For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രസിപ്പിയ്ക്കുന്ന ത്രില്ലര്‍ മുംബൈ പൊലീസ്

  By Lakshmi
  |

  റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ മികച്ച ത്രില്ലര്‍ എന്ന പേരുനേടി പ്രദര്‍ശനം തുടരുകയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ്. ധീരമായ കഥപറയല്‍ ശൈലിയും അപ്രതീക്ഷിതമായ ക്ലൈമാക്‌സും തന്നെയാണ് ചിത്രത്തെ ഒപ്പമിറങ്ങിയ മറ്റുചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത പൃഥ്വിരാജും, ജയസൂര്യയു റഹ്മാനും തങ്ങളുടെ വേഷങ്ങളോട് പൂര്‍ണമായ നീതി പുലര്‍ത്തിയിട്ടുണ്ട്. കാസനോവയിലൂടെയുണ്ടായ ചീത്തപ്പേര് റോഷന്‍ ആന്‍ഡ്രൂസ് മുംബൈ പൊലീസിലൂടെ മായച്ചുകളഞ്ഞുവെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല.

  അവിടവിടെ അല്‍പം ബോറടിപ്പിയ്ക്കുന്ന ലോജിക്കിന് നിരക്കാത്ത ചില കാര്യങ്ങള്‍ ഉണ്ടെങ്കിലും മുംബൈ പൊലീസ് മലയാളത്തിലെ മികച്ചൊരു പൊലീസ് ത്രില്ലറാണെന്നകാര്യത്തില്‍ സംശയമില്ല. ഒരു കൊലപാതകക്കേസ് അന്വേഷണത്തിനൊപ്പം നല്ലൊരു സൗഹൃദത്തിന്റെ കഥകൂടി പറയുന്നുണ്ട് ഈ ചിത്രം. ഐപിഎസുകാരായ ആന്റണി മോസസും, ആര്യന്‍ ജോണ്‍ ജേക്കബും ഫര്‍ഹാനും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളത കണ്ടിരിക്കുന്നവരുടെ ഹൃദയത്തിലേയ്ക്കുകൂടി കയറിക്കൂടും.

  എപ്പോഴും പൊലീസ് വേഷങ്ങളില്‍ തിളങ്ങാറുള്ള പൃഥ്വിരാജ് ആന്റണി മോസസ് ഐപിഎസ് ആയി തിളങ്ങിയിട്ടുണ്ട് ചിത്രത്തില്‍. ഏതൊരു താരവും രണ്ടാമതൊന്ന് ആലോചിച്ചശേഷം മാത്രമേ ഇത്തരത്തിലൊരു വേഷം തിരഞ്ഞെടുക്കാനിടയുള്ളു. അച്ചടക്കമുള്ള ഐപിഎസ് പുലകളെ കണ്ടുശീലിച്ച മലയാളസിനിമയ്ക്ക് ഇത്തരത്തിലൊരു നായകന്‍ അപൂര്‍വ്വം മാത്രമാണ്. ഈ ഐപിഎസുകാരന്‍ ഒരു സ്വര്‍വര്‍ഗ്ഗപ്രേമികൂടിയാണ്. ഇന്നും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഇത്തരം കാര്യങ്ങള്‍ ധീരമായി പറയാന്‍ റോഷനും ആ കഥാപാത്രം ചെയ്യാന്‍ പൃഥ്വിരാജും ധൈര്യം കാണിച്ചുവെന്ന് പറഞ്ഞാല്‍ കുറച്ചുപേരെങ്കിലും അത് ശരിയാണെന്ന അഭിപ്രായം മുന്നോട്ടുവെയ്ക്കുമെന്നകാര്യത്തില്‍ സംശയമില്ല.

  പലപ്പോഴും ചളിപറയുന്ന കഥാപാത്രങ്ങളാണ് ജയസൂര്യയ്ക്ക് കിട്ടിയിട്ടുള്ളത്. മികച്ച നടനൊക്കെ ആണെങ്കിലും ചളി പറച്ചിലില്‍ നിന്നും പല ചിത്രങ്ങളിലും ജയസൂര്യയ്ക്ക് മോചനം ലഭിയ്ക്കാറില്ല. എന്നാല്‍ ഈ ചിത്രത്തിലെ മട്ടാഞ്ചേരി എസിപിയായ ആര്യന്‍ ജോണ്‍ ജേക്കബായി ജയസൂര്യയും തകര്‍ത്തിട്ടുണ്ട്. ഓരോ സീനിലും മികച്ച പ്രകടനവുമായി ജയസൂര്യ പൃഥ്വിയോട് മത്സരിയ്ക്കുന്നുണ്ട്.

  എണ്‍പതുകളില്‍ മലയാളസിനിമ വാണിരുന്ന റൊമാന്റിക് താരം റഹ്മാന്റെ ഒരിടവേളയ്ക്കുശേഷമുള്ള ചിത്രമാണ് മുംബൈ പൊലീസ്. ദിവസങ്ങളോളം സംഘര്‍ഷത്തില്‍ കഴിയേണ്ടിവരുന്ന രഹസ്യങ്ങള്‍ ഉള്ളിലൊതുക്കേണ്ടിവരുന്ന ഫര്‍ഹാന്‍ എന്ന ഐപിഎസ് ഓഫീസറായി റഹ്മാനും വിലസി. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ റഹ്മാനെന്തേ മലയാളസിനിമയില്‍ സജീവമാകാതെ ഇടക്കിടെ വന്നുപോകുന്ന താരമായി മാറുന്നുവെന്ന് തോന്നിപ്പോകുമെന്ന് ഉറപ്പാണ്.

  പുതിയപലചിത്രങ്ങളിലൂടെയും മലയാളസിനിമയുടെ ഭാഗമായിക്കഴിഞ്ഞ അപര്‍ണ നായരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഐപിഎസുകാരിരാഖി മേനോനായി എത്തിയ അപര്‍ണ്ണയും തന്റേ വേഷത്തോട് പരമാവധി നീതിപുലര്‍ത്തിയിട്ടുണ്ട്. പൃഥ്വിയുടെ മോസസ് പ്രതിയെന്ന് കരുതി കസ്റ്റഡിയിലെടുക്കുന്ന റൗഡിയുടെ ഭാര്യയോട് തീര്‍ത്തും മോശമായ രീതിയില്‍ പെരുമാറുന്ന സീനില്‍ അപര്‍ണയുടെ ഭാവപ്പകര്‍ച്ചകള്‍ മനോഹരമാണ്.

  നാവികസേനയിലെ ക്യാപ്റ്റനായിഎത്തിയ മുകുന്ദനും കുറച്ചുസീനുകള്‍ മാത്രമേയുള്ളുവെങ്കിവും കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തി. വില്ലന്‍ ലുക്കും സംസാരവുമായി എത്തിയ ക്യാപ്റ്റന്റെ മുഖഭാവം തന്നെ ആ കഥാപാത്രത്തിന്റെ സ്റ്റൈല്‍ പ്രേക്ഷകരോട് വിളിച്ചുപറയും. ഒപ്പം പൊലീസുകാരനായി എത്തിയ കുഞ്ചനും തകര്‍ത്തിട്ടുണ്ട്.

  റബേക്കയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹിമ ജേക്കബ്, പൃഥ്വിയുടെ സഹോദരിയും റഹ്മാന്റെ ഭാര്യയുമായി അഭിനയിച്ച ദീപ രാഹുല്‍ എന്നിവരുടെ വളരെ ചെറുതെങ്കിലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്.

  ക്ലൈമാക്‌സാണ് മുംബൈ പൊലീസിലെ താരമെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും തെറ്റില്ല. ഇത്തരത്തിലൊരു പരീക്ഷണം മലയാളസിനിമയില്‍ നടന്നിട്ടില്ല. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ അപകടത്തിലൂടെ ഓര്‍മ്മനഷ്ടപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന് ഭൂതകാലമോര്‍മ്മയില്ലാതെ കേസന്വേഷിക്കേണ്ടിവരുകയും കുറ്റവാളി താന്‍ തന്നെയാണെന്ന് കണ്ടെത്തേണ്ടിവരുകയും ചെയ്യുന്നസീന്‍ മനോഹരമായിട്ടാണ് റോഷന്‍ ഒരുക്കിയിരിക്കുന്നത്. പഥ്വിരാജും റഹ്മാനം ചേര്‍ന്ന് ഈ രംഗം മനോഹരമാക്കിയിട്ടുണ്ട്.

  പൃഥ്വിരാജും റഹ്മാനും ജയസൂര്യയും

  റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകന്‍

  2012 ജനുവരി 19നാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്

  ബോബി-സഞ്ജയ് ടീമാണ് കഥയൊരുക്കിയത്

  വേറിട്ടൊരു കഥ

  ആസൂത്രണത്തിന്റെ മികവ്

  സിപി ഫര്‍ഹാന്‍ അമന്‍ എന്ന കമ്മീഷണറാണ് റഹ്മാന്‍

  ഹിമ ഡേവിസ് റബേക്കയായെത്തുന്നു

  പൃഥ്വിരാജ് എസിപി ആന്റണി മോസെസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന

  മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണ��ായ ആര്യന്‍ ജോണ്‍ ജേക്കബാണ് ജയസൂര്യ

  സസ്‌പെന്‍സ് ത്രില്ലര്‍

  മൂന്നു പോലിസുകാര്‍

  English summary
  Mumbai Police is a crime suspense thriller, which is engaging with enriched visuals and Prithviraj,Rahman,Jayasurya's electrifying performances are 
 the main highlight in the movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X