അനുകരിയ്ക്കുമ്പോഴാണ് റോഷന്‍ വീഴുന്നത്
ഉദയനാണു താരം എന്ന ചിത്രത്തിലൂടെ മലയാളത്തിനു ലഭിച്ച നല്ലൊരു സംവിധായകനായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്. കന്നി ചിത്രത്തിലൂടെ തന്നെ വലിയൊരു മാജിക് കാട്ടിയാണ് റോഷന്‍ മലയാളികളുടെ ഇഷ്ട സംവിധായകനായത്. രണ്ടാമത്തെ ചിത്രമായ നോട്ട്ബുക്കിലും റോഷന്‍ ഈ മാജിക് ആവര്‍ത്തിച്ചു. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ ധൈര്യമായി അവതരിപ്പിച്ചാണ് അന്ന് റോഷന്‍ കയ്യടി നേടിയത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് റോഷന്‍ ചെയ്ത ചിത്രങ്ങളൊന്നും വേണ്ടത്ര ഏശിയില്ല.
ലാലിനെ നായകനാക്കിയ ഇവിടം സ്വര്‍ഗമാണ്, കസനോവ എന്നിവയെല്ലാം വന്‍നിലയിലുടെ മുകളില്‍ നിന്നാണ് താഴേക്കു വീണത്. ലാലിനെ സാധാരണക്കാരനാക്കി അവതരിപ്പിക്കാനുളള ശ്രമമായിരുന്നു ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍. കസനോവയില്‍ ലാല്‍ സകലരെയും പ്രേമിച്ചു നടക്കുന്ന ആളായും. മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായിരുന്നു കസനോവ. നിര്‍മാണം പൂര്‍ത്തിയാതതു തന്നെ മൂന്നുവര്‍ഷം കൊണ്ടാണ്. കസനോവയുടെ സമയത്ത് അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു പൃഥ്വി നായകനാകുന്ന മുംബൈ പൊലീസ്. പലതവണ ഇതിന്റെ ചിത്രീകണം മാറി വന്നു. 2010ല്‍ തുടങ്ങിയ പ്രവര്‍ത്തനം പൂര്‍ത്തിയായത് ഇപ്പോള്‍ മാത്രം.

കസനോവയ്ക്ക് തിരക്കഥയെഴുതിയത് സഞ്ജയ് ബോബി ടീം ആയിരുന്നു. അവര്‍ എഴുതിയ ഏറ്റവും മോശം ചിത്രവും ഇതായിരുന്നു. ട്രാഫികും അയാളും ഞാനും തമ്മിലുമൊക്കെ എഴുതിയ ആളുകളാണ് മുംബൈ പൊലീസിന്റെ രചയിതാക്കള്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. അത്രയ്്്ക്കു ബോറായിട്ടുണ്ട്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒരു ദിവസം നിന്നാല്‍ മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ പൊലീസുകാരുടെ പ്രവര്‍ത്തനരീതി.
എന്നാല്‍ ഇംഗ്ലീഷ് ചിത്രങ്ങള്‍ കണ്ട് അവിടെ കാണുന്ന പൊലീസ് പ്രവര്‍ത്തനം ഇവിടെ ആവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് പല മണ്ടത്തരങ്ങളും വരുന്നത്. കമ്മിഷണര്‍ക്ക് എന്തെല്ലാം ചുമതലകളുണ്ടാകും. ഇവിടെ കാണുന്ന കമ്മിഷണര്‍ എപ്പോഴും കാറില്‍ കോട്ടെല്ലാം ഇട്ട് ഇരിക്കുകയും പബ്ബുകളില്‍ പോയി അര്‍മാദിക്കുകയുമാണ്. മുംബൈ പൊലീസിന്റെ താവളം കേരളമല്ല, മുംബൈ തന്നെയായിരുന്നു നന്നായിരുന്നത്.
മുംബൈ പോലിസിനെ സഹിക്കാന്‍ പറ്റില്ല


Click it and Unblock the Notifications