സിബി മലയില്‍ നിങ്ങള്‍ക്കു സംവിധാനം നിര്‍ത്താം
മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ കിരീടം എന്ന ചിത്രത്തിന്റെ 25ാം വാര്‍ഷികമാണിത്. ലോഹിതദാസ് എന്ന പ്രതിഭയുടെ തൂലികയില്‍ നിന്നു പിറന്നു ആ സിനിമയ്ക്കു ചലച്ചിത്രഭാഷ്യം തീര്‍ത്തത് സിബി മലയില്‍ എന്ന സംവിധായക പ്രതിഭയായിരുന്നു. ലാല്‍-സിബി-ദാസ് കൂട്ടുകെട്ടിനെ മലയാളികള്‍ എന്നും ഓര്‍ക്കുന്നത് കിരീടം എന്ന ചിത്രം കൊണ്ടായിരിക്കും. കാല്‍ നൂറ്റാണ്ടുകഴിഞ്ഞിട്ടും ആസിനിമയെ നമ്മള്‍ ഓര്‍ക്കണമെങ്കില്‍ അതൊരുക്കിയവരുടെ കഴിവിനെ മാനിച്ചേ മതിയാകൂ. അതേ സംവിധായകന്‍ ഈ വര്‍ഷം ചെയ്ത ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമ കാണുമ്പോള്‍ ഒരു പ്രതിഭയുടെ തകര്‍ച്ചയില്‍ നാം സങ്കടപ്പെട്ടുപോകും. ഇതിലും ഭേദം സിബി മലയില്‍ സംവിധാനം നിര്‍ത്തുന്നതാണ്. ഇനി മലയാള സിനിമയില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നു മനസ്സിലാക്കി സ്വയം പിന്‍മാറുക. കാരണം സിനിമ മാറി. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള സിനിമകള്‍ പിറക്കുന്നത്.
ഒരു കഥയുംഇല്ലാത്തൊരു സിനിമയാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. ഒരു പെണ്ണിന്റെ സങ്കല്‍പ്പലോകത്ത് ലോകത്തു നടക്കുന്ന കഥ. എന്താണ് ഇങ്ങനെയൊരു കഥകൊണ്ട് സംവിധായയകനും തിരക്കഥാകൃത്തും അര്‍ഥമാക്കിയതെന്നു മനസ്സിലാകുന്നില്ല.

ഏതുമേഖലയില്‍ ജോലിചെയ്യുന്നവരായാലും അനുദിനം മാറ്റത്തിനു വിധേയരായാലേ ആ മേഖലയില്‍ എന്നും തിളങ്ങി നില്‍ക്കാന്‍ സാധിക്കൂ. പുതിയ പുതിയ സിനിമകള്‍ കണ്ടാലേ പ്രേക്ഷകന്റെ അഭിരുചി മനസ്സിലാകൂ. സ്വന്തം സിനിമ തന്നെയേ കാണൂ എന്നു ശഠിക്കുന്നവരേ ഇതേപോലെയുള്ള സിനിമകള്‍ ചെയ്യൂ. മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത ഏതെങ്കിലും ഒരു വിജയ ചിത്രം കണ്ടിരുന്നെങ്കില്‍ സിബി മലയില്‍ ഇത്തരമൊരു സിനിമ ചെയ്യാന്‍ ധൈര്യം കാണിക്കില്ലായിരുന്നു.
ഒരു പാട് സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ഒരു സംവിധായകനെ താഴ്ത്തികെട്ടുകയല്ല ഇവിടെ ചെയ്യുന്നത്. ഇഷ്ടം എന്ന ചിത്രത്തിനു ശേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയും ചെയ്യാന്‍ സിബി മലയിലിനു കഴിഞ്ഞിട്ടില്ല. ആസിഫ് അലി നായകനായ ഉന്നമായിരുന്നു അവസാന ചിത്രം. അതും ഉന്നം തെറ്റിയ ചിത്രമായിരുന്നു. ഇനിയും പ്രേക്ഷകര്‍ക്കു മുന്നില്‍ പരാജയപ്പെട്ടുപോകാതെ നല്ല ചിത്രമൊരുക്കാന്‍ സിബി മലയിലിനു സാധിക്കട്ടെ എന്നു മാത്രം പ്രാര്‍ഥിക്കാം. പ്രാര്‍ഥിക്കാനല്ലേ നമുക്കു കഴിയൂ...


Click it and Unblock the Notifications