.

    ഇതൊക്കെ ഒരു പാൻ ഇൻഡ്യൻ സിനിമ ആയി ഇറക്കുന്നത് എന്ത് കണ്ടിട്ടാണോ എന്തോ..

    Read more about: review റിവ്യൂ
    English summary
    Mosagallu telugu movie review: Kajal Aggarwal Starrer Is All About Technology Misuse
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X