കമലിന്റെ മികവു തന്നെ നടന്‍

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/reviews/movie-nadan-review-2-115211.html">« Previous</a>

കാല്‍നൂറ്റാണ്ടായി ഈ സംവിധാകന്‍ മലയാള സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകനായിരുന്ന ഭരതന്റെ ശിഷ്യന്‍മാരില്‍ മുന്‍പില്‍ നില്‍ക്കാന്‍ ഏതുകൊണ്ടും അര്‍ഹതയുള്ളത് കമാലുദ്ദീന്‍ എന്ന കമലിനുതന്നെ. ഗുരുവിന്റെ പാതയില്‍ തുടങ്ങി സ്വന്തമായി ശൈലി വളര്‍ത്തിയെടുക്കാന്‍ സധിച്ചതാണ് കമലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചിത്രം ചെയ്തു വിജയിപ്പിച്ചാല്‍ പിന്നെ ആ വഴിയില്‍ തന്നെ സഞ്ചരിക്കാതെ പുതിയൊരു രീതിയുമായിട്ടാണ് കമല്‍ വരുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ വച്ച് ചിത്രമൊരുക്കുന്നതുപോലെ തന്നെ ദിലീപിനെയും പൃഥ്വിരാജിനെയും വച്ച് ചിത്രം ചെയ്ത് വിജയിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വം സംവിധായകരില്‍ ഒരാള്‍. ഏതു ജനറേഷനും ഇഷ്ടപ്പെടുന്ന ചിത്രമൊരുക്കാനുള്ള കമലിന്റെ കഴിവു തന്നെയാണ് പുതിയ ചിത്രമായ നടനിലും സാധിച്ചത്. നാടകവും സിനിമയും ഒന്നിച്ചുചെയ്യുമ്പോള്‍ ഒരു കലാരൂപം മറ്റൊരു കലാരൂപത്തെ വിഴുങ്ങിപോകാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കാതെ രണ്ടു കലാരൂപത്തിനും വേണ്ട പ്രാധാന്യം നല്‍കാന്‍ കമലിനു സാധിച്ചു.

Nadan

ജയറാമും കമലും ഒന്നിച്ച് നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രാദേശിക വാര്‍ത്തകള്‍ എന്ന കോമഡി ചിത്രത്തില്‍ തുടങ്ങി സ്വപ്‌നസഞ്ചാരി വരെ. കമലിന്റെ അധികം ചിത്രത്തില്‍ നായകനായ നടന്‍ ജയറാം തന്നെയായിരിക്കും. ഒരു നടനും സംവിധായകനും തമ്മിലുള്ള ഹൃദയബന്ധമാണ് ആ സിനിമയ്ക്കു വിജയമേകുന്നത്. ഇവിടെ ജയറാമും കമലും തമ്മിലുള്ള ചേര്‍ച്ച ശരിക്കും ജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം.

സെല്ലുലോയ്ഡ് എന്ന ചിത്രമൊരുക്കിയതിലൂടെ കമല്‍ മറ്റുപല സംവിധായകരെയും ഏറെ പിന്നിലാക്കിയിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥ പുതുകാലഘട്ടവുമായി ചേര്‍ത്തുവയ്ക്കാന്‍ തിരക്കഥ എഴുതിയ അദ്ദേഹത്തിനു സാധിച്ചിരുന്നു. നടനിലും രണ്ടു കാലഘട്ടം തന്നെയാണ് പറയുന്നത്. അതിനെ മികച്ച രീതിയില്‍ വിളക്കിചേര്‍ക്കാന്‍ കമലിനു സാധിച്ചിരിക്കുന്നു. 2013ലെ മികച്ച സംവിധായകനാകാന്‍ കമലിനു നടനിലൂടെ സാധിച്ചു.

<ul id="pagination-digg"><li class="previous"><a href="/reviews/movie-nadan-review-2-115211.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X