രാഘവന്‍ കൊലയാളിയോ

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/reviews/munnariyippu-movie-review-2-125164.html">Next »</a></li></ul>

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് അഞ്ജലി (അപര്‍ണ ഗോപിനാഥ്) . ജയില്‍ സൂപ്രണ്ട് (നെടുമുടി വേണു) വിരമിക്കുന്നതിനു മുന്‍പ് ആത്മകഥയ എഴുതാന്‍ അഞ്ജലിയുടെ സഹായം തേടുന്നു. എന്നാല്‍ ജയിലില്‍ കണ്ട രാഘവന്‍ എന്ന കൊലപ്പുള്ളിയുടെ വ്യത്യസ്ത ചിന്തകള്‍ അവളെ അയാളിലേക്കു ആകര്‍ഷിക്കുന്നു. അയാളുടെ ചിന്തകളെക്കുറിച്ചും നിരപരാധിത്തത്തെക്കുറിച്ചും അവള്‍ ഇംഗ്ലിഷ് മാഗസിനില്‍ ലേഖനമെഴുതുന്നു. അതോടെ രാഘവന്റെ ജീവിതം പുസ്തത്തിലാക്കാന്‍ വലിയ പ്രസാധകര്‍ വരുന്നു. ആ പ്രസാധകര്‍ക്കു വേണ്ടി അയാളുടെ ജീവിതം എഴുതാമെന്നു കരാര്‍ ഒപ്പിടുന്നത് അഞ്ജലിയാണ്.

ഭാര്യയെയും ജോലിക്കു നിന്നിരു വീട്ടിലെ പെണ്‍കുട്ടിയേയുമാണ് രാഘവന്‍ കൊലപ്പെടുത്തിയതെന്നു പറയുന്നത്. എന്നാല്‍ താന്‍ അതു ചെയ്തില്ലെന്നാണ് അയാള്‍ അവളോടു പറയുന്നത്. അതുകൊണ്ട് അയാളെ പുറത്തുകൊണ്ടുവരേണ്ടത് അവളുടെ ആവശ്യമായി.

ഇരുപത് വര്‍ഷമായി പുറത്തിറങ്ങാത്ത രാഘവനെ അവള്‍ പുറംലോകത്തേക്കു കൊണ്ടുവരുന്നു. അയാളോട് ജീവിതം എഴുതാന്‍ പറഞ്ഞുകൊണ്ട് ഒറ്റപ്പെട്ട ഒരു സ്ഥലത്ത് താമസിപ്പിക്കുന്നു. അതിനിടെ മറ്റൊരു പ്രസാധകനു വേണ്ടി മറ്റൊരു എഴുത്തുകാരി വരുന്നു. അവളെയെല്ലാം ഓടിച്ചുവിട്ട് അഞ്ജലി തന്നെ ആ ജീവിതം എഴുതുന്നതിനായി കാത്തിരിക്കുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് പുസ്തകം കൊടുക്കാനാവാതെ വരുന്നതോടെ കരാറുകാര്‍ അവളെ ഭീഷണിപ്പെടുത്തുന്നു.

രാഘവനെകൊണ്ട് ജീവിതം എഴുതിപ്പിക്കാന്‍ ആവതെല്ലാം ശ്രമിച്ചിട്ടും നടക്കുന്നില്ല. ഇനി ഒരു നാള്‍ മാത്രമേ ബാക്കിയുള്ളൂ. ആ ദിവസം രാവിലെ അഞ്ജലി വരുന്നു. അന്നേരം അയാള്‍ തന്റെ ജീവിതം എഴുതിയത് കാണിച്ചുകൊടുക്കുന്നു. അതുവായിച്ച് അവള്‍ വിയര്‍ക്കുന്നു. അന്നേരമാണ് അതു സംഭവിക്കുന്നത്. അത് കാണാന്‍ പെട്ടെന്നു തന്നെ തിയറ്ററില്‍ പോകുന്നതാണു നല്ലത്. അല്ലെങ്കില്‍ ഓണചിത്രങ്ങള്‍ക്കിടയില്‍ സിനിമ മുങ്ങിപ്പോകും.

രാഘവനായി മമ്മൂട്ടിയാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ചില നല്ല പ്രകടനങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ.

<ul id="pagination-digg"><li class="next"><a href="/reviews/munnariyippu-movie-review-2-125164.html">Next »</a></li></ul>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X