twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പൃഥ്വിയുടെ സെലക്ഷന്‍ മോശം

By Nirmal Balakrishnan

Next »

« Previous

അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ രണ്ടുചിത്രങ്ങളിലൂടെ പൃഥ്വിരാജ് മലയാളത്തില്‍ നല്ലൊരു തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ടു ചിത്രത്തിലും നല്ല അഭിനയമായിരുന്നു പൃഥ്വി കാഴ്ചവച്ചത്. അതിനുള്ള അംഗീകാരവും പൃഥ്വിയെ തേടിയെത്തി. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിക്കായിരുന്നു. അതിനു ശേഷം റിലീസ് ചെയ്ത ചിത്രമാണ് റോഷന്റെ മുംബൈ പൊലീസ്. എല്ലാ നേട്ടവും ഈ പൊലീസ് സ്റ്റോറിയിലൂടെ നഷ്ടപ്പെടുത്തുകയായിരുന്നു പൃഥ്വി. ഇടവേളയ്ക്കു ശേഷം ഇഴഞ്ഞുനീങ്ങുന്ന ചിത്രത്തില്‍ ക്ലൈമാക്‌സ് എങ്ങനെ കൊണ്ടെത്തിക്കണമെന്നറിയാതെ പ്രയാസപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുക്കളുമാണുള്ളത്. അവര്‍ക്കൊപ്പം താരങ്ങളും നിസ്സഹായരായി നില്‍ക്കുന്നു.

പൃഥ്വിയും ജയസൂര്യയും ഇടവേളയ്ക്കു ശേഷമാണ് ഒന്നിക്കുന്നത്. അവര്‍ മുന്‍പ് ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളുമായിരുന്നു. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടില്‍ വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു.രണ്ടുപേരും നന്നായി അഭിനയിച്ചെങ്കിലുംചിത്രത്തിന്റെ പാളിച്ച ആ നേട്ടമെല്ലാം വെള്ളത്തിലാക്കി. പൊലീസ് യൂണിഫോമില്‍ ജയസൂര്യ ഫിറ്റല്ലെങ്കിലും പൃഥ്വിക്ക് നന്നായിചേരും. ആ ചേര്‍ച്ച പൃഥ്വി കാണിക്കുന്നുമുണ്ട്. അതുപോലെ തന്നെ റഹ്മാനും പതിഞ്ഞ അഭിനയത്തിലൂടെ നല്ല അഭിപ്രായമുണ്ടാക്കിയിരുന്നു. ക്ലൈമാക്‌സ് കണ്ടതിലൂടെ കയ്യടിക്കാനല്ല കൂക്കിവിളിക്കാനാണ് പ്രേക്ഷകനു തോന്നുന്നത്. അതവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പൃഥ്വിരാജ് ഫാന്‍സുപോലും അങ്ങനയേ ചെയ്യുകയുള്ളൂ. അത്രയ്ക്കു ബോറടിപ്പിക്കുന്നതാണ് ക്ലൈമാക്‌സിലെ സ്വവര്‍ഗ പ്രേമവും അതിനെ തുടര്‍ന്നുണ്ടാകുന്ന വെടിവയ്പ്പും കൊലപാതകവുമെല്ലാം.

Prithviraj

പൊലീസ് വേഷത്തില്‍ പൃഥ്വിക്കു നന്നായി ചെയ്യാന്‍ കഴിയുമെങ്കിലും അടുത്തിടെ ചെയ്ത പൊലീസ് വേഷമെല്ലാം പരാജയമാണ് രുചിച്ചത്. ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സിലും പൃഥ്വി പൊലീസ് വേഷത്തിലായരുന്നു. അതും വന്‍ പരാജയമായിരുന്നു. ഇനി ജിത്തു ജോസഫിന്റെ പുതിയ ചിത്രമായ മെമ്മറീസിലും പൃഥ്വി പൊലീസ് വേഷത്തിലാണ്. ഈ ചിത്രത്തിന്റെ വിധിയാകാതിരിക്കട്ടെ മെമ്മറീസിന് എന്നു പ്രാര്‍ഥിക്കാം.

കോപ്പിയടിയ്ക്കുമ്പോള്‍ റോഷന്‍ ചിത്രം പൊട്ടുന്നത്കോപ്പിയടിയ്ക്കുമ്പോള്‍ റോഷന്‍ ചിത്രം പൊട്ടുന്നത്

Next »

« Previous

English summary
Mumbai Police is a crime suspense thriller, which is engaging with enriched visuals and Prithviraj Rahman Jayasurya's electrifying performances are the main highlight in the movie Read the review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X