മലയാള സിനിമ വീണ്ടും ആ ചക്കില്‍ തന്നെ

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/movies/review/mr-fraud-malayalam-movie-review-2-121699.html">Next »</a></li></ul>

എല്ലാം സാധ്യമാകുന്ന നായകന്‍ ഇതായിരുന്നു മലയാള സിനിമയിലെ നായകന്‍മാരെ സംബന്ധിച്ചുള്ള ഒരു കാഴ്ചപ്പാട്. എന്നാല്‍ അടുത്തിടെ അത്തരത്തിലുള്ള നായക സങ്കല്‍പ്പമെല്ലാം മാറിയിരുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ തുടങ്ങിവച്ച ഈ കാഴ്ചപ്പാട് പിന്നീട് കുടുംബചിത്രങ്ങളിലും കാണാന്‍ പറ്റി. എന്നാല്‍ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിലൂടെ ബി. ഉണ്ണികൃഷ്ണന്‍ നായക സങ്കല്‍പ്പത്തെ വീണ്ടും അതേ കുറ്റിയില്‍ തന്നെ കൊണ്ടുപോയി കെട്ടുകയാണ്.

സാങ്കേതിക വിദ്യ പുരോഗമിച്ച ഒരു കാലത്തെ മോഷ്ടാവിനെയാണ് ഇതിലെ നായകനായ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമാ നായകന്‍ മാത്രം കൊണ്ടു നടക്കുന്ന കാരവാനൊക്കെയായിട്ടാണ് കള്ളന്‍ സഞ്ചരിക്കുന്നത്. അതിനുള്ളില്‍ അയാള്‍ക്കുള്ള സാങ്കേതിക ഉപകരണങ്ങളൊക്കെ ആരെയും ഞെട്ടിക്കുന്നതാണ്.

Mr Fraud

എന്നാല്‍ ഇതേപോലെ തന്നെ നമ്മുടെ പൊലീസും മാറിയെന്നത് സംവിധായകന്‍ അറിഞ്ഞിട്ടില്ല. കേരളത്തിലെ നിരത്തില്‍ വരെ പൊലീസിന്റെ അത്യാധുനിക ക്യാമറകള്‍ വച്ച സമയത്താണ് കോടികള്‍ വിലവരുന്ന കൊട്ടാരത്തിലെ സ്വത്തു മോഷ്ടിക്കുമെന്നമറിഞ്ഞിട്ടും ഒരു ഡിവൈഎസ്പിയെ മാത്രം കൊണ്ടുവന്നത്.

കേരളത്തിലെ ഒരു പഞ്ചായത്തിലെ അവിശ്വാസ പ്രമേയം പോലും ഇന്ന് ചാനലുകള്‍ക്ക് വലിയ ആഘോഷമാണ്. അവിടെയെല്ലാം ചാനലുകളുടെ വലിയ ക്യാമറയും വാഹനവുമൊക്കെയെത്തും. എന്നാല്‍ കോടികള്‍ വിലവരുന്ന കൊട്ടാരത്തിലെ സ്വത്ത് അളന്നു തിട്ടപ്പെടുത്തുന്ന കാര്യം ഇവിടുത്തെ മാധ്യമങ്ങളൊന്നും അറിഞ്ഞ മട്ടേയില്ല. ഈ സിനിമ യുടെ രണ്ടേകാല്‍ മണിക്കൂര്‍ വരെ ഒരു ചാനല്‍ റിപ്പോര്‍ട്ടറെ പോലും കാണാന്‍ പറ്റിയിട്ടില്ല. ഒരു പത്രത്തിന്റെയും പ്രാദേശിക റിപ്പോര്‍ട്ടറെയും കാണാനില്ല.

കോടികളുടെ സ്വത്ത് സൂക്ഷിക്കുന്ന നിലവറയില്‍ നിന്ന് പുറത്തേക്ക് രഹസ്യ വഴിയുണ്ട്. അതേക്കുറിച്ച് മോഷ്ടാവിനു മാത്രമേ അറിയൂ. ഒരു കാവല്‍ക്കാരനും അത് അറിയില്ല. രാത്രി പുറത്തുനിന്ന് വാഹനങ്ങളില്‍ വലിയ പെട്ടികളില്‍ സാധനം കൊണ്ടുവരുന്നതും നിലവറയിലെ സാധനങ്ങളുമായി മാറ്റുന്നതുമെല്ലാം ഒരു സെക്യൂരിറ്റിക്കാരനും അറിയില്ല. ഹിന്ദി സിനിമയായ ധൂമില്‍ മാത്രം കാണുന്ന യുക്തിയില്ലാത്ത മോഷണ രീതികള്‍ മറ്റൊരു രീതിയില്‍ മലയാളത്തില്‍ പരീക്ഷിച്ചു നോക്കുകയാണ് സംവിധായകന്‍. പക്ഷേ ഈ പരിപ്പൊന്നും കേരളത്തില്‍ വേവില്ലെന്ന് തിരിച്ചറിയാനുള്ള ബുദ്ധി സംവിധായകനില്ലാതെ പോയി.

ഇത്രയധികം താരങ്ങളുണ്ടായിട്ടും ഒരാള്‍ക്കു പോലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലും സങ്കടം തോന്നും. എന്തിനായിരുന്നു ഇങ്ങനെയൊരു സിനിമയെന്ന് വ്യക്തമാക്കേണ്ടത് സംവിധായകന്റെ കടമയാണ്. കോടികള്‍ മുടക്കുമുതലിറക്കിയ നിര്‍മാതാവിനോടും സ്വന്തം കീശയിലെ പണം കൊടുത്ത് സിനിമ കണ്ട പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ള സംവിധായകനാണെങ്കില്‍ ഇതിനു മറുപടി പറയുമെന്നു പ്രതീക്ഷിക്കാം.

അടുത്ത പേജുകളില്‍ വായിക്കുക

മിസ്റ്റര്‍ ഫ്രോഡ് പിടിക്കാന്‍ കഴിയാത്ത മോഷ്ടാവ്

ഫ്രോഡ് ആയത് ആര്‌

<ul id="pagination-digg"><li class="next"><a href="/movies/review/mr-fraud-malayalam-movie-review-2-121699.html">Next »</a></li></ul>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X