മിസ്റ്റര്‍ ഫ്രോഡ് പിടിക്കാന്‍ കഴിയാത്ത മോഷ്ടാവ്

By Nirmal Balakrishnan

Next »

« Previous

വളരെ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ ഭായിജി എന്നുവിളിക്കും. ബാക്കിയുള്ളവര്‍ക്കെല്ലാം അദ്ദേഹത്തിന് ഓരോ പേരാണ്. വണ്‍ മാന്‍, മെനി ഫേസസ്. എന്ന ടാഗ് ലൈന് ചേരുന്നതാണ് അയാള്‍. അയാളാണ് മിസ്റ്റര്‍ ഫ്രോഡ് (മോഹന്‍ലാല്‍).

പതിനഞ്ചുവര്‍ഷത്തിലേറെയായി അയാള്‍ കേരളത്തില്‍വന്നിട്ട്. അതിന് സംവിധായകന്‍ ഒരു കാരണം പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ക കേളത്തില്‍ വന്നത് കൊട്ടാരത്തിലെ സ്വത്ത് മോഷ്ടിക്കാനാണ്. വിവാഹ ചടങ്ങിന്റെ തലേ ദിവസം നൂറ് കോടി രൂപ ഒരുപാട്ട് കഴിയുമ്പോഴേക്കും അടിച്ചുമാറ്റിയവനാണ് അയാള്‍. അയാളാണ് 41 വര്‍ഷം കോടതി വിധി പ്രകാരം പൂട്ടിയിട്ട സ്വത്ത് തട്ടിയെടുക്കാന്‍ വരുന്നത്. അവിടെ അയാള്‍ ശിവറാം ആണ്. നിധി അളന്ന് തിട്ടപ്പെടുത്താന്‍ വരുന്ന ആള്‍.

Mr Fraud

കൊട്ടാരത്തിലെ വലിയൊരു വിഭാഗം ആളുകള്‍ കൂടെയുണ്ട്. നാലുഭാഗമാക്കേണ്ട കോടികള്‍ വിലയുള്ള സ്വത്താണ് നിലവറയിലുള്ളത്. അത് മോഷ്ടിക്കാന്‍ അയാള്‍ വരുമ്പോള്‍ കൊട്ടാരത്തിലെ രാജശേഖര വര്‍മ (സിദ്ദീഖ് )യുമായി അടുപ്പത്തിലാകുന്നു. (ഇവിടെ ഹിസ് ഹൈനസ് അബ്ദുല്ലയുമായി സാമ്യം തോന്നിപ്പോകുക സ്വാഭാവികം). രാജശേഖര വര്‍മയുടെ വളര്‍ത്തുമകള്‍ സരസ്വതി (മിയ)യുടെ സ്വഭാവം അയാളെ ആകര്‍ഷിക്കുന്നു. അബ്ബാസ് (വിജയ് ബാബു), പ്രിയ (മഞ്ജരി പദ്‌നിസ്) എന്നിവരാണ് ശിവറാമിന്റെ സഹായികള്‍. എയര്‍ സ്‌ക്രീന്‍ പ്രൊജക്ടറും വിലകൂടിയ ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ്‌സും വില കൂടിയ കാറുമൊക്കെയായി ശിവറാം പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ നോക്കുന്നുണ്ട്.

കൊട്ടാരത്തിലെ തമ്പുരാക്കാന്‍മാര്‍ രണ്ടുവിഭാഗമാണ്. എന്നാല്‍ സ്വത്തെല്ലാം സര്‍ക്കാറിലേക്കു കണ്ടുകെട്ടണമെന്നാണ് രാജശേഖര വര്‍മയുടെ ആവശ്യം. അതുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ ശ്രമം നടക്കുന്നുമുണ്ട്. എല്ലാവരും ഉറങ്ങുന്ന സമയത്ത് സെക്യൂരിറ്റിക്കാരെ പറ്റിച്ച് ശിവറാം നിലവറയ്ക്കുള്ളില്‍ കടക്കുന്നു, അവിടുത്തെ രഹസ്യ വാതില്‍ തുറന്ന് പുറത്തേക്കുള്ള വഴി കണ്ടെത്തുന്നു. ഇതൊക്കെ എങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. കാരണം യുക്തിയെല്ലാം പുറത്തുവച്ച ശേഷമേ ഈ സിനിമ കാണാന്‍ വരാന്‍ പറ്റൂ.

ഒടുവില്‍ ശിവറാം എല്ലാവരെയും പറ്റിച്ച് ലക്ഷ്യത്തിലെത്തുകയാണ്. എന്നാല്‍ അവിടെ നിന്നും കഥ പിന്നെ ജയ്പൂരിലേക്കു പോകുകയാണ്. അതൊക്കെ പറഞ്ഞുവരുമ്പോഴേക്കും നേരം കുറെയാകും. സിനിമയ്ക്കു കഥയെഴുതിയ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനു പോലും ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ടുപോകുന്നുവെന്ന് മനസ്സിലാകും സിനിമ കാണുമ്പോള്‍. ഇനി കൂടുതല്‍ അറിഞ്ഞേ മതിയാകൂ എന്നുണ്ടെങ്കില്‍ തിയറ്ററില്‍ പോകാം.

അടുത്ത പേജില്‍ വായിക്കുക

ഫ്രോഡ് ആയത് ആര്‌

മുന്‍ പേജില്‍ വായിക്കുക

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X