ദിലീപ് ചിത്രങ്ങള്‍ക്കു മാറ്റമില്ല

By Nirmal Balakrishnan

Next »

« Previous

പ്രേക്ഷകന്റെ പള്‍സ് നന്നായി അറിയുന്ന നടനാണ് ദിലീപ്. മുന്‍പൊക്കെ ദിലീപ് സംവിധായരുടെ നടനായിരുന്നു. ലോഹിതദാസും സിബി മലയിലും കമലുമൊക്കെ തിളങ്ങി നിന്നിരുന്ന കാലത്ത് അവര്‍ പറയുന്ന രീതിയിലായിരുന്നു ദിലീപ് അഭിനയിച്ചിരുന്നത്. എന്നാല്‍ ദിലീപ് വളര്‍ന്ന് സൂപ്പര്‍സ്റ്റാറായി. ഇപ്പോള്‍ താരം പറഞ്ഞാല്‍ അനുസരിക്കുന്ന സംവിധായരായി. അങ്ങനെ താരത്തെ കണ്ടുകൊണ്ട് വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് നാടോടി മന്നന്‍.

പ്രേക്ഷകര്‍ ഏതൊക്കെ കാര്യങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് അറിയുന്നതിനാല്‍ ആ ചേരുവകളൊക്കെ ചേര്‍ത്തിട്ടായിരിക്കും ദിലീപ് സിനിമ ഒരുക്കുന്നത്. സാധാരണ സിബി കെ തോമസും ഉദയ് കൃഷ്ണയും അല്ലെങ്കില്‍ ബെന്നി പി. നായരമ്പലമായിരിക്കും ഈ ചേരുവ ചേര്‍ക്കുന്നത്. എന്നാല്‍ ഇക്കുറി കൃഷ്ണ പൂജപ്പുരയാണ് ദിലീപ് ചിത്രത്തിന്റെ മസാല കൂട്ടിയത്. ദിലീപിന്റെ റണ്‍വേയും ലയണും പിന്നെ കുറേ തമിഴ് സിനിമകളും ഒക്കെ ചേര്‍ത്തൊരു അവിയല്‍ ചിത്രമാണ് കൃഷ്ണപൂജപ്പുര ഉണ്ടാക്കിയത്.

Nadodi Mannan

പല ചേരുവകളുള്ളതിനാല്‍ ഏതെങ്കിലും ഒന്ന് പ്രേക്ഷകന് ഇഷ്ടമാകും. മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍, മൈ ബോസ്‌, ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങളൊക്കെ പോലെയൊരു സിനിമയേ നാടോടി മന്നന്‍ ആകുന്നുള്ളൂ. അത്തരത്തിലൊരു സിനിമയേ ദിലീപും ആഗ്രഹിക്കുന്നുള്ളൂ. തന്റെ സിനിമാ സങ്കല്‍പ്പത്തെക്കുറിച്ച് രണ്ടുദിവസം മുന്‍പ് ദിലീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

എല്ലാ പ്രേക്ഷകനും വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരിക്കും. അതൊക്കെ മറക്കാന്‍ വേണ്ടിയാണ് പലരും തിയറ്ററില്‍ വരുന്നത്. അപ്പോള്‍ തിയറ്ററിലും അവര്‍ക്ക് ദുഖം ഉണ്ടാകരുത്. അവിടെ അവരുടെ മനസ്സ് സന്തോഷിക്കാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടായിരിക്കണം. ഇതാണ് ദിലീപിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ദിലീപ് സിനിമകള്‍ ഒരു മാസ് എന്റര്‍ടെയ്‌നറായി മാറുന്നത്.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് ദിലീപ് ലക്ഷ്യമിടുന്നത്. അത് ഏതു ചിത്രം കണ്ടാലും മനസ്സിലാകും. മുതിര്‍ന്നവര്‍ക്ക് ബാലിശമായി തോന്നുന്ന തമാശകളായിരിക്കും ദിലീപ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ അത് നന്നായി ആസ്വദിക്കുന്നത് കുട്ടികളാണ്.

നാടോടി മന്നനില്‍ ധാരാളം താരങ്ങളുണ്ട്. പക്ഷേ അവരുടെ പേരുപോലും പ്രേക്ഷകന്‍ ഓര്‍ക്കില്ല. കാരണം ദിലീപിന്റെ പത്മനാഭന്‍ എന്ന വേഷത്തിനു മുന്‍പില്‍ ആ താരങ്ങളൊക്കെ നിഷ്പ്രഭരായി മാറുകയാണ്. നെടുമുടി വേണു, വിജയരാഘവന്‍, അനന്യ, മൈഥിലി, അര്‍ച്ചന കവി, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. പക്ഷേ അവരുടെ റോള്‍ കഴിയുമ്പോഴേക്കും പ്രേക്ഷകന്‍ മറന്നു പോകുകയാണ്.

ഇനിയും ഇതേ പാറ്റേണില്‍ തന്നെയായിരിക്കും ദിലീപ് ചിത്രങ്ങള്‍ വരിക. മലയാളത്തില്‍ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ എത്ര വന്നാലും ദിലീപ് ചിത്രങ്ങള്‍ക്കൊരു മാറ്റവും ഉണ്ടാകില്ല. ദിലീപ് ചിത്രങ്ങള്‍ മാറാന്‍ പ്രേക്ഷകനും ആഗ്രഹിക്കുന്നില്ല. പൊട്ടത്തരം കണ്ട് ചിരിക്കാനും ജീവിതത്തില്‍ കുറച്ചു സമയം ചെലവിടാന്‍ പറ്റില്ലേ..

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X