twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥ ഇതുവരെ

    By Nirmal Balakrishnan
    |

    അഭിഭാഷകനായ മനോജ് (ജയറാം), സാഹിത്യ താല്‍പര്യമുള്ള ഭാവന(പ്രിയാമണി). പൊരുത്തക്കേടുകളുള്ള ദമ്പതികളാണിവര്‍. പണമുണ്ടാക്കുക എന്നതാണ് മനോജിന്റെ താല്‍പര്യം. സ്വകാര്യത ഇഷ്ടപ്പെടുന്നവളാണ് ഭാവന. ഒരു യാത്രയ്ക്കിടെ അപകടത്തില്‍ അവരുടെ ഏക മകള്‍ മരിക്കുന്നു. അതോടെ അവരുടെ അകല്‍ച്ച കൂടുന്നു. സ്വന്തമായി തീര്‍ത്ത ഒരു ലോകത്തിലാണ് ഭാവന ജീവിക്കുന്നത്. അവിടേക്ക് മനോജിനു പ്രവേശനമില്ല.

    jayaram-priyamani

    ഭര്‍ത്താവിനെ എപ്പോഴും സംശയത്തോടെയാണ് അവള്‍ നോക്കുന്നത്. പരസ്ത്രീ ബന്ധം തന്നെ സംശയം. ആ ഇടയ്ക്കാണ് അവളുടെ സുഹൃത്ത് മായ (ലെന) കടന്നുവരുന്നത്. ഭര്‍ത്താവിനെ ഒഴിവാക്കിയാണ് അവള്‍ ജീവിക്കുന്നത്. സ്ത്രീകളെ പറ്റിക്കുന്ന ഭര്‍ത്താക്കന്‍മാരെ തിരിച്ചും പറ്റിക്കണമെന്നാണ് അവള്‍ പറയുന്നത്. അതിനവള്‍ ഒരു പോംവഴി പറയുന്നു. ഭര്‍ത്താവിനു മുന്നില്‍ന ീചനായ ഒരാളെ പ്രേമിക്കുക. അതിനവള്‍ കണ്ടുപിടിച്ചത് ഭര്‍ത്താവിന്റെ കക്ഷിയായ ഒരു പ്രതിയെയാണ്. ജയിലില്‍ കഴിയുന്ന പ്രതി (ഷാജോണ്‍) ക്ക് അവള്‍ പ്രേമലേഖനം എഴുതുന്നു. ആ കത്ത് അയാളെ നല്ലമാര്‍ഗത്തിലേക്കു നയിക്കുന്നു. താന്‍ ഇതുവരെ കാണാത്ത പ്രതിയുടെ രൂപം അവള്‍ മനസ്സില്‍ കാണുന്നത് മറ്റൊരു രൂപത്തിലാണ് (നരേന്‍). ഒരിക്കല്‍ അയാള്‍ അവളെ തേടിവരുന്നു (സാങ്കല്‍പ്പികം). അയാളോടുള്ള അവളുടെ സംസാരം കാണുന്ന മനോജിന് ഭാര്യയുടെ രോഗം തിരിച്ചറിയുന്നു. സൈക്യാട്രിസ്റ്റ് (എംജിശശി) ഇതിനെ പലരീതിയില്‍ വ്യാഖ്യാനിക്കുന്നു. (പ്രേക്ഷകനു കാര്യം പെട്ടെന്നു പിടികിട്ടും, നാഗവല്ലിയുടെ പ്രേതം). ഇതിനിടെ യഥാര്‍ഥ പ്രതി ജാമ്യത്തില്‍ ഇറങ്ങുന്നു. അയാള്‍ ത നിക്കു മായയെന്ന പേരില്‍ കത്തയച്ച ഭാവനയെ കണ്ടെത്തുന്നു. എല്ലാം കൂടി കലങ്ങി മറിഞ്ഞ് ഒടുക്കം ഭാവനയുടെ അസുഖം മാറുന്നു. അതെങ്ങനെയെന്നറിയാന്‍ സിനിമ ഒടുക്കം വരെ കാണണം.

    ബോറടിപ്പിച്ചു കൊല്ലുന്ന അതിഥികള്‍ബോറടിപ്പിച്ചു കൊല്ലുന്ന അതിഥികള്‍

    English summary
    Movie review of the film njangalude veettile athidhikal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X