twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്ലൈമാക്‌സ് വെച്ചൊരു കളി

By Nirmal Balakrishnan

Next »

« Previous

മുംബൈ പൊലീസ് എന്നാല്‍ ഈ മൂന്നുപേരാണ്. ഫര്‍ഹാന്‍ (റഹ്മാന്‍) എന്ന കമ്മിഷണര്‍, ആന്റണി മോസസ്( പൃഥ്വിരാജ്) എന്ന കൊച്ചി എസിപി, ആര്യന്‍ ജോണ്‍ ജേക്കബ് (ജയസൂര്യ) എന്ന മട്ടാഞ്ചേരി എസിപി. മൂന്നുപേരും മൂംബൈയിലെ ക്യു ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നു. അവിടെ നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ ഒന്നിച്ചു. ആന്റണിയുടെ സഹോദരിയെയാണ് ഫര്‍ഹാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ട് അവര്‍ തമ്മിലൊരു ബന്ധമുണ്ട്. ആര്യന്‍ പിന്നീട് വന്നതാണ്.

ആന്റണി മോസസിന് മനുഷ്യത്വം തീരെയില്ല. ആന്ററണിയുടെ ഒരു യാത്രയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഒരു കേസന്വേഷണം പൂര്‍ത്തിയാക്കി കൊലയാളിയാരെന്ന് കണ്ടെത്തി ഫര്‍ഹാനോടു ഫോണില്‍ സംസാരിച്ചുകൊണ്ടു വരികയായിരുന്നു അയാള്‍. എന്നാല്‍ വഴിക്കുവച്ചുണ്ടായ ഒരു അപകടത്തില്‍ അയാളുടെ ഓര്‍മശക്തി നഷ്ടമാകുന്നു. പന്ത്രണ്ടു ദിവസത്തെ പരുക്കുകളില്‍നിന്ന് മോചിതനായി അയാള്‍ എത്തുമ്പോള്‍ പഴയ കേസിന്റെ കാര്യമെല്ലാം മറന്നുപോകുകയാണ്.

ആന്റണിയുടെ കൂട്ടുകാരന്‍ ആര്യന്‍ ഒരു ചടങ്ങിനെ വെടിയേറ്റു മരിക്കുന്നു. ധീരതയ്ക്കുള്ള പൊലീസ് മെഡല്‍ ഗവര്‍ണറില്‍ നിന്നു വാങ്ങുന്ന ചടങ്ങില്‍ വച്ചാണ് അയാള്‍ കൊല്ലപ്പെടുന്നത്. ഈ കേസ് അന്വേഷിക്കുന്നത് ആന്റിയും. അയാളുടെ കൂടെ രേഖയെന്ന ഐപിഎസുകാരിയും കുഞ്ചനും ചാലിപാല എന്നിവരടങ്ങുന്ന സംഘവും. പതിവുപോലെ കേസന്വേഷിക്കുമ്പോള്‍ ആന്റണി കുറേ നിരപരാധികളെ ചവുട്ടികൂട്ടുന്നു. ആര്യനുമായി ഉടക്കുണ്ടായിരുന്ന നേവി ഓഫിസറെയും ചോദ്യം ചെയ്യുന്നു.

ആര്യന്റെ കാമുകിയുമായി ഒരു രാത്രിയുടെ സംസാരം കഴിഞ്ഞു മടങ്ങുമ്പോഴാണ് കൊലയാളി ആരെന്ന് ആന്റണിക്കു മനസ്സിലാകുന്നത്. വീട്ടുകാര്‍ അംഗീകരിക്കാതിരുന്ന ആര്യന് രാഷ്ട്രം അറിയപ്പെടുന്ന രീതിയിലേക്ക് എത്തിച്ചത് ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലായിരുന്നു. എന്നാല്‍ ആ ക്രഡിറ്റ് കിട്ടേണ്ടിയിരുന്നത് ആന്റണിക്കായിരുന്നു. പക്ഷേ ആര്യനെനാണ് ആന്റണിയടക്കം ആ ക്രഡിറ്റ് നല്‍കിയത്. അതോടെയാണ് അവന്റെ വീട്ടുകാരും അംഗീകരിക്കുന്നത്. എന്നാല്‍ ഈ അംഗീകാരം ഗവര്‍ണറുടെ മുന്നില്‍ വച്ച് ആന്റണിക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ആര്യന്‍. പക്ഷേ അത് പറയുന്നതിനു മുന്‍പ് അവന്‍ വേദിയില്‍ വച്ച് വെടിയേറ്റു വീഴുന്നു.

അപകടത്തില്‍ ഓര്‍മ നഷ്ടമായ ആന്റണിയെക്കൊണ്ട് ഫര്‍ഹാന്‍ കേസ് അന്വേഷണം തുടരുന്നു. നഷ്ടമായ അവന്റെ ഓര്‍മ വീണ്ടെടുപ്പിക്കല്‍ കൂടിയാണ് ഈ അന്വേഷണം. ഒടുവില്‍ ആന്റണി അന്വേഷണം പൂര്‍ത്തിയാക്കുന്നു. കേസ് ഡയറി ഫര്‍ഹാനുകൈമാറുന്നു. അതില്‍ കുറ്റവാളിയുടെ പേര് എഴുതുന്ന അവസാന പേജ് ഒഴിച്ചിട്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാക്കേണ്ടത് ഫര്‍ഹാനാണ്. ഇതിനിടയില്‍ കുറ്റവാളിയുടെ സ്ഥാനത്ത് ഫര്‍ഹാനെ നിര്‍ത്താനുള്ള ചില കാരണങ്ങള്‍ വരുന്നു. ഒടുവില്‍ ഫര്‍ഹാന്‍ തന്നെ ആ പേര് എഴുതുന്നു. ആരായിരിക്കും ആ കുറ്റവാളി? അതാണ് മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ്.

പൃഥ്വിയുടെ സെലക്ഷന്‍ മോശംപൃഥ്വിയുടെ സെലക്ഷന്‍ മോശം

Next »

« Previous

English summary
Mumbai Police is a crime suspense thriller, which is engaging with enriched visuals and Prithviraj,Rahman,Jayasurya's electrifying performances are the main highlight in the movie. Read the review.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X