കയ്യടിക്കു പകരം കൂവല്‍

By Nirmal Balakrishnan

Next »

« Previous

മമ്മൂട്ടി ബുദ്ധിമാനായ ഒരു കച്ചവടക്കാരനാണെന്നതിന്റെ തെളിവായിരുന്നു മുന്നറിയിപ്പ് എന്ന ചിത്രം റംസാന്‍ സമയത്ത് റിലീസ് ചെയ്യാതെ മാറ്റിവപ്പിച്ചത്. കഴിഞ്ഞ റംസാനിനു റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. പക്ഷേ മംഗ്ലീഷ് എന്ന ചിത്രത്തിനു വേണ്ടി റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. മമ്മൂട്ടി ഫാന്‍സുകാരെ സന്തോഷിപ്പിക്കാനുള്ള മാസ് ചിത്രമായിരുന്നു മംഗ്ലിഷ്. എന്നാല്‍ ചിത്രം തിയറ്ററില്‍ ഏഴുനിലയില്‍ പൊട്ടിയതോടെ മുന്നറിയിപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ റിലീസ് ചെയ്യുകയായിരുന്നു. പക്ഷേ ഈ ചിത്രത്തിനും മമ്മൂട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയില്ല എന്നുറപ്പായി.

തുടര്‍ച്ചയായി 24ാം ചിത്രമാണ് മമ്മൂട്ടിയുടെതായി തിയറ്ററില്‍ പരാജയപ്പെടുന്നത്. ഇനി പ്രതീക്ഷ രാജാധിരാജയില്‍. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധിരാജയില്‍ മമ്മൂട്ടി ഹൈവേയിലെ കച്ചവടക്കാരനായിട്ടാണ് അഭിനയിക്കുന്നത്. സിബികെ തോമസും ഉദയ് കൃഷ്ണയുമാണ് കഥയും തിരക്കഥയും ഒരുക്കുന്നത് എന്നതു മാത്രമേ പ്രേക്ഷകനു നല്‍കുന്ന ഏക പ്രതീക്ഷ. ഓണത്തിനു റിലീസ് ചെയ്യുന്നത് ഈ ചിത്രമാണ്. മോഹന്‍ലാലിന്റെ പെരുച്ചാഴിയുമായി ഏറ്റുമുട്ടുന്ന ചിത്രവും ഇതു തന്നെ. അതിലുപരി ദിലീപിന്റെ വില്ലാളി വീരന്‍, പൃഥ്വിരാജിന്റെ സപ്തമശ്രീ തസ്‌കര, കുഞ്ചാക്കോ ബോബന്റെ ഭയ്യ ഭയ്യ, ഫഹദ് ഫാസിലിന്റെ മണിരത്‌നം എന്നീ ചിത്രങ്ങളും റിലീസ് ചെയ്യുന്നുണ്ട്.

munnariyippu

എന്താണു മമ്മൂട്ടി ചിത്രങ്ങള്‍ക്കു പറ്റുന്നതെന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരമില്ല. മുന്നറിയിപ്പ് ഇഴച്ചിലോടു കൂടിയാണ് മുന്നേറുന്നതെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ക്ലൈമാക്‌സ് ആണ് സകല പ്രതീക്ഷയും തകര്‍ക്കുന്നത്. മമ്മൂട്ടിയുടെ രാഘവന്‍ അതുവരെ കാണിക്കാത്തൊരു സ്വഭാവം ക്ലൈമാക്‌സില്‍ മാത്രം കാണിക്കുന്നതാണ് പ്രേക്ഷകനെ സംശയത്തിലാക്കുന്നത്. ഈ ആശയക്കുഴപ്പമാണ് കൈയ്യടിക്കു പകരം കൂവല്‍ ലഭിക്കുന്നതും.

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X