twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഴിമതിക്കെതിരായ പോരാട്ടം

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/reviews/movie-review-ajith-arambam-1-114366.html">« Previous</a>

    മുംബൈ നഗരത്തില്‍ ഒരേ സമയം മൂന്നിടത്ത് ബോംബ് സ്‌ഫോടനം. സ്‌ഫോടനം നടത്തുന്നത് നായകനായ അശോക് കുമാര്‍ (അജിത്കുമാര്‍) തന്നെ. നായകന്‍ തന്നെ ബോംബ് സ്‌ഫോടനം നടത്തുകയോ എന്ന് പ്രേക്ഷകന്‍ അത്ഭുതപ്പെട്ടു നില്‍ക്കുമ്പോഴാണ് കംപ്യൂട്ടര്‍ വിദഗ്ധനായ അര്‍ജുന്‍ (ആര്യ) വരുന്നത്.

    ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് ഇന്റര്‍വ്യൂവിനു പോകുന്ന അവന്‍ വിമാനത്താവളത്തില്‍ വച്ച് മായ(നയന്‍താര)യെ കാണുന്നു. പക്ഷേ മുംബൈയില്‍ എത്തുന്നതോടെ അര്‍ജുന്റെ ജീവിതം തന്നെ മാറിപ്പോകുന്നു. മായയെ തട്ടികൊണ്ടുപോകാന്‍ ഒരു സംഘം വരുന്നതോടെ അവന്‍ അവളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു.

    Arambam

    എന്നാല്‍ അവരെ രണ്ടുപേരെയും സംഘം കീഴടക്കുന്നു. അവര്‍ ഒളിതാവളത്തിലെത്തുന്നു. അത് അശോക് കുമാറിന്റെതാണ്. കംപ്യൂട്ടര്‍ വിദഗ്ധനായ അര്‍ജുനെ കൊണ്ട് അയാള്‍ ചാനലിന്റെ സംപ്രേക്ഷണം തടസപെടുത്തുന്നു. അശോകിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നു അര്‍ജുന്‍. എന്നാല്‍ പൊലീസ് ഓഫിസര്‍ (കിഷോര്‍) രണ്ടുപേരെയും ആക്ഷനിലൂടെ കീഴടക്കുന്നു.

    താന്‍ പൊലീസിനെകൊണ്ട് പിടിപ്പിച്ച അശോക് കുമാര്‍ എന്ന ബോംബ് സ്‌കോഡ് വിദഗ്ധന്‍ എങ്ങനെ പൊലീസിന്റെ കണ്ണിലെ കരടായി എന്ന കാര്യം മായ അര്‍ജുനോടു പറയുകയാണ്. ഇവിടെയാണ് ആഭ്യന്തര മന്ത്രി (മഹേഷ് മഞ്ജരേക്കര്‍)യും പൊലീസ് ഓഫിസറും (അതുല്‍ കുല്‍ക്കര്‍ണി)യും ഉള്‍പ്പെട്ട സംഘത്തിന്റെ അഴിമതി പുറത്തുവരുന്നത്. പൊലീസിന് ബുള്ളറ്റ് പ്രൂഫ് യൂണിഫോം വാങ്ങുന്നതില്‍ ഇവര്‍ അഴിമതി കാണിക്കുന്നു.

    അശോക് കുമാറിന്റെ കൂട്ടുകാരന്‍ സഞ്ജീവ് ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നു. അന്നേരമാണ് ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിന്റെ അഴിമതിപുറത്തുവരുന്നത്. ഇതു പറഞ്ഞ അശോക് കുമാറിനെ അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നാണ് അശോക് മന്ത്രിയും പൊലീസും ഉള്‍പ്പെട്ട സംഘത്തിനു നേരെ ഇറങ്ങിതിരിക്കുന്നത്. സ്വിസ് ബാങ്കിലെ എല്ലാ അക്കൗണ്ടില്‍ നിന്നും അനധികൃത സ്വത്തുക്കള്‍ അശോക് കുമാര്‍ അര്‍ജുനെ കൊണ്ട് എടുപ്പിക്കുന്നു. പിന്നീട് പൊലീസിനെയും മന്ത്രിയെയും ഇല്ലാതാക്കുകയാണ്.

    തമിഴിലും ഹിന്ദിയിലും സ്ഥിരമായി വരുന്ന കഥയാണെങ്കിലും സംവിധായകന്റെ അവതരണ മികവു കൊണ്ടാണ് ചിത്രം ശ്രദ്ധേയമായത്. അജിത് എന്ന നടന്റെ അതിഭാവുകത്വമില്ലാത്ത പ്രകനടനവും ചിത്രത്തിനു ഗുണം ചെയ്തു. ഏകനും ബില്ല ടുവും നല്‍കിയ പരാജയം അജിത്തിന് ഇതില്‍ നിന്നു ഇല്ലാതാക്കാം.

    തുടക്കം പാളാതെ ആരംഭംതുടക്കം പാളാതെ ആരംഭം

    <ul id="pagination-digg"><li class="previous"><a href="/reviews/movie-review-ajith-arambam-1-114366.html">« Previous</a>

    English summary
    Movie review of tamil movie Aramnam staring Ajith, Nayanthara, Araya and Thapsi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X