For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുംബൈ പോലിസിനെ സഹിക്കാന്‍ പറ്റില്ല

  |
  <ul id="pagination-digg"><li class="next"><a href="/reviews/mumbai-police-roshan-andrews-review-2-108789.html">Next »</a></li></ul>

  മുംബൈ പൊലീസ്.. പൃഥ്വിരാജും ജയസൂര്യയും റഹ്മാനും തുല്യവേഷത്തില്‍... ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥ... റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം എന്നൊക്കെ കേട്ട് തിയറ്ററിലെത്തുമ്പോള്‍ കാണുന്നത് കണ്ടുമടുത്തു കുറേ പൊലീസ് വേഷങ്ങളും, തുമ്പും വാലുമില്ലാത്ത അന്വേഷണവും ഒടുവില്‍ പതിവുരീതിയില്‍ ആരും പ്രതീക്ഷിക്കാതെ കപ്പലിലെ കള്ളനെ പിടികൂടലും. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ് ഒരുതരത്തിലും സഹിക്കാന്‍ പറ്റുന്നതല്ല എന്ന് ചിത്രം കണ്ടവര്‍ ഉറപ്പിച്ചു പറയും. പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന സംഭാഷണമോ സന്ദര്‍ഭങ്ങളോ ഇല്ലാത്ത ഒരു സിനിമ. പൃഥ്വിരാജിനോ ജയസൂര്യയ്‌ക്കോ റഹ്മാനോ ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കാന്‍ ചിത്രത്തിനു സാധിക്കില്ല.

  ട്രാഫിക് എന്ന പുത്തന്‍ ആശയ ചിത്രത്തിനു തിരക്കഥയെഴുതിയ സഞ്ജയ്- ബോബി ടീം ട്രാഫിക്കിന്റെ ഹാങ് ഓവറില്‍ എഴുതിയ ചിത്രമാണെന്ന് കണ്ടാല്‍ മനസ്സിലാകും. അതിലെല്ലാമുപരി സംവിധായകന് ഒന്നും ചെയ്യാനില്ലാത്തൊരു ചിത്രവും. ഇത്തരമൊരു പൊലീസ് ചിത്രത്തിലൂടെ റോഷന്‍ ആന്‍ഡ്രൂസ് എന്താണുദ്ദേശിച്ചതെന്ന് ഇനിയും മനസ്സിലാകുന്നില്ല. ക്ലൈമാക്‌സ് വ്യത്യസ്തമാക്കാന്‍ വേണ്ടിയുള്ള പെടാപാടിലാണ് മലയാളത്തിലെ തിരക്കഥാകൃത്തുക്കളും സംവിധായകരും. എസ്.എന്‍. സ്വാമി സേതുരാമയ്യര്‍ ചിത്രങ്ങളിലൂടെ കാണിച്ചു തന്ന മാതൃകയുടെ ന്യൂ ജനറേഷന്‍ ചിത്രമെടുക്കാനാണ് ഇപ്പോഴുള്ളവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അസഹനീയമായ വിധത്തില്‍ അവര്‍ പരാജയപ്പെട്ടുപോകുകയാണ് പതിവ്. ഇവിടെയും അതുതന്നെ സംഭവിച്ചു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് പുതിയൊരു അഭിനയതലം ഉണ്ടാക്കിക്കൊടുത്ത സഞ്ജയ് ബോബി ടീമാണ് ഈ ചിത്രം ചെയ്തതെന്നു കണ്ടാല്‍ ആരും പറയില്ല.

  കൊച്ചിയിലെ പൊലീസും അധോലോകവുമാണ് കുറേകാലമായി നമ്മുടെ സിനിമാക്കാരുടെ ഇഷ്ടവിഷയം. മുന്‍പ് അത് മുംബൈയും ദുബായുമൊക്കെയായിരുന്നു. കൊച്ചിയിലെ പൊലീസ് ഓഫിസര്‍മാരുടെ നിരവധി കഥകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. അങ്ങനെ കണ്ടു ബോറടിച്ച കൂട്ടത്തിലേക്കാണ് പൃഥ്വിയുടെ ആന്റണി മോസസും ജയസൂര്യയുടെ ആര്യനും റഹ്മാന്റെ ഫര്‍ഹാനുമൊക്കെ വരുന്നത്. പൊലീസ് വേഷമെന്നാല്‍ കുറേപേരെ ചോദ്യം ചെയ്യാന്‍ പിടിച്ചു തല്ലുക, അസഭ്യം പറയുക എന്നതാണല്ലോ നമ്മുടെ സിനിമാക്കാരുടെ രീതി. ആയിരക്കണക്കിന് കുറ്റകൃത്യങ്ങള്‍ എന്നും നടക്കുന്ന നമ്മുടെ നാട്ടില്‍ ഒരു എസിപി മുഴുവന്‍ സമയവും ഇടപെടുന്നത് മറ്റൊരു എസിപിയുടെ കൊലപാതകം അന്വേഷിക്കാന്‍ തന്നെ. ഇങ്ങനെയൊരന്വേഷണം സിനിമയില്‍ മാത്രമേ കാണൂ. പതിവ് പൊലീസ് സ്റ്റേഷനുകളില്‍ കാണാറില്ല. അവിടെ നീതിതേടി നിരവധി പേര്‍ എന്നും എത്തും. മുംബൈ പൊലീസ് എന്ന ചിത്രത്തില്‍ അങ്ങനെയൊന്നും കാണുന്നില്ല. കേസന്വേഷിച്ച് എത്തുന്നത് ഒടുവില്‍ പ്രേക്ഷകനെ തിയറ്ററില്‍വച്ച് ഐസ് ഊമ്പിച്ച പോലെയായി. ഒടുവിലെത്തുമ്പോള്‍ ഐസിന്റെ കോലുമാത്രം കയ്യിലുള്ള സ്ഥിതി. ഇതായിരുന്നില്ല മുംബൈ പൊലീസില്‍ നിന്ന് പ്രതീക്ഷിച്ചത്.

  ക്ലൈമാക്‌സ് വെച്ചൊരു കളി

  <ul id="pagination-digg"><li class="next"><a href="/reviews/mumbai-police-roshan-andrews-review-2-108789.html">Next »</a></li></ul>

  English summary
  Mumbai Police is a crime suspense thriller, which is engaging with enriched visuals and Prithviraj,Rahman,Jayasurya's electrifying performances are the main highlight in the movie. Read the review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X